കേരളത്തിൽ നിന്ന് ലോക് സഭ സ്ഥാനാർഥികളിൽ രാഷ്ട്രീയ പാർട്ടികൾ ബ്രാഹ്‌മണ ,ക്ഷത്രിയ ,അമ്പലവാസി സമുദായങ്ങൾക്ക് സീറ്റുകൾ നിഷേധിച്ചു .ഈ വിഭാഗത്തിൽ നിന്ന് നിയമ സഭയിലേയ്ക്കും പ്രതിനിധികൾ ഉണ്ടായിട്ട് .പതിറ്റാണ്ടുകൾ കഴിയുകയാണ് .ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഭരണതലങ്ങളിൽ നിന്നും അവഗണിക്കുവാൻ പാടില്ലായെന്ന ഭരണഘടനാ തത്വത്തെയാണ് രാഷ്ട്രീയപാർട്ടികൾ ജാതിരാഷ്ട്രീയത്തിൽ വിസ്മരിക്കുന്നത് .പ്രസ്തുത വിഭാഗം കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടായി അവഗണ അനുഭവിച്ചുവരുകയാണ് .മലബാർ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ ,ക്ഷേത്രങ്ങളിലെ ബ്രാഹ്മണരുടെ പ്രശ്നങ്ങൾ ,സാമൂഹ്യ പിന്നോക്ക സംവരണങ്ങൾ നിഷേധിച്ചു വരുന്നത് , സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കുന്നത് ,ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്നും അനുഭവിച്ചുവരുന്ന യാതനകൾ ഇതൊക്കെ പൊതു സമൂഹത്തിന് മുൻപിലും ഭരണത്തലത്തിലും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ജനപ്രതിനികൾ ഈ വിഭാഗത്തിൽ നിന്നും ഉണ്ടാകേണ്ടതുണ്ട് .രാഷ്ട്രീയ പാർട്ടികൾ വോട്ട് ബാങ്ക് നോക്കിമാത്രം കാര്യങ്ങൾ തീരുമാനിക്കുന്നത് അവഗണിത വിഭാഗത്തിന്റെ സർവ്വ നാശത്തിൽ കലാശിക്കുന്നുണ്ട് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments