പ്രാണായാമാഭ്യാസം കൊണ്ട് മനസ്സിനെ നിരോധിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. പ്രാണായാമം രേചകം, പൂരകം, കുംഭകം എന്നിങ്ങനെ മൂന്നു വിധമുണ്ട്.
ശരീരത്തിലുള്ള വായുവിനെ ഉയര്‍ത്തി മൂക്കുവഴി സാവധാനം അല്പം പോലും ബാക്കിയില്ലാതെ പുറത്തേക്ക് സമമായും ക്രമമായും അല്‍പ്പനേരംകൊണ്ട് ഉച്ഛ്വസിക്കണം. അങ്ങനെ ദേഹാന്തര്‍ഭാഗത്തുള്ള ആകാശത്തെ വായുരഹിതമാക്കി – ശൂന്യമാക്കി – തീര്‍ക്കണം. എന്നിട്ട് അല്‍പ്പം പോലും വായു അകത്ത് കടക്കാനനുവദിക്കാതെ ആ ശൂന്യഭാവം കഴിയുന്നത്ര സമയം നിലനിര്‍ത്തണം. ഇതാണ് രേചകം.
തുടര്‍ന്ന് ഒരു താമരത്തണ്ടില്‍ക്കൂടി എങ്ങനെ വെള്ളം വായിലേക്ക് ആകര്‍ഷിച്ചെടുക്കാന്‍ കഴിയുന്നുവോ അതുപോലെ സാവധാനമായും ക്രമമായും മൂക്കുവഴി വായുവിനെ ഉള്ളിലേക്ക് ശ്വസിക്കുക. ഇതാണ് പൂരകം. എന്നിട്ട് ഉച്ഛ്വസിക്കുകയോ നിശ്വസിക്കുകയോ ചെയ്യാതെയും ശരീരാവയവങ്ങളെ ചലിപ്പിക്കാതെയും കഴിയുന്നത്ര സമയം നിശ്ചലമായിരിക്കുക ഇതാണ് കുംഭകം. ഈ കുംഭകം ആന്തരകുംഭകമെന്നും ബാഹ്യകുംഭകമെന്നും രണ്ടുവിധമുണ്ട്. നിശ്വസിക്കുന്നത് അതായത് അകത്തേക്ക് വലിക്കുന്ന അപാനനും ഉച്ഛ്വസിക്കുന്നത് അതായത് പുറത്തേക്ക് വിടുന്നത് പ്രാണനുമാണ്. അപാനന്‍ ശരീരത്തില്‍ എപ്പോഴും താഴോട്ടും പ്രാണന് മുകളിലോട്ടും സഞ്ചരിക്കുന്നു എന്നാണ് നിയമം. അപ്പോള്‍ അപാനനെ പുറത്തുനിന്നും ശ്വസിച്ചുതീരുകയും പ്രാണനെ പുറത്തേക്ക് ഉച്ഛ്വസിക്കാന്‍ ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്തരകുംഭകം. ആന്തരകുംഭകത്താല്‍ വായു ഉള്ളില്‍ ഇടതിങ്ങി നിറഞ്ഞ് നിശ്ചലമായി നില്ക്കുന്നു. പ്രാണന് ഉച്ഛ്വസിച്ച് അതായത് പുറത്തേക്കുവിട്ട് അവസാനിച്ചു. എന്നാല്‍ അപാനന്‍ നിശ്വസിക്കാന്‍ അതായത് ഉള്ളിലേക്ക് കടക്കാന്‍ ആരംഭിച്ചിട്ടില്ല. പ്രാണന്റെ സമാവസ്ഥയിലുള്ള ഈ സ്ഥിതിയാണ് ബാഹ്യകുംഭകം. ഈ നിര്‍വചനങ്ങളില്‍ നിന്നും പൂരകത്തിന് ശേഷം ആന്തരകുംഭവവും രേചകത്തിന് ശേഷം ബാഹ്യകുംഭകവും എന്ന് സ്പഷ്ടമാകുന്നുണ്ടല്ലോ.ലയ പ്രാണായാമം എന്നും അറിയപ്പെടുന്നു. ധ്യാനത്തിന് സഹായിക്കുന്നതിനാൽ ആണ് ഈ പേരിൽ അറിയപ്പെടുന്നത്.
ഭ്രാമരി പ്രാണായാമം- ധ്യാനത്തിന് വളരെ ഫലപ്രദമായ പ്രാണായാമമായി പറയാൻ കാരണം, വളരെ വേഗത്തിൽ ശരീരത്തെക്കാൾ കൂടുതൽ മനസ്സിനെ സ്വാധീനിക്കുന്ന ഒന്നാണ് ഭ്രാമരി പ്രാണായാമം എന്നതിനാൽ ആണ്. ഈ പ്രാണായാമത്തിന്റെ പേരിനു കാരണം ശബ്ദം ഒരു തേനീച്ചയുടെ സൗമ്യതയെ അല്ലെങ്കിൽ ഒരു വണ്ട് മൂളുന്നതിനെ സൂചിപ്പിക്കുന്നതിനാലാണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭകാലത്തോ, ആർത്തവ സമയത്തോ സ്ത്രീകൾ ചെയ്യാൻ പാടില്ല, അപസ്മാരം, നെഞ്ചുവേദന, ചെവി വേദന ഉള്ളവരും ചെയ്യാൻ പാടില്ല
0 Comments