അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ കൽക്കുളം ആസ്ഥാനമാക്കി തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്താണ് തിരുവട്ടാർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആദ്യമായി ഒരു കൊട്ടാരം പണിയുന്നത്. ദേശമൂർത്തിയായ ആദി കേശവ പെരുമാളിനെ വണങ്ങാനെത്തുമ്പോൾ വിശ്രമിക്കാനും താമസിക്കാനും വേണ്ടി കെട്ടി ഉയർത്തിയതാണിത്. കാലാന്തരത്തിൽ കേട് പാടുകൾ സംഭവിച്ച കൊട്ടാരം പിൽക്കാലത്ത് ശ്രീമൂലം തിരുനാൾ നാട് ഭരിച്ചിരുന്ന കാലത്താണ് പുതുക്കി പണിഞ്ഞത്. ഒരുപാട് മുറികൾ അടങ്ങിയ ഒരു നാല്കെട്ടാണ് ഈ കൊട്ടാരം.
കൊട്ടാരത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് രാജകുടുംബത്തിന് പ്രത്യേക വഴിയുണ്ട്.
1956 നവംബറിൽ ഭാഷ അടിസ്ഥാനത്തിലെ സംസ്ഥാന രൂപീകരണം ഉണ്ടായപ്പോൾ ക്ഷേത്രവും കൊട്ടാരവും തമിഴ്നാട് സർക്കാരിന്റെ കീഴിലായി. തുടർന്ന് അത് പി ഡബ്ള്യു ഡി ഗസ്റ്റ് ഹൗസായി മാറി. പിന്നീട് ഉപേക്ഷിച്ച നിലയിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രവും. കേരളാ ഗവർൺമെന്റിന്റെ കീഴിലായിരുന്നപ്പോൾ നന്നായി പരിപാലിച്ചിരുന്നു. പി ഡബ്ള്യു ഡി യുടെ ടൂറിസ്റ്റ് ബംഗ്ലാവാണിപ്പോൾ കൊട്ടാരം. എന്നിരുന്നാലും സംരക്ഷിക്കുന്നില്ല എന്നത് സങ്കടകരമാണ്. രാജകീയ ചടങ്ങുകളായ ആറാട്ട് – വേട്ട പ്രമാണിച്ച് തിരുവിതാംകൂർ രാജകുടുംബം വർഷത്തിൽ 4 തവണ എത്താറുണ്ട്. ഈ ചരിത്ര ശേഷിപ്പ് സംരക്ഷിക്കുന്നതിൽ തമിഴ്നാട് ഗവർൺമെന്റിന് കഴിയാത്ത സാഹചര്യത്തിൽ തിരുവിതാംകൂർ രാജകുടുംബം മുൻകൈ എടുത്തില്ലങ്കിൽ ഈ കൊട്ടാരവും നിലംപതിക്കും എന്നതിൽ സംശയമില്ല.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments