തെന്മല : പതിമൂന്ന് കണ്ണറ, അമ്പിളി വിലാസം വീട്ടിൽ തങ്കയ്യൻ മകൻ ബിജു (42) ആണ് വാറ്റ് ചാരായവുമായി തെന്മല പോലീസിന്റെ പിടിയിലായത്. കഴുതുരുട്ടി ചുടുകട്ടപാലം പ്ലാമൂട്ടിൽവീട്ടിൽ നവാസിന്റെ മകൻ നിസാറിനെ മുൻ വൈരാഗ്യം നിമിത്തം വീട്ടിൽ കടന്നുകയറി മാരാകായുധങ്ങളുമായി വെട്ടി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ബിജുവിനെ 3.5 ലിറ്റർ വ്യാജ ചാരായവുമായി തെന്മല എസ്.എച്ച്.ഒ വിശ്വംഭരൻ, എസ്.ഐ. വി.എസ് പ്രവീൺ, എസ്.സി.പി.ഒ ബിജു, സി.പി.ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. പ്രതിക്കെതിരെ കൊലപാതകശ്രമം, കൂടാതെ അബ്കാരി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. മുൻപും നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെതിരെ കാപ്പാ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ് അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments