തൃശൂർ : സംയോജിത കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (മെയ് 7 ) വൈകീട്ട് 3 മുതൽ 4 വരെയാണ് പരിപാടി. സംയോജിത കൃഷി രീതികൾ, ഇതിന് അനുവർത്തിക്കേണ്ട മാർഗ്ഗങ്ങൾ, വിത്ത് തയ്യാറാക്കൽ, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിശദമായ സംശയനിവാരണം ഫേസ്ബുക്ക് ലൈവിലൂടെ നൽകും. ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ, കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷനിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരുമായ ഡോ.ജേക്കബ് ജോൺ, ഡോ.സജീന എ, ഹിരോഷ് കുമാർ കെ.എസ്, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷൻ കൺസൾട്ടന്റ് എസ്.യു.സഞ്ജീവ്, ടെക്നിക്കൽ ഓഫീസർ വി വി ഹരിപ്രിയാദേവി എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.www.facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാവുന്നതാണ്. കൊറോണക്കാലത്ത് പച്ചക്കറി കൃഷി ചെയ്യാനും തരിശുനില കൃഷിക്ക് പ്രോത്സാഹനം നൽകാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെതുടർന്ന് കാർഷിക മേഖലയിൽ ജനങ്ങൾക്കുണ്ടായ പ്രത്യേക താത്പര്യം മുൻനിർത്തിയാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ്ചെയർപേഴ്സൺ ഡോ.ടി.എൻ സീമ അറിയിച്ചു. ഇതിനോടകം മൈക്രോഗ്രീൻ കൃഷി, കിഴങ്ങുവർഗ്ഗവിളകളുടെ കൃഷി തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പച്ചക്കറി കൃഷിയെ അടിസ്ഥാനമാക്കിയുള്ള ഫേസ്ബുക്ക് ലൈവും വൈകാതെ സംഘടിപ്പിക്കും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments