തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണത്തിന് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കാര്‍ഡ് ഉടമ കൊണ്ടുവരണമെന്നത് നിര്‍ബന്ധമാക്കി പൊതുഭരണ വകുപ്പ്.
മൊബൈല്‍ ഫോണില്‍ വണ്‍ ടൈം പാസ് വേര്‍ഡ് (ഒ.ടി.പി) ലഭിക്കുന്നതിനനുസരിച്ചായിരിക്കും റേഷന്‍ വിതരണം.
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് വിരല്‍ പതിക്കുന്നത് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്നാണ് ഒ.ടി.പി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കാണ് കേന്ദ്ര റേഷന്‍ വിതരണം. ഇവരില്‍ റേഷന്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാത്തവരുമുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഇളവുകള്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments