ഗുരുവന്ദനം : രാജേഷ് ആർ നായർ ചീഫ് എഡിറ്റർ , പത്രാധിപർ

by | Jan 10, 2024 | Uncategorized | 0 comments

ഗുരുവന്ദനം

—————————————–

2001-2002 -വർഷത്തിലാണ് തിരുവനന്തപുരത്ത് മനോലോകം ഗ്രൂപ്പിന്റ  ക്രൈം ദിന പത്രം ആരംഭിക്കുന്നത് .ടി പി നന്ദകുമാറാർ സാറാണ് ചീഫ് എഡിറ്റർ .എന്റെ സുഹൃത്തും അന്ന്  കേരള കൗമുദിയുടെ ലേഖകനുമായിരുന്ന ഹരികുമാർ പറഞ്ഞതനുസരിച്ചാണ് ക്രൈം തിരുവനന്തപുരം  ബ്യുറോ  ഓഫിസിൽ പോകുന്നത് . ഇന്റർവ്യൂയിലൂടെ പത്രത്തിന്റെ പ്രാദേശിക ലേഖകനായി ജോലി  ലഭിച്ചു .അങ്ങനെയാണ് സ്ഥാപനവുമായുള്ള ബന്ധം ആരംഭിക്കുന്നത് . ആ സമയത്ത്  ഓഫിസിന്റെ ചുമതല ബിജു സാറിന് ആയിരുന്നു .ഒരു തികഞ്ഞ പ്രൊഫഷണൽ ആയിരുന്നു അദ്ദേഹം .പത്രത്തിന്റെ പ്രചാരണവും വരുമാനവും വർധിപ്പിക്കണമെന്നതായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ചിന്ത .അതിനുള്ള പ്രവർത്തന മാർഗ്ഗങ്ങളും അദ്ദേഹം തന്നെ മീറ്റിങ്ങിൽ നിര്ദേശിക്കുകയുമാണ് ചെയ്യുന്നത് .അത് അദ്ദേഹം പിന്തുടർന്നുവന്ന രീതിയായിരുന്നെന്ന് പിന്നീട് മനസിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട് .അതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് മുൻപിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനും പത്രത്തിന്റെ സർക്കുലേഷൻ വർധിപ്പിക്കുന്നതിനുമായുള്ള ജോലിയിൽ എന്നെ നിയമിച്ചു . പത്ര പ്രവർത്തനത്തിന്റെ അക്കാദമിക്ക് പാഠങ്ങളേക്കാളുപരി അനുഭവത്തിന്റെ  ബാലപാഠങ്ങൾ അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു .സമ്പന്നതയുടെയും അധികാര വർഗ്ഗത്തിന്റെയും വികൃത മുഖം മനസിലാക്കാൻ കൂടുതൽ കാലം മുന്നോട്ട് പോകേണ്ടി വന്നില്ല .അവിടെയെല്ലാം വഴികാട്ടിയായി പ്രചോദനമായി ബിജു സാർ എനിക്കൊപ്പം ഉണ്ടായിരുന്നു .പ്രോത്സാഹനം നൽകി കൂടെ നിർത്തുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. അർഘതയുള്ളവർക്ക് .ബഹുമാനവും അംഗീകാരവും നൽകാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല .അതൊക്കെ എനിക്ക് പുതിയൊരു അനുഭവമായിരുന്നു .പത്രപ്രവർത്തനം എന്നാൽ ഏറ്റവും താഴെയുള്ള ഒരു വിതരണക്കാരന്റെ അനുഭവവും വേദനയും ബുദ്ധിമുട്ടുകളും കൂടെ അറിഞ്ഞുകൊണ്ടാകണമെന്ന് അദ്ദേഹം എന്നോട് ഉപദേശിച്ചത് ഇന്നും എൻ്റെ ചെവിയിൽ മുഴങ്ങുന്നുണ്ട് . വാർത്തകളുടെ സ്വഭാവവും പത്രത്തിന്റെ പ്രചാരണവും പരസ്യങ്ങൾ ശേഖരിക്കുന്നതും തുടങ്ങിയവയെല്ലാം പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ് . ഒരു പ്രാദേശിക ലേഖകനായി ഒതുങ്ങുമായിരുന്ന എനിക്ക് പിന്നീട് വിത്യസ്ത പത്രങ്ങളിൽ ജോലി ചെയ്യുന്നതിനും സ്വന്തം പേരിൽ രജിസ്‌ട്രേഷൻ ചെയ്തുകൊണ്ട് ഒരു പ്രസിദ്ധീകരണം ആരംഭിക്കുന്നതിനും ധൈര്യവും പ്രചോദനവും ലഭിച്ചത് ബിജു സാറിൽ നിന്ന് തന്നെയാണ് .അന്ന് ആരംഭിച്ച പ്രസിദ്ധീകരണമാണ് പിന്നീട് ഓൺലൈൻ പ്രസിദ്ധീകരണമായി മാറ്റിയ പത്രാധിപർ.കോം. .അങ്ങനെയായാരംഭിച്ച പത്രാധിപർ പ്രസിദ്ധീകരണ പ്രവർത്തന സമയത്ത് നേരിൽ പരിചയപ്പെടാൻ ഇടയായ ഒരു മഹത് വ്യക്തിത്വം ആയിരുന്നു സുകുമാരൻ നായർ സാർ , പല മുൻ നിര പത്ര പ്രവർത്തകരും ലേഖനങ്ങൾക്ക് അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത് . പത്ര പ്രവർത്തന രംഗത്ത് “സ്വദേശാഭിമാനി സ്റ്റൈൽ “ആയിരുന്നു അദ്ദേഹത്തിന്റേത് .”ഓരോ വാർത്തയും സാധാരണകാരനും കൂടിയാകണമെന്നും വിഷയം പഠിച്ച് തന്നെയാകണം തയ്യാറാക്കേണ്ടതെന്നും” എന്നോട് ഉപദേശിച്ചത് അദ്ദേഹമാണ് .കൂടാതെ പത്ര പ്രവർത്തനത്തിന്റെ ശക്തിയും പറഞ്ഞുമനസിലാക്കി തന്നു .  തലയുയർത്തി നിന്നുകൊണ്ടാകണം പ്രവർത്തന രംഗത്ത് മുന്നോട്ടു പോകേണ്ടതെന്ന് ഉപദേശിച്ചതും അദ്ദേഹമാണ് .സത്യസന്ധത പുലർത്തുന്നതിനും  തെറ്റിനെ  എതിർക്കുന്നതിനും  പിന്നീട്   പ്രവർത്തന രംഗത്ത് പ്രചോദനമായി  മാറിയത്   ഇവരുടെ  വാക്കുകളാണ് . ഈ വ്യക്തിത്വങ്ങളാണ് എന്റെ പ്രവർത്തന രംഗത്തെ ഗുരുനാഥന്മാർ .  അവർക്കുമുൻപിലാണ്‌  പ്രവർത്തനവും സമർപ്പിക്കുന്നത് .

rajesh r nair ,chief editor

 

 


0 Comments

Trackbacks/Pingbacks

  1. ശ്രീരാമ പ്രാണപ്രതിഷ്‌ഠ ദീപം തെളിയിക്കണം : സുരേഷ് ജി നായർ - Pathradipar - […] ഗുരുവന്ദനം : രാജേഷ് ആർ നായർ ചീഫ് എഡിറ്…  […]

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!