ഭാര്യാഭർതൃബന്ധം അറിയുവാനും അനുഭവിക്കാനുമുള്ള തത്വത്തിൽ അധിഷ്ഠിതമാണ്:സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.

by | Jan 17, 2024 | Spirituality | 0 comments

ഭർത്താവിന്റെ ധർമ്മം

ഭാര്യ ഭർത്താവിനെ ഗുരുവായി കാണണമെങ്കിൽ ഭർത്താവ് ആദർശവാനായിരിക്കണം. ഏകപക്ഷീയമായ മൃഗീയശാസനം അനുസരിക്കേണ്ടവളല്ല ഭാരതീയ സങ്കൽപ്പത്തിലെ ഭാര്യ. ഭർത്താവ് ഭാര്യയോട് ധർമ്മാനുസരണം പ്രവർത്തിക്കണം.

“ന ഭാര്യാം താഡയേത് ക്വാപി മാതൃവത്പരിപാലയേത് ന ത്യജേത് ഘോരകഷ്ടേപി യദി സാധ്വീ പതിവൃതാ ധനേന വാസസാ പ്രേണോ ശ്രദ്ധയാ മൃദു ഭാഷണൈ സതതം തോഷയേദ്ദാരാൻ നാപ്രിയം ക്വചിദാചരേത് സ്ഥിതേഷു സ്വീയ ദാരേഷു സ്ത്രീയമന്യാം ന സംസ്പ്രുശേത് ദുഷ്ടേന ചേതസാ വിദ്വാൻ അന്യഥാ നാരകീഭവേത് വിരളേ ശയനം വാസം ത്യജേത് പ്രാജ്ഞ: പരസ്ത്രീയാ അയുക്ത ഭാഷണം ചൈവ സ്ത്രീയം ശൗര്യം ന ദർശയേത്”
(മനുസ്മൃതി)

സ്ത്രീക്ക് സ്വാതന്ത്ര്യം ഇല്ലായെന്ന് മനുസ്മൃതിയിൽ പറഞ്ഞിട്ടില്ല. അങ്ങിനെ തെറ്റിദ്ധരിപ്പിച്ച് ഹിന്ദുവിനെ ധർമ്മത്തിൽ നിന്നും അകറ്റാൻ ചിലർ ശ്രമിച്ചിരുന്നു. സ്തീയെ വെറും അടിമയായി സ്വാതന്ത്രമില്ലാത്തവളായി കാണണമെന്ന് ഏതെങ്കിലും ഹൈന്ദവ ഗ്രന്ഥം പറഞ്ഞിട്ടുണ്ട് എന്ന് തെളിയിച്ചാൽ ആ നിമിഷം പരസ്യമായി ഹിന്ദുത്വത്തെ തള്ളി നിരീശ്വരവാദികൾ പറയുന്നത് ഞാൻ അനുസരിക്കാം. ഭാര്യയെ യാതോരിടത്തും ദു:ഖിപ്പിക്കരുത്. അമ്മയെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കണം. ഏതു കഷ്ടാവസ്ഥയിലും പതിവൃതയായ ഭാര്യയെ ഉപേക്ഷിക്കരുത്. ധനം, വസ്ത്രം, സ്നേഹം, ശ്രദ്ധ, മൃദുഭാഷണം, പരിചരണം ഇവകൊണ്ട് സന്തോഷിപ്പിക്കണം. അപ്രിയം ഒരിക്കലും ചെയ്യരുത്. പതിവ്രതയായ ഭാര്യയുള്ളവൻ ഒരിക്കലും പരസ്ത്രീ സമ്പർക്കമരുത്. അപ്രകാരം ചെയ്യുന്ന ദുഷ്ടഹൃദയൻ നരകം അനുഭവിക്കും. അറിവുള്ളവൻ പരസ്ത്രീയോട് രഹസ്യവേഴ്ച പുലർത്തുകയില്ല. ഭാര്യയുടെ നേർക്ക് യുക്തമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു കലഹിക്കുന്നതും വർജ്ജിക്കണം. സ്വപത്നിയുടെ നേർക്ക്‌ ഒരിക്കലും ശൗര്യം പാടില്ല. ഇത്രയേറെ കുടുംബ വ്യവസ്ഥയേയും സ്ത്രീകളേയും ബഹുമാനിച്ച്‌ വിവരിക്കുന്ന മനുസ്മൃതിയാണ് കത്തിച്ചു കളയണമെന്ന് പറഞ്ഞ് വിവരദോഷികളായ നിരീശ്വരവാദികൾ നടക്കുന്നത്. കുല ധർമ്മ ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് ഗൃഹങ്ങൾ ആത്മീയതയിൽ വളർന്നാൽ അവരുടെ തൊഴിൽ മേഖലയിലും സാമ്പത്തികത്തിലും അഭിവൃത്തിയുണ്ടാകുമെന്ന് പറയാതെ വയ്യ ഉത്തമ ഉദാഹരണമാണ് അച്ചുവേട്ടൻ കുടുംബം.
ഭാര്യക്ക് മാനസികവും ശാരീരികവുമായ സുഖാവസ്ഥപ്രദാനം ചെയ്യാൻ ഭർത്താവിന് സാധിക്കണം. പരസ്പരധാരണയും ത്യാഗസമ്പത്തുമുള്ള ഒരു കുടുംബജീവിതം നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ധർമ്മാനുസ്രുതമായ ജീവിതംകൊണ്ട് കുടുംബത്തെ ഒരു യജ്ഞശാലയാക്കി മാറ്റണം. അമ്മ, അച്ഛൻ, ആചാര്യൻ ഇവരുടെ നിയന്ത്രണവും ശിക്ഷണവുമുള്ള ഒരു കുടുംബസങ്കൽപ്പമാണ് ഭാരതത്തിലുള്ളത്.

“യഥാമാത്രുമാൻ പിത്രുമാൻ ആചാര്യവാൻ ബ്രുയാത് തഥാ ച്ഛൈലിനിരബ്രവീത്” (ബ്രഹദാരണ്യകോപനിഷത്ത് )

എന്ന യാജ്ഞവൽക്യവചനം മേൽപ്പറഞ്ഞ ഗുരുക്കന്മാരുടെ ആവശ്യവും ശിക്ഷണമാഹാത്മ്യവും വ്യക്തമാക്കുന്നു. ഭാരതീയ കുടുംബദർശനം വിശ്വദർശനമായി വളരുവാനുള്ളതാണ്.

ഹൈന്ദവ വിശ്വാസപ്രകാരം നിഷിദ്ധ ദിനങ്ങളിൽ ബ്രഹ്മചര്യവും, ശുഭ ദിനങ്ങളിൽ ദാമ്പത്യവേഴ്ചയും പരിപാലിക്കലാണ് ഗൃഹസ്ഥ ബ്രഹ്മചര്യം അഥവാ ഗൃഹസ്ഥ ദാമ്പത്യവേഴ്ച. സനാതന സംസ്കാരത്തിലെ മഹർഷീശ്വരന്മാർ വിവാഹിതരായിരുന്നുവെങ്കിലും ഗൃഹസ്ഥ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരായിരുന്നു. ശ്രേഷ്ഠ സന്താനലബ്ധിക്ക്, രോഹിണി, ചോതി, ഉത്രാടം നക്ഷത്രവും, ആർത്തവത്തിന്റെ 14-15-16 പക്കവും ഒക്കുന്ന സ്ത്രീയുടെ അണ്ഡോത്‌പാദന സുദിനത്തിൽ ദമ്പതികൾ മൈഥുനം നടത്തണം. ആര്ത്തവത്തിന്റെ 1-2-3-4-9-11-12-13 പക്കങ്ങളിൽ യാതൊരു കാരണവശാലും പുത്രോത്പാദനത്തിന് മൈഥുനം നടത്തരുത്. പാതിര 12 മണി മുതൽ, പകലും പിന്നെ അന്ന് രാത്രി 12 മണിവരെയും വരുന്ന 24 മണിക്കൂർ ആണ് ഒരു ദിനാചരണം. ഇതുമായി ബന്ധപെട്ടു ശാന്തിമുഹൂർത്തം എന്നൊരു രീതിയും ചില ഹൈന്ദവ വിഭാഗങ്ങളിൽ കാണാം.

നിശ്ചിത നക്ഷത്രത്തിലും വിഹിത തിഥിയിലും ബീജാവാപം ചെയ്താലാണ് ശ്രേഷ്ഠ സന്തതി പിറപ്പതും, സത്ഗതിപ്പെടുവതും. ചോതി-ഉത്രാടം, രോഹിണി നക്ഷത്രങ്ങളും വിഹിതതിഥികളും ഒന്നിക്കുന്ന സുദിനത്തിൽ സാത്വിക ഭക്ഷണങ്ങളോടെ മൈഥുനം മൂലം ഗർഭിണിയായാൽ ശ്രേഷ്ഠ സന്തതിപിറക്കും. സത്ഗതിയും ഉറപ്പായിരിക്കും. ഇത് വേദസത്തയുമാണ്. ഇതോടൊപ്പം മൈഥുനത്തിന് നിഷിദ്ധങ്ങളായ തിഥികളിൽ ബ്രഹ്മചര്യവും, വിഹിത ദിനങ്ങളിൽ സന്തോഷകരമായ മൈഥുനവും പരിപാലിച്ചുകൊള്ളണം. കുടുംബ ക്ഷേത്രത്തിലും, ഗ്രാമ ക്ഷേത്രത്തിലും ഉത്സവത്തിന് കൊടിയേറുന്ന നാൾ മുതൽ ഉത്സവം കഴിയുന്നതുവരെയും, അമാവാസി, ഏകാദശി, ഷഷ്ഠി, എന്നിങ്ങനെ വിശേഷ ദിനങ്ങളിൽ മൈഥുനം ഒഴിവാക്കണം. ഇതിൽ സ്ത്രീക്ക് മാനസികമായ സന്തോഷം നിർബന്ധം. ഇത്തരം ഗൃഹസ്ഥ ദാമ്പത്യവേഴ്ച യജ്ഞത്തിന് തുല്യം പുണ്യകരവും ഐശ്വര്യദായകവുമാണ് എന്നാണ് വേദങ്ങൾ പറയുന്നത്. പകൽ പൂർണമായും സ്ത്രീ-പുരുഷന്മാർ, വിശിഷ്യാ ദമ്പതികൾ, തമ്മിൽ സംഭോഗം ഒഴിവാക്കണം. മക്കൾ പിറന്ന ശേഷം ഗൃഹസ്ഥ ദാമ്പത്യവേഴ്ച പരിപാലിച്ചാലും മക്കൾക്ക് അതിശയ വിദ്യാവിജയം സിദ്ധിക്കും. എന്നാൽ വിഹിതദിനങ്ങളിൽ സ്ഥിരമായി ദമ്പതികൾ മൈഥുനം ഒഴിവാക്കുന്നതും ഭാവിയിൽ ഐശ്വര്യഹാനി ഉണ്ടാക്കുമെന്നാണ് ആചാര്യമതം. സുകൃതികളേ,
നിങ്ങൾ ഓരോ കുടുംബവും ജീവിതനിഷ്ഠയിൽ മാതൃകാ ദമ്പതികളായി ജീവിച്ച് ആത്മീയരായ മക്കളും അവരുടെ ഭാര്യമാർക്കും അവർക്കു ലഭിക്കുന്ന സത് സന്തതി പരമ്പരകൾക്കും ഗുരുകൃപയും സർവ്വജനത്തിന്റേയും അനുഗ്രഹവും ഉണ്ടാകട്ടെ

ഗുരു പാദസേവയിൽ

വിശ്വകർമ്മ പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല.
90 61 97 12 27

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!