തിരുവനന്തപുരം : കോറോണാ രോഗവ്യാപനം ആരംഭിച്ചപ്പോൾ സമ്പൂർണ്ണ ലോക് ഡൗണിനോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടത് അറിവുള്ളതാണെല്ലോ.കേരളത്തിൽ ഇപ്പോൾ രോഗവ്യാപനതോത് വർദ്ധിച്ചതോതിലാണ്. സമ്പർക്ക വ്യാപനവും ഉണ്ടാകുന്നുണ്ടോ എന്ന് സംശയമുണ്ട്. സാമ്പത്തികമായി ദേവസ്വം ബോർഡ്കളും ഇതര ക്ഷേത്ര ഭരണ സംവിധാനങ്ങളും തകർന്നിരിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങൾ ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.
ഈ തീരുമാനത്തെ ജനനന്മ ലക്ഷ്യമാക്കി വിവിധ പ്രമുഖ ഹൈന്ദവ സംഘടനകൾ എതിർക്കുന്നുണ്ട് . ക്ഷേത്ര ദർശനം മൂലം രോഗവ്യാപന സാഹചര്യമുണ്ടായാൽ ഹൈന്ദവ ധർമ്മം ലക്ഷ്യമാക്കുന്ന ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ധർമ്മശാസനത്തിന്റെ നന്മയെ ധിക്കരിക്കലാകും ഫലമെന്ന് ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ് .
ഈ സാഹചര്യത്തിൽ ക്ഷേത്രങ്ങൾ തുറക്കണമോ എന്ന കാര്യത്തിൽ എല്ലാ അംഗങ്ങളും അഭിപ്രായം അറിയിക്കണമെന്നാണ് സെക്രട്ടറി അറിയിച്ചിട്ടുള്ളത് .
0 Comments