തിരുവനന്തപുരം : പിഎസ്സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉള്ള ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി നിയമസഭയുടെ യുവജനകാര്യ യുവജനക്ഷേമ സമിതി ഒക്ടോബർ ഏഴിന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തിൽ യോഗം ചേരും. പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികളെ പങ്കെടുപ്പിച്ച് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നതിന് പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ സഹിതം ഈ മാസം 30 ന് വൈകിട്ട് 4 മണിക്ക് മുൻപ് yac@niyamasabha.nic.in ൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2512151, 2512430, 2512431, 2512423.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments