ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ തീവ്രത ലോകാരോഗ്യ സംഘടന മറച്ചുവച്ചെന്നും, രോഗത്തെ തടയുന്നതിൽ വീഴ്ച വരുത്തിയെന്നും ട്രംപ് ആരോപിച്ചു.വീഴ്ച വരുത്തിയതിനെക്കുറിച്ചും പരിശോധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ട്രംപ് അറിയിച്ചു. നിലവിൽ ലോകാരോഗ്യ സംഘടനയ്ക്ക് നൽകിവരുന്ന ധനസഹായം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട് ഈ പണം എന്തിനുവേണ്ടി വിനിയോഗിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത്. കഴിഞ്ഞ വർഷം 400 ദശലക്ഷം ഡോളർ അമേരിക്ക നൽകിയിരുന്നു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments