ശബരിമലയെന്ന ശാഠ്യം,തത്വമസിയുടെ ആദ്യപടിയല്ലാ.

by | Apr 9, 2020 | Uncategorized | 0 comments

ഈ നൈഷ്ഠിക ബ്രഹ്മചര്യം ഋഷി സംഹിതകളിൽ ഉള്ള വാക്കും വിധിയും തന്നെ ആണ്. മനുസ്മ്രിതി , വസിഷ്ഠ സ്‌മൃതി , സ്‌മൃതി ചന്ദ്രിക എന്നിവയൊക്കെ ബ്രഹ്മചര്യത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. കൃഷ്‌ണാചാര്യയുടെ സ്‌മൃതി മുക്താവല്ലിയിലും യാജ്ഞവല്ക്യ സ്മ്രിതിയിലും പറയുന്നുണ്ട്.

സ്‌മൃതി മുക്തവല്ലി രണ്ടു തരം ബ്രഹ്മചര്യത്തെ കുറച്ചു പറയുന്നു.

कीर्तितावुपकुर्वाण नैष्ठिकाविति भेदतः

അഥവാ ബ്രഹ്മചര്യം രണ്ടു രീതിയിലുണ്ട് , ഉപകുർവാണവും നൈഷ്ഠികവും. ആദ്യത്തേത് ജ്ഞാന സമ്പാദനം പൂർത്തിയാകുന്നതോടെ അവസാനിപ്പിക്കുന്നതാണ്. പിന്നീട് ഗൃഹസ്ഥാശ്രമത്തിലേക്കവർ കിടക്കും . നൈഷ്ഠികമാവട്ടെ നിതാന്തവും. നൈഷ്ഠിക ബ്രഹ്മചാരി അനുഷ്ഠിക്കേണ്ട രണ്ടു തരം സാധനകൾ യജ്ഞവൽക്യ സ്‌മൃതി പറയുന്നു.

अनेन विधिना देहं सादयन्विजितेन्द्रियः |
ब्रह्मलोकमवाप्नोति न चेहाजायते पुनः || Y.S — 1–50 ||

അതിലൊന്ന് ശരീര പീഡയും , മറ്റൊന്ന് കഠിനമായ ഇന്ദ്രിയ നിയന്ത്രണവുമാണ്. നൈഷ്ഠിക ബ്രഹ്മചാരി അനിഷ്ഠിക്കേണ്ട ശരീര പീഡകൾ വസിഷ്ഠ സംഹിതയും പറയുന്നു .

आहूताध्यायी सर्वभैक्षं निवेद्य तदनुज्ञया भुञ्जीत |
खट्टाशयन दन्तप्रक्शालनाभ्यन्जनवर्जः तिष्ठेत् अहनि रात्रावासीत ||

സർവ സംഗ പരിത്യാഗം, ഭിക്ഷയായ ഭോജനം, ഏതു നിമിഷവും പഠന സന്നദ്ധൻ, ഒരിക്കലും കിടന്നുറങ്ങാതെ സദാ ഉപവിഷ്ഠൻ എന്നിവയൊക്കെ ചിലതാണ്.അയ്യപ്പന്‌രിക്കുന്ന യോഗപട്ട ബന്ധനം ഇതിനോട് ചേർത്ത് വായിക്കാം. ഇന്ദ്രിയ നിഗ്രഹത്തെ കുറിച്ച് യജ്ഞവൽക്യ സ്‌മൃതി പറയുന്നു

विजितेन्द्रियः इन्द्रियविजये विशेषप्रयत्नवान्ब्रह्मचारी

വിജിതേന്ദ്രിയനാവാൻ നൈഷ്ഠിക ബ്രഹ്മചാരി പഞ്ചേന്ദ്രിയങ്ങളും നിയന്ത്രിക്കണം.

ഇത് മനുഷ്യർക്കുള്ള വിധിയാണ്. ഒരു
മൂർത്തി സഗുണമാവുന്നത് മനുഷ്യ രൂപത്തിൽ ആരാധിക്കുമ്പോഴുമാണ്. തിരുവാർപ്പിൽ ഉണ്ണിക്കണ്ണന്, ഗുരുവായൂരപ്പന് മുൻപ് തിടുക്കത്തിൽ നിവേദ്യം കൊടുക്കുന്നത്, ശത്രു നിഗ്രഹം കഴിഞ്ഞു വിശന്നിരിക്കുന്ന കുട്ടിയായത്‌ കൊണ്ടാണ്. മനുഷ്യ ഭാവം കൊടുക്കുന്നത് കൊണ്ടാണ്.അല്ലെങ്കിൽ ദൈവത്തിനെന്തിനാ നിവേദ്യം, ദൈവത്തിനു വിശക്കുമോ എന്നൊക്കെ ചിന്തിച്ചു പുരോഗമിക്കാവുന്നതേ ഉള്ളു. അത് ഉണ്ണിക്കണ്ണനെ അപമാനിക്കലാണെന്നും പറയാം. അപ്പോൾ അയ്യപ്പനും ആ ഭാവമാണ്. നൈഷ്ഠിക
ബ്രഹ്മചാരി ഇന്ദ്രിയങ്ങളെ ഒക്കെ നിയന്ത്രിക്കണം. ചാഞ്ചല്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. അതിനുള്ള വിധി അഷ്ടമൈഥുനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതാണെന്നും ഭൂതനാഥോപാഖ്യാനത്തിൽ അയ്യപ്പ സ്വാമി പറയുന്നു. അതിപ്രകാരം ആണ്.

ആദ്യമേ ദേശികനായ(ഗുരുവായ) ഭക്തനെ വന്ദനാദ്യങ്ങളാല്‍ സംപ്രീതനാക്കണം. പിന്നീട് അദ്ദേഹത്തിന്റെ ആജ്ഞസ്വീകരിച്ചു ബ്രഹ്മചര്യവ്രതം കൈക്കൊള്ളണം. പക്ഷത്രയം(45 ദിവസം) വ്രതം അനുഷ്ഠിക്കണം. പക്ഷദ്വയം(30 ദിവസം) ആയാലും മതിയാകും. എനിക്കു പ്രിയനായവന്‍ ഭക്തിപൂര്‍വ്വം എട്ടുവിധത്തിലുള് ളമൈഥുനവും ത്യജിക്കണം. സ്ത്രീയെ സൂക്ഷിച്ചു നോക്കുക, സ്ത്രീ നന്നെന്നു പറയുക, സ്ത്രീയോടു ചേരുവാന്‍ ആഗ്രഹിക്കുക, സ്ത്രീയോടു സംസാരിക്കാന്‍ സമയം നിശ്ചയിക്കുക, അവളോടു സംസാരിക്കാനായി പോവുക, അവളെ ചെന്നുകാണുക, മന്ദം അവളോടു സംസാരിക്കുക, ഒടുവില്‍കാര്യം സാധിക്കുക എന്നിവയാണു അഷ്ടവിധത്തിലുള്ള മൈഥുനങ്ങള്‍. ഒന്നാമത്തേത് ഇല്ലെങ്കില്‍ മറ്റ് ഏഴും ഉണ്ടാവുകയില്ല. അതിനാല്‍ ഒന്നാമത്തേതു നീങ്ങാന്‍ പരിശ്രമിക്കുക. ദേശികനോടു(ഗുരുവിനോട്) അനുജ്ഞവാങ്ങി യോഗുരുവിനോടൊപ്പമോ യാത്ര തുടങ്ങുന്നതാണു ഉത്തമം.”

അപ്പോൾ അയ്യപ്പൻ ദേവചൈതന്യമാണ്‌ , അത് കൊണ്ട് അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യം യുവതികളെ കയറ്റിയാൽ നശിക്കുമെന്നത് അയ്യപ്പന് അപമാനമാണ് എന്ന് പറയുന്നത് ഭക്തർക്ക് യുക്തിഹീനമാണ്. കയറണം എന്ന് വാശി പിടിക്കുന്നത് നൈഷ്ഠിക ബ്രഹ്മചര്യം എന്ന ആശ്രമത്തോടും , മറ്റു മനുഷ്യരായ ബ്രഹ്മചാരികളോടുമുള്ള മര്യാദകേടാണ്. റംസാൻ വ്രതമെടുക്കുന്ന വ്യക്തിയുടെ മുന്നിലിരുന്നു ഭക്ഷണം കഴിക്കാത്ത അതെ മര്യാദ . അതിൽ അയ്യപ്പൻറെ ഇന്ദ്രിയ നിഗ്രഹം അല്ല പരീക്ഷിക്കപ്പെടുന്നത്, പോകാത്തവരുടെ മര്യാദയും മൂർത്തിയോടുള്ള , അയ്യപ്പ ഭക്തരായ പുരുഷന്മാരോടുള്ള ബഹുമാനവുമാണ്. വലിയകോയിക്കൽ ക്ഷേത്രത്തിൽ , പാക്കിലെ അയ്യപ്പ ക്ഷേത്രത്തിൽ, ശാസ്താംകോട്ടയിൽ അങ്ങനെ അനേകായിരം അയ്യപ്പ ക്ഷേത്രങ്ങളിൽ പോകാമെന്നുള്ളപ്പോൾ, ശബരിമലയെന്ന ശാഠ്യത്തെ എന്തായാലും തത്വമസിയുടെ ആദ്യപടിയെന്ന്‌ വിശേഷിപ്പിക്കാനാവില്ല.

“അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം” എന്ന് ആത്മോപദേശ ശതകത്തിൽ ഗുരു പറയുന്നതോർക്കുന്നു. .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!