സ്ത്രീകള്‍ ദൈനം ദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളേയും ശല്യപ്പെടുത്തലുകളേയും ചെറുക്കുന്നതിലേക്ക് ലളിതമായ പ്രതിരോധ തന്ത്രങ്ങളും സ്കൂള്‍, കോളേജ്, കോളനികള്‍, സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വനിതാസെല്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഓഫീസേഴ്സിനേയും, നിര്‍ഭയ വാളന്റിയേഴ്സിനേയും ഉള്‍പ്പെടുത്തി പരിശീലനവും നിയമബോധവല്കരണവും നടത്തിവരുന്നു. ജില്ലാ പോലീസ് മേധാവിയായി ശ്രീ. ഹരിശങ്കര്‍ ഐ.പി.എസ് ചാര്‍ജ്ജെടുത്തതിന് ശേഷം വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമകേസുകള്‍ വനിതാ പോലീസ് ഇന്‍സ്പെക്ടറുടെ ചുമതലയില്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകളുടെ അന്വേഷണ ചുമതല വനിതാ സെല്ലിന് കൈമാറിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഗാര്ഹികപീഢനങ്ങള് വര്‍ദ്ധിച്ച് വരുന്നതായി ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതിനാല്‍ ആയത് തടയുന്നതിനായി കൊല്ലം റൂറല്‍ വനിതാസെല്‍ കേന്ദ്രീകരിച്ച് ഡൊമസ്റ്റിക് കോണ്‍ഫ്ളിക്ട് റെസല്യൂഷന്‍ സെന്റര്‍ (ഡി.സി.ആര്.സി) എന്ന പേരില്‍ ജാഗ്രതാ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അത്തരത്തിലുള്ള സംഭവങ്ങള്‍ സംബന്ധിച്ച പരാതികളും മറ്റും കൊല്ലം റൂറല്‍ ജില്ലാ വനിതാ സെല്ലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഡി.സി.ആര്.സി യുടെ ഫോണ്‍ നമ്പരായ 9497931113 ലേക്ക് പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാവുന്നതാണ്. സ്ത്രീകളുടെ പരസ്യപ്പെടുത്താനാകാത്ത തരത്തിലുള്ള പരാതികള്‍ക്കും മറ്റും പരിഹാരം കാണുന്നതിനും ഡി.സി.ആര്.സി യുടെ 9497931113 നമ്പരില്‍ വിളിച്ചറിയിക്കാവുന്നതാണ്. ഈ നമ്പരില്‍ വാട്സ്ആപ്പ് മുഖേനയും പരാതികള്‍ അറിയിക്കാവുന്നതാണ്.
വനിതാസെല്ലിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ നിന്നും ലഭിക്കുന്ന നിയമസഹായത്തിനും കൗണ്‍സിലിംഗിനും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കും ഈ നമ്പര്‍ ഉപയോഗിക്കാവുന്നതാണ് എന്ന് ജില്ലാ പോലീസ് മേധാവി . ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
0 Comments