1721- ആറ്റിങ്ങൽ കലാപം യഥാർത്ഥ സ്വാതന്ത്ര്യ സമരം

by | Jul 19, 2020 | History | 0 comments

1721- ആറ്റിങ്ങൽ കലാപം
———————————————-
ഇന്ത്യയിൽ നിലയുറപ്പിച്ച  വിദേശ ശക്തികൾക്കെതിരെ   എറ്റവും  ശക്തമായി  പടപൊരുതിയ നായർ സമുദായത്തിന്റെ  മറ്റൊരു പോരാട്ട  കഥയാണ് 1721 ൽ  ആറ്റിങ്ങലിൽ  എട്ട്  വീട്ടിൽ പിള്ളമാരുടെ  നേത്യത്വത്തിലുള്ള  ശക്തമായ  നായർ  സൈന്യം നടത്തിയത്. ആറ്റിങ്ങൽ കലാപത്തിൽ 133 ബ്രിട്ടീഷുകാരാണ് കൊല്ലപ്പെട്ടത്.
ഡച്ചുകാരുടെയും  പോർച്ചുഗീസുകാരുടെയു   ഫ്രഞ്ചുകാരുടെയും  വ്യാപാര  കുത്തക തകർക്കുകയെന്ന   ലക്ഷ്യത്തോടെ    ഇംഗ്ലീഷ്   ഈസ്റ്റിന്ത്യാ കമ്പനി സായുധശക്തിയുടെ പിൻബലത്തോടെ  1684 ൽ  അന്നത്തെ  വേണാട്  ഭരണാധികാരിയായിരന്ന  അശ്വതി തിരുനാൾ ഉമയമ്മറാണിയുടെ  അനുമതിയോടെ  ആറ്റിങ്ങലിനടുത്ത്  അഞ്ചുതെങ്ങിൽ  കോട്ട  നിർമാണം  തുടങ്ങി, പിന്നീട് ബ്രിട്ടീഷുകാർ  കോട്ടയ്ക്കുള്ളിൽ  രഹസ്യമായി  സൈനിക – ആയുധ സന്നാഹങ്ങൾ ഒരുക്കി കോട്ടയെ  സൈനിക പരിശീലന  കേന്ദ്രവുമാക്കി,
ബ്രിട്ടീഷ്  സൈനിക  തലവനായ  ഗീഫോർ‌ഡ്  ആയിരുന്നു  അഞ്ചുതെങ്ങ്  കോട്ട  നിയന്ത്രിച്ചിരുന്നത് കച്ചവടം നടത്താൻ  വന്നവർ  ക്രമേണ അധികാര  കേന്ദ്രങ്ങളിൽ കൈകടത്താനും വാണിജ്യത്തിൽ ചതിവുകാട്ടാനും   തുടങ്ങിയപ്പോൾ,  എട്ടുവീട്ടിൽ പിള്ളമാരുടെ  നേതൃത്വത്തിൽ  നായർ  സൈന്യം 1697 ൽ അഞ്ചുതെങ്ങ്  കോട്ട  ആക്രമിച്ചു.  എന്നാൽ  ഈ  നീക്കം പരാജയപ്പെട്ടു. ബ്രിട്ടീഷുകാർ യഥാവിധി കപ്പവും  ഉപഹാരങ്ങളും   ഉമ്മയമ്മറാണിക്ക്   നല്കി  പോന്നു,  ബ്രിട്ടീഷുകാർ    നേരിട്ട്  സമ്മാനങ്ങൾ നൽകുന്നതിനെതിരെ   എട്ടുവീട്ടിൽ   പിള്ളമാർ   എതിർത്തു .  ഈ   എതിർപ്പ്  വകവെക്കാതെ  ഗീഫോർഡ് 1721  ഏപ്രിൽ  15  ന്  ഗീഫോർഡ്  140  ബ്രിട്ടീഷുകാരുടെ    അകമ്പടിയോടെ  എട്ടുവീട്ടിൽ  പിള്ളമാരെ വെല്ലുവിളിച്ച് റാണിയ്ക്ക്  സമ്മാനം  നേരിട്ടു  കൊടുക്കാനായി  ശ്രമിച്ചു .സമ്മാനവുമായി  വന്ന ബ്രിട്ടീഷുകാരുമായി  ഇവർ   ഏലാപ്പുറത്ത്   ഏറ്റുമുട്ടി മുഴുവൻ  ബ്രിട്ടീഷുകാരെയും  വധിച്ചു, അതിനു ശേഷം   ഇവർ  അഞ്ചുതെങ്ങ്  കോട്ടയും  പള്ളിയും  നശിപ്പിച്ചു.  പിന്നീട്  തലശ്ശേരിയിൽ  നിന്നും  വൻ ബ്രിട്ടിഷ് പട്ടാളം  വന്നതോടെ  സ്ഥിതിഗതികൾ  ശാന്തമായി,  1857 ലെ  ഒന്നാം  സ്വാതന്ത്ര സമരത്തിനും 1757 ലെ  പ്ലാസിയുദ്ധത്തിനും  1817  ലെ  പൈക  പ്രക്ഷോഭത്തിനെക്കാളും  മുൻപേ നടന്നതും അവയേക്കാൾ  കൂടുതൽ  ശത്രുക്കളെ  കൊന്നതുമായ  ആറ്റിങ്ങൽ  കലാപം  ചരിത്രത്താളുകളിൽ വിസ്മൃതിയിലാണ്,  വേണാട്ടിലെ  പ്രമുഖമായ  എട്ടു നായർ  തറവാടുകളിലെ കാരണവന്മാരാ‍യിരുന്നു  എട്ടുവീട്ടിൽ  പിള്ളമാർ  എന്നറിയപ്പെട്ടിരുന്നത്.  കാലങ്ങളായി  രാജ ഭരണത്തിന്  സഹായം  ചെയ്തു  വന്നവരായിരുന്നു  അവർ.   എട്ടുവീട്ടിൽ  പിള്ളമാർ  താഴെ പറയുന്നവർ ആയിരുന്നു.
1.രാമനാമഠത്തിൽ പിള്ള
2.മാർത്താണ്ഡമഠത്തിൽ പിള്ള
3.കുളത്തൂർ പിള്ള
4.കഴക്കൂട്ടത്തു പിള്ള
5.ചെമ്പഴന്തി പിള്ള
6.പള്ളിച്ചൽ പിള്ള
7.കുടമൺ പിള്ള
8.വെങ്ങാനൂർ പിള്ള

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!