കൊട്ടാരക്കര : കോട്ടാത്തല ഇന്ത്യാ വൺ എ.ടി.എമ്മിൽ നിന്ന് കളഞ്ഞ് കിട്ടിയ 20000/- രൂപ (ഇരുപതിനായിരം) തിരികെ നൽകി ശൂരനാട് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒ വിജേഷ് മാതൃകയായി. വെണ്ടാർ , മൂഴിക്കോട് സ്വദേശിയായ വിജേഷിന് കോട്ടാത്തലയിലെ ഇന്ത്യാവൺ എ.ടി.എമ്മിൽ നിന്ന് 200 രൂപയുടെ 100 നോട്ടുകളടങ്ങിയ ഒരു കെട്ട് നോട്ട് ലഭിക്കുകയായിരുന്നു. ലഭിച്ച ഉടൻ തന്നെ വിജേഷ് പണം കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. ഇന്ത്യാവൺ എ.ടി.എമ്മിൽ പണം നിറക്കാൻ കരാർ എടുത്തിരുന്ന കൊട്ടാരക്കര മൈലം പള്ളിക്കൽ അജസിയ മൻസിലിൽ സവാദിന്റെ കയ്യിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടത് മനസിലായ ഉടൻ കൊട്ടാരക്കര സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ പണവുമായി വിജേഷ് സ്റ്റേഷനിൽ എത്തിയിരുന്നു. കൊട്ടാരക്കര ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ സാന്നിദ്ധ്യത്തിൽ വിജേഷ് പണം സവാദിന് കൈമാറി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments