നായർ സമുദായത്തിൽ ഒരു വിഭാഗത്തിൽ നമ്പൂതിരി സമുദായക്കാരോടുള്ള ‘സ്നേഹം ‘സകല അതിരുകളും ഭേദിച്ച് ജൈത്രയാത്ര തുടരുന്നതായി ഉദാഹരണങ്ങൾ കാണിക്കുന്നു .നായർ സാമുദായത്തിന്റെ തീരാത്ത കളങ്കമായി മാറ്റിയിരിക്കുന്നതാണ് നായർ നമ്പൂതിരി സംബന്ധം .അതിന് ചുവടു പിടിക്കുന്നതാണ് ചിലരുടെ ഇന്നും തുടരുന്ന നമ്പൂതിരി അടിമ മനോഭാവം .സംബന്ധത്തിലൂടെ സങ്കരയിനമായവരുടെ മനസ്സിൽ മാത്രമല്ല ,അവരുടെ സഹകരണ പ്രവർത്തനത്തിലൂടെ മറ്റു നായന്മാരുടെ ഇടയിലേയ്ക്കും പടരുകയാണ് നമ്പൂതിരി സ്നേഹം .കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അത്തരമൊരു സംഭവമുണ്ടായി .ശ്രീകണ്ഠശ്വരത്തെ നവീകരിച്ച ചട്ടമ്പി സ്വാമി പാർക്കിൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരുന്നു . എൻ എസ് എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റും കമ്പനി വൈസ് പ്രസിഡന്റുമായ എം സംഗീത് കുമാർ ഉൾപ്പടെ പങ്കെടുത്ത രാവിലെ നടന്ന ചടങ്ങുകളിൽ കാർമ്മികത്വം വഹിച്ചത് അരയാൽ ഇല്ലത്ത് മഠം കേശവൻ നമ്പൂതിരിയായിരുന്നു .സ്വാമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാതി മത പരിഗണന കൂടാതെ ഭക്തർക്ക് പങ്കെടുക്കാം .പക്ഷെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപനത്തിൽ നമ്പൂതിരിയെക്കൊണ്ട് കർമ്മങ്ങൾ നടത്തിയത് സ്വാമിയേ പരിഹസിക്കുന്നതിന് തുല്യമായി .സ്വാമിയുടെ വേദാധികാര നിരൂപണം എന്ന മഹത്തായ ഗ്രന്ഥ സന്ദേശത്തെ തള്ളികഞ്ഞവരാണ് സാമിയുടെ പ്രതിമ സ്ഥാപിക്കുന്ന ചടങ്ങിൽ തന്നെ നമ്പൂതിരി ബ്രാഹ്മണനെ കൊണ്ട് ചടങ്ങുകൾ നടത്തിച്ചത് .ഇത്തരം ആക്ഷേപ പ്രവർത്തികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം . സംബന്ധത്തിലൂടെ ജനിച്ചവരുടെ പിന്തലമുറകൾ ജനിതകപരമായ കൂറ് പുലർത്തുന്നത് സ്വാഭാവികമാണ് .എന്നാൽ നായർ സമുദായത്തെ അപ്പാടെകണ്ട് മറ്റു സമുദായങ്ങൾക്കിടയിലും പൊതു സമൂഹത്തിലും മുന്നിൽ തെറ്റായ സന്ദേശം നൽകുന്നതിനെ ഇത്തരം പ്രവർത്തികൾ കരണമാകുകയുള്ളു . സമീപ കാലത്തെ ഏറ്റവും വലിയ ഉദാഹരണമാണ് ഓച്ചിറ നായർ സ്ത്രീ അധിക്ഷേപപ്രസംഗം .പി റ്റി മന്മഥൻ എന്ന എസ് എൻ ഡി പി നേതാവ് ആയിരകണക്കിന് ജനങ്ങളുടെ മുന്നിൽ വച്ച് നടത്തിയ അധിക്ഷേപ ഹീന പ്രസംഗത്തിനെതിരെ ഒരു ചെറുവിരൽ അനക്കാൻ നായർ സർവീസ് സൊസൈറ്റി കമ്പനിക്ക് കഴിഞ്ഞില്ല .കാരണം അതൊക്കെ ഭാഗീകമായി ശരിയായിരുന്നു .കൂടുതൽ ചികയുന്നതിന് കാരണമാകുന്ന പ്രതികരണം വേണ്ടാന്ന് തീരുമാനിച്ചതാകാം .എന്നാൽ ചിലർ മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തികളുടെ ഫലം നായർ സമുദായം മുഴുവൻ അനുഭവിക്കേണ്ടതായുണ്ടോയെന്ന് പുതു തലമുറ ചിന്തിക്കണം . പരിഹാസത്തിന് കാരണമാകുന്ന കൂടുതൽ പ്രവർത്തികളാണ് അടിമകൾ നിത്യേന കാഴ്ചവയ്ക്കുന്നത് .അതിനെതിരെ നായർ സമുദായ ശക്തമായ പ്രതികരണം നടത്തേണ്ടിയിരിക്കുന്നു
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments