തിരുവനന്തപുരം : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുവന്ന് ഇവിടെ തൊഴിലെടുക്കുന്നവരെ നാം ‘അതിഥി തൊഴിലാളികള്‍’ എന്നാണ് വിളിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തെരുവാധാരമായ അവരെ സംരക്ഷിക്കാനും ഭക്ഷണം നല്‍കാനും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേരളം എടുത്ത മുന്‍കൈ ലോകവ്യാപക പ്രസംശയാണ് നേടിയത്. ‘അതിഥി തൊഴിലാളികള്‍’ക്കായി പ്രത്യേക ഭവനസമുച്ചയം (അപ്നാ ഘര്‍) നിര്‍മിച്ചും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയും
ഒരു ചുവട് മുമ്പേ നടക്കാന്‍ നമുക്കു കഴിഞ്ഞു.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൊത്തം 21,566 ക്യാമ്പുകളാണ് ‘അതിഥി തൊഴിലാളികള്‍’ക്കായി സജജീകരിച്ചത്. ഈ ക്യാമ്പുകളിലായി 4,16,917 തൊഴിലാളികളാണുണ്ടായിരുന്നത്. സ്വദേശത്തേക്ക് മടങ്ങിയവരൊഴികെയുള്ള എല്ലാവരും ഈ ക്യാമ്പുകളില്‍ സുരക്ഷിതരായി കഴിയുന്നു. ഇതുവരെയായി 55,717 തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോയിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ സഹായിക്കാനും എല്ലാ ഘട്ടത്തിലും ശ്രദ്ധ ചെലുത്തിയെന്ന് മുഖ്യമന്ത്രി വാർത്താകുറിപ്പിൽ പറയുന്നു
0 Comments