2022 ൽ വേദശില ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ബ്രഹസ്പതി യാഗത്തിനായുള്ള അഡ്മിനിസ്ട്രേഷൻ ഓഫിസ് ബംഗ്ലൂരിൽ ആചാര്യ മോഹൻജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .
ഏകദേശം രണ്ടായിരത്തിൽപരം വൈദികരും അത്രയും തന്നേ വിദേശ പ്രതിനിധികളും പങ്കെടുക്കുന്ന യജ്ഞം പതിനെട്ട് ദിവസ്സം നീണ്ടുനിൽക്കും . അതിനുള്ള മുന്നൊരുക്കങ്ങൾക്കാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത് .
ഭാരതത്തിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈദീകർ പങ്കെടുക്കും. . ദിവസവും ഒരു ലക്ഷം ആളുകൾ യജ്ഞശാലയിൽ എത്തുമെന്ന് കരുതുന്നതായി ട്രസ്റ്റ് ചെയർമാൻ സ്വാമി തപസ്യാനന്ദ സരസ്വതി അറിയിച്ചു .
0 Comments