ജൈവവൈവിധ്യസംരക്ഷണം എന്ന ഈ വർഷത്തെ പരിസ്ഥിതിദിനമുദ്രാവാക്യത്തിന്റെ ചെകിടത്ത് ഏറ്റ പ്രഹരമാണ് മലപ്പുറം ജില്ലയിൽ കാട്ടാനയെ പൈനാപ്പിളിൽ പടക്കം ഒളിപ്പിച്ചു വെച്ച് കൊന്ന സംഭവം. ഒരു ജനതയുടെ പൈശാചികമുഖം ഒന്നുകൂടി അനാവരണം ചെയ്യപ്പെട്ടിരിക്കയാണ്. ഈ ക്രൂരതയെ സർവാത്മനാ അപലപിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്യുന്നതിനു പകരം വിമർശനങ്ങൾ ഇങ്ങനെയൊക്കെയേ പാടുള്ളൂ എന്നു ചട്ടം തീർക്കാനും കുളം കലക്കാനും നടക്കുന്നവർ കുറ്റവാളികളുടെ വക്താക്കളായ കാപട്യക്കാരാണ്.
കുറ്റവാളികളെ മത – രാഷ്ട്രീയ – പ്രാദേശികതാത്പര്യങ്ങളുടെ പേരിൽ രക്ഷിച്ചെടുക്കുന്ന സ്ഥിരം കലാപരിപാടി അവസാനിപ്പിക്കണം.
– ഡോ: ഭാർഗവ റാം
0 Comments