ജില്ലാ പഞ്ചായത്ത് ധനസഹായത്തിന്  പഞ്ചായത്തുകളില്‍ അപേക്ഷിക്കാം

by | Jun 12, 2020 | Lifestyle | 0 comments

[ap_tagline_box tag_box_style=”ap-bg-box”]ജില്ലാ പഞ്ചായത്ത് ധനസഹായത്തിന്  പഞ്ചായത്തുകളില്‍ അപേക്ഷിക്കാം[/ap_tagline_box]

ആലപ്പുഴ: തുടർച്ചയായി ഡയാലിസിസ് നടത്തി വരുന്ന വൃക്കരോഗികൾക്കും അവയവ മാറ്റത്തെ തുടർന്ന് സ്ഥിരമായി മരുന്നുകഴിച്ചു കൊണ്ടിരിക്കുന്നവർക്കും മരുന്ന് വാങ്ങി നൽകുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്‍റെ ധനസഹായത്തിന് അവരവര്‍ സ്ഥിരതാമസമായ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.. പൂരിപ്പിച്ച അപേക്ഷ ജൂൺ 20ന് പകൽ മൂന്നു വരെ നൽകാം.   ഡയാലിസിസ് നടത്തുന്നതിന് ഒരു രോഗിക്ക് മാസം 2000 രൂപ നിരക്കിൽ മൂന്നു മാസക്കാലത്തേക്ക് 6000 രൂപയും അവയവ മാറ്റത്തിന് വിധേയവരായവർക്ക് മൂന്ന് മാസക്കാലത്തേക്ക് പരമാവധി 5000 രൂപയുടെ ജിവൻരക്ഷ മരുന്നുകളാണ് നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ജില്ല പഞ്ചായത്ത് മൂന്നുമാസത്തേക്കുള്ള ധനസഹായ പദ്ധതി രൂപവത്കരിച്ചത്.

സർക്കാർ ആശുപത്രികളിൽ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ആയതിന്റെ ചെലവ് ബന്ധപ്പെട്ട ആശുപത്രികളുടെ അക്കൗണ്ടിലേക്ക് നൽകും. സർക്കാർ ആശുപത്രികളിൽ സൗകര്യം ലഭ്യമാകാത്ത സാഹചര്യങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾ ഹാജരാക്കുന്ന ചികിത്സ ബില്ലിന്റെ 50 ശതമാനം തുക രോഗികളുടെ അക്കൗണ്ടിലേക്ക് നൽകും. അപേക്ഷയുടെ മാതൃക, ജില്ലയിലെ ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ല പഞ്ചായത്ത് കാര്യാലയം, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം ചികിത്സ രേഖകളുടെ പകർപ്പുകളും റേഷൻ കാർഡ്, ആധാർ കാർഡ്. ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും നൽകണം. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിര ജീവനക്കാർ, സർവ്വീസ് പെൻഷണർമാർ, മെഡിക്കൽ റീ- ഇംപേഴ്‌സമെന്റ് സൗകര്യമുള്ളവർ എന്നിവർക്കും മൂന്ന് ലക്ഷം രൂപയിൽ കൂടുതല്‍ വാർഷിക വരുമാനമുള്ളവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതല്ല. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ സ്ഥിര താമസക്കാർക്ക് മാത്രമാണ് ആനുകൂല്യം നൽകുന്നതെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!