അന്തർജില്ലാ യാത്രയ്ക്ക് പ്രത്യേക വിഭാഗങ്ങൾക്ക് പാസ് വേണ്ട

by | May 5, 2020 | Uncategorized | 0 comments

തിരുവനന്തപുരം : സർക്കാർ, സ്വകാര്യ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, കുടുംബശ്രീ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, ഐ. എസ്. ആർ. ഒ, ഐ. ടി. മേഖലയിലെ ജീവനക്കാർ, ഡാറ്റ സെന്റർ ജീവനക്കാർ എന്നിവർക്ക് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർ ഐ. ഡി കാർഡ് കൈയിൽ കരുതിയാൽ മതി. മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ് സംബന്ധിച്ച് ചില കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. വൈകിട്ട് ഏഴു മണിക്കും രാവിലെ ഏഴു മണിക്കും ഇവർക്ക് യാത്രാ നിരോധനവും ബാധകമല്ല. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റുള്ളവർക്ക് അന്തർജില്ലാ യാത്രയ്ക്ക് പോലീസിന്റെ പാസ് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ട് മേഖലയിലേക്ക് യാത്ര ചെയ്യാൻ പോലീസ് പാസ് നൽകില്ല. എല്ലാ ദിവസവും ജില്ല വിട്ടു പോയിവരാനും പാസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐ. എസ്. ആർ. ഒ ജീവനക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അവരുടെ സ്ഥാപനത്തിന്റെ ബസിൽ യാത്ര ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!