മാർത്താണ്ഡ വർമ്മ മഹാരാജാവിന്റ ചാരന്മർ ======================================= മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് ചാരപ്രവർത്തനത്തിനും . ലോകത്തിൽ എല്ലാ രാജ്യങ്ങൾക്കും രഹസൃ പൊലീസ് സംവിധാനവും ,വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി ചാരപ്രവർത്തനവും നടത്താറുണ്ട് .രാജ്യ സുരക്ഷയ്ക്കും മറ്റു താല്പര്യങ്ങൾക്കുമായി വിവരങ്ങൾ ശേഖരിക്കുക ,അവ വിശദമായി വിശകലനം ചെയ്ത് വേണ്ടതു സ്വീകരിക്കുക ,തുടങ്ങിയവയാണ് ചാര സംഘങ്ങളുടെ പ്രധാന കർമ്മം . ആധുനിക ചാരന്മാരോട് കിടപിടിക്കുന്നതരത്തിൽ ശക്തമായ ചാര സംഘങ്ങളെ നിലനിർത്തുന്നതിൽ മലയാള നാട് ഭരിച്ച രാജാക്കൻമാരും ഒട്ടും പിന്നിൽ അല്ലായിരുന്നു അത്തരത്തിൽ ചാര ശ്രംഖലയെ നിലനിർത്തുന്നതിൽ മാർത്താണ്ഡ വർമ്മ മഹാരാജാവും ശ്രദ്ധിച്ചിരുന്നു .അത്തരത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ സംഭവമാണ് താഴെ പറയുന്നത് . “മൂലഭദ്രി” എന്ന രഹസ്യ ഭാഷയും ഇതിനായി ഉപയോഗിച്ചിരുന്നു . രാജാവിനെ വധിക്കാൻ ഓലയിലെഴുതിയ ഒരു സന്ദേശം ഒരു ചാരൻ പിടിച്ചെടുത്തു .അതു നേരെ അന്നത്തെ മഹാരാജാവായ മാർത്താണ്ഡ വർമ്മയെ ഏൽപ്പിക്കുകയും ചെയ്തു മാർത്താണ്ഡ വർമ്മയുടെ ശക്തരായ ശത്രുക്കളായിരുന്ന എട്ട് വീട്ടിൽ പിള്ളമാരായിരുന്നു രഹസ്യ സന്ദേശം എഴുതിയത് .ചാരമാരുടെ മിടുക്ക് കൊണ്ട് അത് പിടിച്ചെടുത്തതോടെ അവർക്കെതിരെയും നടപടി കൈക്കൊള്ളുവാൻ രാജാവിന് എളുപ്പമായി . അങ്ങനെ മാർത്താണ്ഡവർമ്മയുടെ ചാരന്മാർ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു .18- അം നൂറ്റാണ്ടിലാണ് ഈ സംഭവം ഉണ്ടായത് . പണ്ട് നമ്മുടെ നാട്ടിൽ ഉപയൊഗിച്ചിരുന്ന ഒരു കോഡുഭാഷയുണ്ട് – ” മൂലഭദ്രി ” എന്നാണ് ഇതിനു പേര്. മാർത്താണ്ഡവർമ മഹാരാജാവ് തന്റെ ചാരന്മാരെ ഈ ഭാഷ ഉപയോഗിക്കാൻ പഠിപ്പിച്ചിരുന്നു . ഓരോ അക്ഷരത്തിനും പകരം മറ്റൊരക്ഷരം ഉപയോഗിക്കുന്ന ഭാഷയാണ് മൂലഭദ്രി .എങ്ങനെയൊക്കെ ആണ് അക്ഷരങ്ങൾ മാറ്റിപ്പറയേണ്ടതെന്നു മനസ്സിലാക്കാൻ ഒരു ശ്ലോകമുണ്ട് . ‘അകോ’ ‘ഖഗോ’ ‘ഘങ്ങ’ ‘ശ് ചൈവ ‘ ‘ ചടോ’ ‘ഞണ’ ‘ തപോ ‘ ‘ നമ: ‘ ‘യശോ’ ‘ രഷോ’ ‘ ലസ’ ശ് ചൈവ ‘ വഹ ‘ ‘ ക്ഷള’ ‘ ഴറ’ ‘റ്റന’ ‘ അ’ യ്ക്കു പകരം ‘ ക’ , ‘ച’ യ്ക്കു പകരം ‘ട’ , ‘യ’ യ്ക്കു പകരം ‘ശ’ എന്നിങ്ങനെ യാണ് അക്ഷരങ്ങൾ മാറ്റേണ്ടത് എന്നർത്ഥം. “ഓ , വരൂ … വരൂ …” എന്നാണ് പറയേണ്ടതെങ്കിൽ മൂലഭദ്രിയിൽ അത് , ” കോ , ഹഷൂ.. ഹഷൂ എന്നാകും ..
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments