കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ചില വക്കീലന്മാരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന വ്യക്തി; സ്ത്രീധന പീഡന നിരോധന നിയമം ചുമത്തതേയിരിക്കുന്നതിനായി കരുനാഗപ്പള്ളി എ സി പി യ്ക്കും മറ്റു പോലീസുകാർക്കും നൽകാനെന്ന പേരിൽ പണം വാങ്ങിയതായി ശബ്ദരേഖ .കരുനാഗപ്പള്ളി പടനായർ കുളങ്ങര വടക്ക് സ്വദേശി യിൽനിന്നാണ് അഡ്വക്കേറ്റ് ക്ലർക്ക് മണികണ്ഠൻ മുപ്പതിനായിരം രൂപ വാങ്ങിയിരിക്കുന്നത് .പണം വാങ്ങിയതിന് ശേഷവും പോലീസ് നിയമപരമായി തന്നേ കേസ് മുന്നോട്ട് നീക്കിയതിൽ സംശയം തോന്നിയ വഞ്ചിക്കപെട്ടയാൾ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി .ഇദ്ദേഹത്തിനെതിരെയുണ്ടായ കുടുംബ പരാതിയിന്മേൽ കൂടുതൽ കുറ്റങ്ങൾ ചുമത്തതേയിരിക്കുവാൻ പൊലീസിന് പണം നൽകണമെന്നാണ് മണികണ്ഠൻ ആവശ്യപ്പെട്ടത് .എന്നാൽ ആവശ്യപ്പെട്ട രൂപ നൽകിയതിന് ശേഷവും വീണ്ടും വീണ്ടും വലിയ തുകകൾ ആവശ്യപ്പെട്ടതായി പണം നൽകിയ ആൾ പറയുന്നു . ഒരു സ്വർണ്ണക്കടയിൽ നിന്നും മണികണ്ഠൻ രൂപ എണ്ണിവാങ്ങുന്നതായ വീഡിയോയും പുറത്തുവന്നിട്ടുണ്ട് .
കുടുംബ പ്രശ്‌നത്തിൽ നിയമപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കരുനാഗപ്പള്ളി പോലീസ് പറഞ്ഞു .അന്യായമായി ആർക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടില്ല .കുടുംബ പ്രശ്നമായതിനാൽ ലഘൂകരിക്കുന്നതിനാണ് ശ്രമിച്ചിട്ടുള്ളത് . മറ്റു കാര്യങ്ങളുമായി പൊലീസിന് ബന്ധമില്ല . എന്നാൽ നടന്ന സാമ്പത്തിക തട്ടിപ്പിന്മേൽ പോലീസ് നിയമ നടപടികൾ എടുത്തതായി സ്ഥിതീകരിച്ചിട്ടില്ല .
Correct