പോത്തൻകോട്: പോത്തൻകോട് ലഹരി വേട്ടയ്ക്ക് നേതൃത്വം നൽകിയ എല്ലാ ഉദ്യോഗസ്ഥരെയും , ജീവനക്കാരെയും അഭിനന്ദിച്ച് എക്സൈസ് മന്ത്രി T. P രാമകൃഷ്ണൻ. കഴിഞ്ഞ ദിവസം പോത്തൻകോട് വച്ച് നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കിലോ ഗ്രാം ഹാഷിഷ് ഓയിലും നൂറ് കിലോഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കിലോ ഗ്രാം ഹാഷിഷ് ഓയിലും നൂറ് കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ആന്ധ്രപ്രദേശിൽ നിന്നും വാളയാർ വഴി തിരുവനന്തപുരത്തേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് പോത്തൻകോട് വെച്ചാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എൽദോ എബ്രഹാം, സെബിൻ എന്നിവരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് എക്സൈസ് കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തത്.
0 Comments