തിരുവനന്തപുരം: ലോക്ക് ഡൗൺ 14ന് ശേഷം നീട്ടിയില്ലെങ്കിൽ അതിനടുത്ത ദിവസങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ബാക്കിയുള്ളവ നടത്താൻ തീരുമാനം. വിദഗ്ദ്ധർ നിർദേശിക്കുന്ന സാമൂഹിക അകലവും സുരക്ഷാ മാർഗങ്ങളും പാലിച്ചായിരിക്കും പരീക്ഷ നടത്തുക. തീയതി പ്രഖ്യാപനം ലോക്ക് ഡൗൺ
തീരുമാനത്തിനനുസരിച്ചുണ്ടാവും.അതേസമയം, ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ പരീക്ഷകൾ ഓൺലൈനായി നടത്താനാണ് സാദ്ധ്യത. സർവകലാശാല പരീക്ഷകളുടെ കാര്യത്തിലും സമാന രീതി സ്വീകരിക്കും.
കണക്ക്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളാണ് എസ്.എസ്.എൽ.സിക്ക് ബാക്കിയുള്ളത്. പ്ലസ് വൺ, പ്ലസ്ടു,
വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ മൂന്നു ദിവസത്തെ പരീക്ഷകൾ
നടത്താനുണ്ട്.അവശേഷിക്കുന്ന പരീക്ഷകൾ തീർന്നാലുടൻ മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങും. ഫലപ്രഖ്യാപനവും
താമസിക്കില്ല. ഇതിനായി മൂല്യനിർണയ ക്യാമ്പുകളുടെ എണ്ണം കൂട്ടും. 2020- 21 ലെ അക്കാഡമിക് കലണ്ടർ
വൈകാത്ത തരത്തിൽ അഡ്മിഷൻ നടപടികളും പൂർത്തിയാക്കും. കരിക്കുലത്തിൽ മാറ്റമില്ല
സ്‌കൂൾ തുറന്നാൽ കരിക്കുലത്തിലെ ക്രമം അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കും അദ്ധ്യയന
ദിവസങ്ങൾ കിട്ടാനായി വിദ്യാഭ്യാസ കലണ്ടറിൽ ക്രമീകരണങ്ങൾ നടത്തും അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള
പാഠ പുസ്തകങ്ങളെല്ലാം തയ്യാർ’എഴുത്തു പരീക്ഷ തന്നെ നടത്താനാകുമെന്നാണ് പ്രതീക്ഷ. പ്രതികൂല
സാഹചര്യമുണ്ടായാൽ ഓൺലൈൻ പരീക്ഷ നടത്തുന്നതിനും വിദ്യാഭ്യാസ വകുപ്പ് സജ്ജമാണ്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments