എം.എസ്.എം.ഇ സംരംഭങ്ങള്‍ക്കായി മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങും- മന്ത്രി ഇ.പി ജയരാജന്‍

by | Jul 29, 2020 | Lifestyle | 0 comments

വയനാട് :  സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍(എം.എസ്.എം.ഇ) പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ബ്രഹ്മഗിരി വയനാട് കോഫിയുടെ കണിയാമ്പറ്റയിലെ വ്യവസായ ഉത്പാദക യൂണിറ്റ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഇത്തരം സംരംഭങ്ങള്‍ക്കായി കേരള ബാങ്ക് വഴി നബാര്‍ഡിന്റെ 225 കോടി മൂലധന സഹായം നല്‍കുന്നുണ്ട്. ഇതോടൊപ്പം ചെറുകിട വ്യവസായ പ്രോത്സാഹനത്തിന്റെ ഭാഗമായി 3434 കോടിയുടെ വ്യവസായ ഭദ്രത പാക്കേജും നടപ്പിലാക്കുന്നു.

 സര്‍ക്കാറിന്റെ ക്രിയാത്മകമായ ഇടപെടല്‍ വ്യവസായ വാണിജ്യ രംഗത്ത് ഉണര്‍വുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഷിക വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. അതിനാല്‍ കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളില്‍ കൃഷിയ്ക്കും വ്യവസായത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കാര്‍ഷിക വ്യാവസായിക വളര്‍ച്ചയിലൂടെ നാടിന്റെ സമഗ്ര വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

  ബ്രഹ്മഗിരി വയനാട് പദ്ധതിയുടെ  വെബ്‌സൈറ്റ് ഉദ്ഘാടനം സംസ്ഥാന ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിച്ചു. കാപ്പി കര്‍ഷകന് ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണിയില്‍ ഉല്‍പ്പാദനമെത്തിക്കാന്‍ സഹകരണ മേഖലയിലെ ഇത്തരം പദ്ധതികള്‍ക്ക് സാധിക്കുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.  എം.എല്‍.എമാരായ  ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ബ്രഹ്മഗിരി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ്,കോഫി ബോര്‍ഡ് ക്വാളിറ്റി വിഭാഗം മേധാവി ഡോ.കെ.ബസവരാജ്, കോഫി ബോര്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഡോ.ബി.ജെ.അശ്വിനികുമാര്‍ ,പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!