സ്വാമിയാർ ,. ഇല്ലാത്ത അധികാരത്തിന്റെ സുപ്രീം പവർ . ?
തിരുവനന്തപുരം: ഇല്ലാത്ത അധികാരത്തിൻറെ പേരിൽ ജീവിയ്ക്കുന്ന മൂഢ സ്വർഗ്ഗത്തിലെ രാജാക്കന്മാരാണ് കേരളത്തിലെ സന്യാസിമാരെന്ന് പറയുന്നതിൽ തെറ്റില്ല . ചിലരെങ്കിലും അതിനർഘരാണ് . സ്വയം പ്രഖ്യാപിത മുതലാളിമാരായി ചമയുന്നവർക്ക് യാതൊരു ഭൗതീക അധികാരങ്ങളും നിയമപരമായില്ല . മഠം സംരക്ഷണം , ഭൂമിയുൾപ്പടെയുള്ള മറ്റു സ്ഥാപരജംഗമങ്ങളുടെ സംരക്ഷണം , സർക്കാർ ഉൾപ്പടെയുള്ള അധികാരികളുമായുള്ള എഴുത്തുകുത്തുകൾ ഭക്തരുമായുള്ള സമ്പർക്കം തുടങ്ങി അനവധി നിയമപരമായ കാര്യങ്ങളിൽ മാനേജർക്ക് ബാധ്യതയിരിക്കെ , ഇല്ലാത്ത അധികാരത്തിന്റെ പേരിൽ സകല ഭരണപരമായ നടപടികളിലും കയറി ഇടപെടുകയാണ് ചില സ്വാമിയർമാർ . മാനേജർമാരെ നോക്കുകുത്തികളാക്കികൊണ്ട് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തികൾക്ക് സമാധാനം ബോധിപ്പിക്കേണ്ടി വരുക മാനേജരാണ് .
ഇതിനെതിരെ ഒരു ഭക്തന് നിസ്സാരമായി പോലീസ് സ്റ്റേഷനിൽ പരാതിനൽകാവുന്ന തരത്തിലാണ് നിയമങ്ങൾ നിലവിലുള്ളത് . ഇല്ലാത്ത അധികാരം ഉണ്ടെന്ന് നടിയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പിന്നിൽ ഭൗതീക സുഖങ്ങളിലുള്ള ആർത്തിയാണെന്ന് പറയാതെ വയ്യ . ഇങ്ങനെയുള്ള സ്വാമിയാരെ ചുറ്റിപറ്റി മാഫിയകളും പ്രവർത്തിച്ചുവരുന്നു . തട്ടിപ്പ് തന്നെയാണ് ലക്ഷ്യം .
പബ്ലിക്ക് റിലീജിയസ് ഇൻസ്റ്റിസ്റ്റ്യൂഷൻ നിയമങ്ങളെ കുറിച്ച് കേരളത്തിലെ ഒരു പ്രമുഖ സ്വാമിയാർമഠത്തിലെ ഭരണസമിതിയംഗത്തോട് സംസാരിച്ചപ്പോൾ നിയമങ്ങൾ ഞങ്ങൾ അംഗീകരിയ്ക്കുന്നില്ലന്നാണ് അദ്ദേഹം തിരികെ പ്രതികരിച്ചത് . ഇത്തരം സാമൂഹ്യ വിവരങ്ങളില്ലാത്തവരാണ് ചില സ്വാമിയർമാരുടെ ഉപദേശികളും സേവകരും . ഇവരെ പടിയടച്ചു പിണ്ഡം വയ്ക്കുവാൻ ബന്ധപ്പെട്ട മഠം അധികാരികൾ തയ്യാറാകണം .
Custodian എന്ന ആംഗലേയ പദത്തിന് നിഘണ്ടുവിലില്ലാത്ത അർത്ഥമാണ് ആർത്തിക്കാരന്മാർ നൽകുന്നത് . ചില സ്വാമിയാർമാരുടെ റാൻമൂളികളുടെ പിന്നാമ്പുറ ചരിത്രം പരിശോധിച്ചാൽ സ്വാമിയാർമഠം ഭൂമികൾ തട്ടിയെടുത്തവരും വച്ചനുഭവിയ്ക്കുന്നവരുമാണെന്ന് ബോധ്യപ്പെടും .സംരക്ഷകനെന്ന് അർത്ഥമാക്കേണ്ടിടത്ത് ഉടമസ്ഥനെന്ന് സ്വയം തീരുമാനിച്ചുകൊണ്ടാണ് മഠം വകയായുള്ള സകല ഭൂമികളും കൈമാറ്റം ചെയ്തിട്ടുള്ളത് . ധർമ്മസ്ഥാപനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന് നിയമങ്ങൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട് . അന്യ ധർമ്മത്തെയോ മതത്തെയോ വൃണപ്പെടുത്തും വിധമുള്ള ശത്രുതാപരമായ പ്രവർത്തികളും പാടില്ല . എന്നാൽ തിരുവനന്തപുരം മിത്രാനന്ദപുരത്തും താനൂർ പരിയാപുരം തൃക്കൈകാട്ട് മഠത്തിലും ഇവകളെല്ലാം ലംഘിച്ചു .രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്ന് പറഞ്ഞയിടങ്ങൾ രാഷ്ട്രീയ സംഘടനകളുടെ കൈകളിലായി . മിത്രാനന്ദപുരം പുഷ്പാഞ്ജലി സ്വാമിയാർ മഠവും മോളിയൂർ മഹാദേവ ക്ഷേത്രവും താനൂർ മഠം ഉപാസനാമൂർത്തി ക്ഷേത്രവും ഉൾപ്പടെ പലതും രാഷ്ട്രീയ നേതാക്കന്മാരുടെ കൈകളിലാണ് . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2020 ൽ പുറത്തിറക്കിയിട്ടുള്ള പഠന റിപ്പോർട്ടിൽ ധർമ്മ സ്ഥാപനങ്ങൾ രാഷ്ട്രീയക്കാരുടെ കൈകളിലാണെന്ന് വ്യക്തമാക്കുന്നുണ്ട് .
വികലമായതും ദുർബ്ബലവുമായ ഭരണ സംവിധാനം നിമിത്തം അറിയാതെയും അറിഞ്ഞുകൊണ്ടും പലതും സംഭവിച്ചിട്ടുണ്ട് . എന്നാൽ നിയമങ്ങൾ അറിയില്ലെന്ന് ഒഴിവ്കിഴിവ് പറയുവാൻ കഴിയില്ലെന്ന് നിയമം അനുശാസിയ്ക്കുമ്പോൾ അറിവില്ലായ്മയുടെയോ സാഹചര്യങ്ങളുടെയോ പേരിൽ ബന്ധപ്പെട്ടവർക്ക് ഒഴിഞ്ഞുമാറുവാൻ കഴിയില്ല . തെറ്റുകൾ അടിയന്തിരമായി തിരുത്തുകയാണ് ചെയ്യേണ്ടത് . ധർമ്മ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് ഹിന്ദുക്കളുടെയും സനാതന ഭക്തരുടെയും ആവശ്യമാണ് .
THE RELIGIOUS INSTITUTIONS (PREVENTION OF MISUSE) ACT, 1988 (ACT NO.41 OF 1988) , Kerala Hindu Places of Public Worship (Authorisation of Entry) Act, 1965 , Possession of Gold by Public Religious Institutions under Gold (Control) Act 1968 , Travancore-Cochin Hindu Religious Institutions Act, 1950 ,THE TRAVANCORE-COCHIN HINDU RELIGIOUS INSTITUTIONS (AMENDMENT) ACT, 1994 [1] (ACT 3 OF 1994) ,Article 25 (Freedom of conscience and free profession, practice and propagation of religion) Article 25 guarantees the freedom of conscience, the freedom to profess, practice and propagate religion to all citizens , The Government has constituted the following Commission to review and suggest measures for better management of Institutions and Endowments:
Justice Sri Challa Kondaiah, Retd. Chief Justice of High Court of A.P. , The Hon’ble Sri Justice CHALLA KODANDA RAM WRIT PETITIONS No. 21677 of 2007 & BATCH Dated 14.11.2018 , The important matters regarding the Services rendered by the authorities under the Act. Objectives malabar devaswam , Parliament may take up bill seeking jailing of religious leaders seeking votes for party – The Financial Express , Religious institutions do not fall under RTI Act_ Hyderabad High Court- The New Indian Express , CHARITABLE AND RELIGIOUS TRUSTS ACT, 1920 [14 of 1920] , Travancore-Cochin Hindu Religious Institutions Act, 1950 (Act No. 15 of 1950) , Indian Institute of Management Bangalore : Governance and Management of Temples ,mutts : A Framework
തുടങ്ങിയ യൂണിയൻ ലിസ്റ്റിലേയും സ്റ്റേറ്റ് ലിസ്റ്റിലെയും നിയമങ്ങളും പരമോന്നത കോടതികളും പഠന സ്ഥാപനങ്ങളും പത്ര മാധ്യമങ്ങളും പാർലമെന്റും ഇന്ത്യയിലെ സംസ്ഥാന ഹിന്ദു റിലീജിയസ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് വകുപ്പുകളും ഭരണഘടനയും പൊതു മത ധർമ്മ സ്ഥാപനങ്ങളെക്കുറിച്ച് ( Public Religious Institutions ) എന്തുപറയുന്നു . . . ? . തുടരും . …
0 Comments