എറണാകുളം : രാഷ്ട്രത്തോടുള്ള ഒരു പൗരന്റെ കർത്തവ്യങ്ങളെ ഓർമപ്പെടുത്തുന്ന ദിവസങ്ങളാണ് സ്വാതന്ത്ര്യം ലഭിച്ച ദിനവും റിപ്പബ്ലിക്ക് ദിനവും . എന്നാൽ ഈ മഹത്ത്വമേറിയ ദിവസങ്ങളെ അപമാനിയ്ക്കുന്ന തരത്തിലാണ് പൊതുജനങ്ങളിൽ പലരും ആഘോഷിക്കപ്പെടുന്നത് . പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ ദേശീയ പതാകകൾ വാങ്ങുകയും അടുത്ത ദിവസം വഴിയോരങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നുണ്ട് . ഇത് പതാകയുടെ അപമാനമല്ല മറിച്ച് ഭാരതത്തിന്റെ അപമാനമാണ് നടക്കുന്നത്. ദേശീയ ചിഹ്നങ്ങളുടെ അവഹേളനത്തെ തടഞ്ഞ് രാഷ്ട്രത്തോടുള്ള കർത്തവ്യം നിറവേറ്റണമെന്ന് ഹിന്ദു ജനജാഗൃതി സമി തി ആവശ്യപ്പെട്ടു .
0 Comments