ആറ്റിങ്ങല്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭാ പരിധിയിലെ വീടുകളും പരിസരവും അണുവിമുക്തമാക്കുന്നതിന് നഗരസഭയുടെ പോര്‍ട്ടബിള്‍ ബാഗിംഗ് സ്പ്രേയര്‍ യൂണിറ്റുകള്‍ക്ക് തുടക്കം. ഇവയുടെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് എം. പ്രദീപ് നിര്‍വഹിച്ചു. ക്വാറന്റൈനില്‍ പ്രവേശിച്ചവര്‍ ഉപയോഗിച്ച വാഹനങ്ങളും താമസിക്കുന്ന വീടും പരിസരവും ശുചിയാക്കാന്‍ പുതിയ സംവിധാനം ഉപയോഗപ്പെടുത്തും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പരിശീലനം ലഭിച്ച തൊഴിലാളികളാകും ഇവ ഉപയോഗിക്കുക. ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങലിലെ കമ്പോളങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അണുവിമുക്തമാക്കുകയും ജീവനക്കാരെയും യാത്രക്കാരെയും തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കുന്ന നടപടിയും ആരംഭിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments