തിരുവനന്തപുരം : കെ.എസ്.ടി.എ സൗത്ത് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാട് ഗവ: മോഡൽ സ്കൂളിൽ ഒരുക്കുന്ന മാതൃകാ വിദ്യാലയ കൃഷിയിടത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് വിത്തിടൽ കർമ്മം നിർവഹിച്ചു.
മോഡൽ സ്കൂളിലെ 50 സെൻറ് സ്ഥലത്ത് വാഴ, ചേന, ചേമ്പ്, കാച്ചിൽ, നനക്കിഴങ്ങ്’, ചെറുകിഴങ്ങ്, മഞ്ഞൾ ‘ഇഞ്ചി, കോവൽ, കൂവക്കിഴങ്ങ്, പാവൽ, പടവലം, മത്തൻ, വെള്ളരി, കുമ്പളങ്ങ, പച്ചമുളക്, തക്കാളി, വഴുതന, കത്തിരിക്ക, അമര, പയർ, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്.പരമ്പരാഗത രീതിയിലും ഹൈടെക് രീതിയിലുമുള്ള കൃഷി രീതികൾ അവലംബിച്ചുമാണ് കൃഷി ഒരുക്കുന്നുന്നത്.1000 ഗ്രോബാഗുകളിലും സ്കൂളിൽ കൃഷി തുടങ്ങും.
0 Comments