പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന്റെ ഉദ്ഭവം

by | Jun 21, 2020 | Spirituality | 0 comments

പത്മനാഭപുരം കൊട്ടാരവുമായി ബന്ധപ്പെട്ടതാണ് കൊട്ടാരവും കോട്ടയുടെ നാലുവശവും പട്ടാളക്കാരുടെ സംരക്ഷണത്തിലായിരുന്നു കോട്ടയുടെ ഒരു വശം മേലാങ്കോട് യക്ഷിയമ്മ ക്ഷേത്രമായിരുന്നു. രാത്രി കാലങ്ങളിൽ ആ ഭാഗത്ത് ജോലി നോക്കാൻ ഒരു ഭടനും ധൈര്യപ്പെട്ടില്ല. രാവിലെ നോക്കുമ്പോൾ അവിടെ നിയോഗിക്കപ്പെട്ട ഭടൻ ബോധമില്ലാതെ കിടക്കും. ഒരു ദിവസം അവിടെ നിയോഗിക്കപ്പെട്ട ഭടൻ വള്ളിയൂർ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ കാലിൽ എന്തോ തട്ടുകയും അത് എടുത്ത് നോക്കിയപ്പോൾ ഒരു ചെറിയ ഗണപതി വിഗ്രഹം. ഭക്തനായ ആ ഭടൻ തന്റെ മടിയിൽ തിരുകി വയ്ക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഒരു കുഴപ്പവുമില്ലാതെ ജോലി കഴിഞ്ഞ് എത്തിയ ഭടനെ സഹപ്രവർത്തകർ അതിശയത്തോടെയാണ് വീക്ഷിച്ചത്. ഭയപ്പാടില്ലാതെ എങ്ങനെ ജോലി ചെയ്യാൻ സാധിച്ചു എന്ന ചോദ്യത്തിന് വള്ളിയൂർ നദിയിൽ നിന്നും ഗണപതി വിഗ്രഹത്തിന്റെ കഥ വിവരിക്കുകയും, അന്നു മുതൽ പട്ടാളക്കാരുടെ ക്യാമ്പിൽ ആ ഗണപതിവിഗ്രഹം വച്ച് ആരാധിക്കപ്പെടുകയും ചെയ്തു.

രാമവർമ്മ മഹാരാജവിൻ്റെ (ധർമ്മരാജാവ്) കാലത്ത് 1795-ൽ തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റുകയും സേനയുടെ ഭൂരിഭാഗവും തിരുവനന്തപുരത്ത് നിയോഗിക്കപ്പെടുകയും ചെയ്തു.

പട്ടാളക്കാർ പത്മനാഭപുരത്ത് വച്ച് ആരാധിച്ചിരുന്ന ഗണപതിവിഗ്രഹം അവർ കൊണ്ട് വരികയും, പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ഒരു ആൽമരച്ചുവട്ടിൽ വെച്ച് ആരാധിക്കുകയും ചെയ്തു.

പുത്തരികണ്ടത്തിന് പടിഞ്ഞാറ്  വശത്ത് കോട്ടയുടെ  സമീപത്തായി  ഇപ്പോൾ  ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ധർമ്മരാജവിന്റെ സഹായത്തോടെ ഒരു  ചെറിയ ക്ഷേത്രം പണിത് ആ ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. 1860-1880 കാലയളവിൽ  ആയില്യം തിരുന്നാൾ രാമവർമ്മ മഹാരാജവിൻ്റ കാലത്ത് ക്ഷേത്രം പുനരുദ്ധരാണം  നടത്തി ഉപദൈവങ്ങളെ പ്രതിഷ്ഠിച്ചു. 1983-ൽ ഭജനമണ്ഡപവും 1996-ൽ പുനരുദ്ധാരണവും ക്ഷേത്രഗോപുരവും പണിതു. 2020ൽ ഇന്ന് കാണുന്ന ഗോപുരവും ക്ഷേത്രവും പണിതു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!