തിരുവനന്തപുരം :ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) വയനാട് ബാണാസുരസാഗർ കേജ് ഫാമിംഗ് പദ്ധതിയിലേക്ക് ഒരു വർഷത്തെയ്ക്ക് ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഫിഷറീസ് സയൻസിലുളള ബി.എഫ്.എസ്.സി ബിരുദം, മറ്റു ഫിഷറീസ് മേഖലയിലോ സുവോളജിയിലോ ഉളള ബിരുദാനന്തര ബിരുദം (എം എസ്‌സി. സുവോളജി, അക്വാടിക് ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ ബയോളജി) യോഗ്യതയുളളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം. വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന അപേക്ഷകൾ aquaculturekerala@yahoo.co.in എന്ന ഇമെയിൽ മുഖേനയും അയയ്ക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പടുക. ഫോൺ: 0471 2322410.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments