ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ ശതാബ്ദി ആചരണം കഴിഞ്ഞ ദിവസം കഴിഞ്ഞു.കേരള സമൂഹവും സർക്കാരും മാദ്ധ്യമങ്ങളും ചട്ടമ്പിസ്വാമികൾ കേരളത്തിലെ ഭാരതത്തിലേ തന്നെ സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കി നൽകിയ സേവനങ്ങളും ദർശനങ്ങളും മാനിച്ച്, സമാധി ശതാബ്ദി ആചരണങ്ങളിൽ അർഹമായ ആദരവോ പ്രാധാന്യമോ നൽകിയില്ലെന്നത് നമ്മെ സങ്കടപ്പെടുത്തുന്ന വസ്തുതയാണ്.അദ്ദേഹം ജനിച്ച സമുദായമോ,സമുദായത്തിൻ്റെ സർവ്വസ്വവും ആണെന്ന് ഊറ്റം കൊള്ളുന്ന സമുദായ സംഘടനകൾപോലും സ്വാമികളെ യഥാവിധി ആചരിച്ചില്ലെന്നത് വസ്തുതയാണ്ചട്ടമ്പിസ്വാമികളുടെ ധർമ്മ സന്ദേശ പ്രചരണങ്ങൾക്കായി,ജീവിതകാലം മുഴുവൻ മാറ്റിവച്ച മഹത്തുക്കളാണ്പ്രൊഫ. ഏ.വി.ശങ്കരനും പ്രൊഫ.ജഗതി വേലായുധൻ നായരും .രണ്ടുപേരും പ്രഗത്ഭരായ അദ്ധ്യാപകർ;മഹാ പണ്ഡിതന്മാർ;ചട്ടമ്പിസ്വാമി ധർമ്മപ്രചരണത്തിൽ സമകാലികരും സമശീർഷരും . ഈ മഹാരഥന്മാരുടെ ജന്മശതാബ്ദി വർഷമാണ് കടന്നുപോകുന്നത് .ശ്രീതീർത്ഥപാദപുരാണം മഹാകാവ്യം, ഭട്ടാരകപ്പാന,കാവ്യസുധ, പ്രബന്ധസുധ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ പ്രൊഫ. ഏ.വി.ശങ്കരനും ശ്രീവിദ്യാധിരാജപുരാണം കാവ്യം,ശ്രീ ചട്ടമ്പിസ്വാമി ജീവചരിത്രം,എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങൾ പ്രൊഫ. ജഗതി വേലായുധൻ നായരും രചിക്കുകയുണ്ടായി.ഇവക്കു പുറമേ വളരെ ആകർഷകവും വിജ്ഞാനപ്രദവും ആയ ആയിരക്കണക്കിന് പ്രഭാഷണങ്ങൾ നിർവ്വഹിക്കുകയുണ്ടായി. ഇവ കൂടാതെ എഴുതി ആനുകാലികങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുള്ള ലേഖനങ്ങൾ ക്രോഡീകരിച്ച് ഗ്രന്ഥമാക്കിയാൽ അതു തന്നെ നിരവധി ഗ്രന്ഥങ്ങൾ ആക്കാവുന്നതുമാണ്.സഞ്ചരിക്കുന്ന വിജ്ഞാനകോശങ്ങളായാണ് അക്കാലത്തെ വിദ്യാർത്ഥികളും അദ്ധ്യാപകരും സാഹിത്യ കാരന്മാരും പണ്ഡിത സമൂഹവും സാധാരണക്കാരുമൊക്കെ പരിഗണിച്ചിരുന്നത്.അർഹിക്കുന്ന ആദരവോടെ ഓർക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നത് യാഥാർത്ഥ്യമാണ്.ഇവർ രചിച്ച ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി,ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കി പി എച്ച് ഡി കരസ്ഥമാക്കി ഉയർന്ന നിലയിൽ ജീവിതം കരുപ്പിടിപ്പിച്ചവർ ഏറെയാണ്; അവർ,ഈ പണ്ഡിതമഹാരഥന്മാരെ ഓർക്കുക പോലും ചെയ്യുന്നില്ല .ഏറെക്കാലം പന്മന ആശ്രമത്തിൻ്റെജനറൽ സെക്രട്ടറിയായിരുന്നു പ്രൊഫ. ജഗതി വേലായുധൻ നായർ .കൂടാതെ കേരളത്തിലെ നിരവധി തീർത്ഥപാദാശ്രമങ്ങൾ ആറ്റുകാലിലെ ചട്ടമ്പിസ്വാമി ക്ഷേത്രം, തീർത്ഥപാദ മണ്ഡപം ,വിദ്യാധിരാജസഭ തുടങ്ങി അനേകം പ്രസ്ഥാനങ്ങളിലൂടെ ചട്ടമ്പിസ്വാമി ധർമ്മ പ്രവർത്തനം നിർവ്വഹിച്ചവരാണ്.ഈ മഹാന്മാരുടെ ജന്മശതാബ്ദിക്കാലം സമുചിതമായി ആഘോഷിക്കണമെന്ന അഭ്യർത്ഥനകൾ യാതൊരു പ്രതികരണവുമുണ്ടായില്ലെന്നതാണ് വസ്തുത.ഇതു സംബന്ധമായ ആലോചന പോലും നടന്നില്ല; ഇത് തികഞ്ഞ അപരാധമാണ്.ശ്രീ ചട്ടമ്പിസ്വാമി മഹാസമാധി ആചരണവേദികളിൽ ഈ പ്രതിഭകളെ ആരും ഓർക്കുക പോലുമുണ്ടായില്ല.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments