സി. എൻ. ശ്രീകണ്ഠൻ നായർ ജനിച്ച മണ്ണും, അടക്കം ചെയ്യപ്പെട്ട മണ്ണും…

by | Apr 9, 2020 | History | 0 comments

സി. എൻ. ശ്രീകണ്ഠൻ നായർ വിദ്യാർഥി നേതാവ്, പത്രപ്രവർത്തകൻ, ചെറുകഥാകൃത്ത്, നാടക രചയിതാവ്, അഭിനേതാവ്, പ്രാസംഗികൻ, തനത് നാടകവേദിയുടെ ഉപഞ്ജാതാവ്, കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് (നാടകരചന ) എന്നീ നിലകളിൽ പ്രഗൽഭനായ സി.എൻ.ശ്രീകണ്ഠൻ നായർ അഭിഭാഷകനും, സ്വാതന്ത്ര്യ സമര സോനിയും, ശ്രീമൂലം തിരുനാൾ പ്രജാ സഭാ മെമ്പറായിരുന്ന മടവൂർ എസ്. നീലകണ്ഠപ്പിള്ളയുടേയും, പറപ്പൂർ മാധവിക്കുട്ടിയമ്മയുടേയും മകനായി ചവറ പാലക്കടവിന് കിഴക്ക് കോലത്ത് . വടക്കതിൽ വീട്ടിൽ 1928ൽ ജനിച്ചു .ചവറ ഗവർണർമെന്റ് സ്കൂളിൽ വിദ്യാഭ്യാസം ആരംഭിച്ചു… സ്കൂൾ കാലഘട്ടത്തിൽ തന്നെ ശങ്കരമംഗലത്തുള്ള ശങ്കരൻ തമ്പി സ്മാരക വായനശാലയിലെ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിച്ചിരുന്നു. സി. എന്നിനേക്കാൾ അഞ്ച് വയസ്സ് താഴെയുള്ള ഒ .എൻ .വി യും ഈ വായനശാലയിലെ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്ന കൂട്ടത്തിലായിരുന്നു. വായനശാല ലൈബ്രേറിയനായിരുന്ന വായനശാല കുട്ടൻപിള്ള പുതുതായി വരുന്ന പുസ്തകങ്ങൾ മറ്റാർക്ക് കൊടുക്കുന്നതിനും മുന്നേ ഇവർക്ക് രണ്ട് പേർക്കും മാത്രമായി നൽകിയിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ സി.എൻ കോളേജ് പഠനത്തിനായി തിരുവനന്തപുരത്ത് ആർട്ട്സ് കോളേജിൽ ചേർന്നു.

ഈ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമര പ്രക്ഷോഭണങ്ങൾ കരുനാഗപ്പള്ളിയിലും ഉദയം ചെയ്തു. ബാരിസ്റ്റർ എ.കെ.പിള്ള, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവരുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി, ചവറ ഭാഗങ്ങളിൽ സ്‌റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തനം ശക്തി പ്രാപിച്ചു. സ്വാതന്ത്ര്യ സമരാവേശം ഉൾക്കൊണ്ട് സി.എൻ. കോളേജിൽ തിരുവിതാംകൂറിലെ അഖില വിദ്യാർഥി കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിച്ചു. അഖില വിദ്യാർഥി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറായും, അഖിലേന്ത്യാ വിദ്യാർഥി കോൺഗ്രസ് വൈസ് പ്രസിഡന്റായും സി. എന്നെ തിരഞ്ഞെടുത്തു. 1947 ൽ വിദ്യാർഥി കോൺഗ്രസ്സ് സമ്മേളനം സർ.സി.പി. നിരോധിച്ചപ്പോൾ സി. എന്നിന്റെ നേതൃത്വത്തിൽ നിരോധനം ലംഘിച്ച് യോഗം സംഘടിപ്പിച്ചു. നിയമ ലംഘനം നടത്തിയ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സി.എൻ .ഒളിവിൽ പോയി ..

1948-ൽ ബിരുദം നേടി പുറത്തിറങ്ങിയ സി.എൻ. ആലപ്പുഴ നിന്നും എ.പി.ഉദയഭാനുവിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന പ്രബോധം പത്രത്തിൽ പത്രപ്രവർത്തകനായി ജോലി ആരംഭിച്ചു. കൊല്ലത്ത് നിന്നും പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന നവഭാരതത്തിൽ പിന്നീട് ജോലി തുടർന്നു. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് നവഭാരതം മാറ്റിയപ്പോൾ സി.എൻ. തിരുവനന്തപുരത്ത് താമസം ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷം നവഭാരതം നിലച്ചപ്പോൾ ബാലകൃഷ്ണന്റെ കൗമുദിയിൽ സഹ[/one_half_last]പത്രാധിപരായി ജോലി ആരംഭിച്ചു. താരാപഥം, കഥാ മാലിക എന്നീ പ്രസിദ്ധീകരണങ്ങളിലും സി.എൻ.ലേഖനങ്ങളും, ചെറുകഥകളും എഴുതി തുടങ്ങി .

.. 1950 കാലഘട്ടമായപ്പോഴേക്കും സ്റ്റേറ്റ് കോൺഗ്രസ്സിൽ നിന്നും അകന്ന് കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ, എൻ.ശ്രീകണ്ഠൻ നായർ ,ബേബി ജോൺ എന്നിവർ അമരക്കാരായ ആർ.എസ്.പി.യിൽ ചേർന്നു.

1956-ൽ മദിരാശിയിൽവച്ച് ശാസ്താംകോട്ട ഭരണിക്കാവ് മുതുപിലാക്കാട് കെട്ടിടത്തിൽ കൃഷ്ണപിളള പ്രവർത്തിയാരുടേയും, ഗൗരിക്കുട്ടിയമ്മയുടേയും ഒൻപത് മക്കളിൽഎട്ടാമത്തെ മകൾ കനകലതയെ വിവാഹം ചെയ്തു.. സി. എന്നിന്റെ മൂത്ത അമ്മാവൻ വിവാഹം ചെയ്തിരുന്നത് കനകലതയുടെ,ഏറ്റവും മുത്ത സഹോദരിയെ ആയിരുന്നു .. ബസുക്കൾ തമ്മിലുള്ള പരിചയം സി.എന്നെ ഈ വിവാഹത്തിലേക്ക് നയിച്ചു… ആങ്ങളമാരുടെ സംരക്ഷണയിൽ മദ്രാസിൽ എം.എയക്ക് പഠിക്കുമ്പോഴായിരുന്നു അവരുടെ കാർമികത്വത്തിൽ തന്നെ മദിരാശിയിൽ വച്ച് കനകലതയുടെ വിവാഹം നടന്നത് … ഭാര്യയുമൊത്ത് തിരുവനന്തപുരത്ത് കുന്നുകുഴിയിൽ വാടക വീടെടുത്ത് താമസം ആരംഭിച്ചു… ഏക മകനായ സി.എന്നിനെ കാണാൻ പറപ്പൂർ മാധവിക്കുട്ടിയമ്മ കുന്നുകുഴിയിൽ എത്തുകയും കുറെ ദിവസങ്ങൾ മകനോടും, മരുമകളോടൊത്തും താമസിച്ച് തിരികെ ചവറയ്ക്ക് പോകുകയും പതിവായിരുന്നു.

1957 ൽ വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടതിന് ശേഷം തന്റെ സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകി. നഷ്ടക്കച്ചവടം എന്ന പേരിൽ ഒരു ചെറുകഥ എഴുതുകയും പിന്നീടത് റേഡിയോ നാടകമായി 1957 ക ളിൽ നഷ്ടക്കച്ചവടം എന്ന പേരിൽ സംപ്രേഷണം ചെയ്തു. ഈ കാലയളവിൽ തന്നെ സത്രീധനം, മാറ്റക്കല്യാണം എന്നീ നാടകങ്ങൾ പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ പ്രവർത്തകരുടെ മാന്യതയുടെ പുറംതോടുകൾ പിച്ചിച്ചീന്തുന്നവയായിരുന്നു സ്ത്രീധനം, മാറ്റക്കല്യാണം എന്നീ നാടകങ്ങൾ .1958ൽ രാമായണ കഥയെ ഉപോൽബലകമാക്കി കാഞ്ചനസീത എന്ന നാടകം രചിച്ചു.

ഉത്തരരാമചരിതത്തിലെ സംഘർഷം നിറഞ്ഞ നാടക മുഹൂർത്തങ്ങൾ കൊണ്ടും, പ്രൗഡഗംഭീരമായ സംഭാഷണങ്ങളാലും, ശ്രീരാമന്റെ അത്യുൽക്കടമായ മാനസിക സംഘർഷത്താലും, ഊർമ്മിളയെ കേന്ദ്രകഥാപാത്രമാക്കിയും വിരചിച്ച കാഞ്ചനസീത 1961 ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് മികച്ച നാടകരചനയ്ക്ക് സി.എൻ.ശ്രീകണ്ഠൻ നായർ അർഹനായി… 1978ൽ ജി.അരവിന്ദൻ കാഞ്ചനസീതയക്ക് സിനിമയിൽ രംഗഭാഷ്യം ഒരുക്കി …1958ൽ ഏട്ടിലെ പശു, ആ കനി തിന്നരുത് എന്നീ നാടകങ്ങൾ കൂടി സി.എൻ.രചിച്ചു. 1960 ൽ ദേശബന്ധുവാരിക പത്രാധിപരായി ചുമതലയേറ്റു.

1961 ൽ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഗവ. ജോലിയിൽ പ്രവേശിച്ചു 1962 ൽ രാമായണ കഥയെ കേന്ദ്രമാക്കി രാജ്യ ശുൽക്കം എന്ന പേരിൽ കൗമുദിയിൽ പ്രസിദ്ധീകരിച്ച നാടകമാണ് സാകേതം. 1963ൽ കേരളഭൂഷണം പത്രാധിപരായി ജോലിയും നോക്കി.. 1964ൽ കോട്ടയത്തേക്ക് സ്ഥലം മാറ്റവും, ആർ.ശങ്കറുമായുള്ള അഭിപ്രായ വ്യത്യാസത്താലും ഗവ.ജോലി രാജി വെച്ചു..

ഇക്കാലയളവിൽ ഭാരതത്തിലെങ്ങും ഒരു നൂതന നാടക പ്രസ്ഥാനമായി തനത് നാടകവേദി ഉടലെടുത്തു .. കർണാടകത്തിലെ യക്ഷഗാനം, ഗുജറാത്തിലെ ഭാവൈ, ബംഗാളിലെ ജാത്ര തുടങ്ങി നാടോടി കലാരൂപങ്ങളിൽ നിന്ന് ഊർജം സ്വീകരിച്ച് നാടക പ്രസ്ഥാനം വളർന്ന് വന്നു..

ഭാരതീയ നാടോടി താളവും, ശബ്ദവും സ്വാംശീകരിച്ച് സി.എൻ.ശ്രീകണ്ഠൻ നായർ നേതൃ സ്ഥാനം അലങ്കരിച്ച് അയ്യപ്പപണിക്കർ, കടമ്മനിട്ട ,എം.ഗോവിന്ദൻ , എൻ.കൃഷ്ണപിള്ള,കാവാലം, ജി.ശങ്കരപ്പിള്ള എന്നിവരുടെ നേതൃത്വത്തിൽ പ്രൗഡഗംഭീരമായ ചർച്ചകൾ നടത്തുകയും, സി.എൻ. ഈ കൂട്ടായ്മയ്ക്ക് ” കളരി” എന്ന് പേരും നൽകി..1961 ൽ മദ്രാസിൽ വെച്ച് എം.ഗോവിന്ദന്റെ നേതൃത്വത്തിലും പി.കെ.വിക്രമൻ നായരുടെ അധ്യക്ഷതയിലും കളരി സെമിനാറുകൾ നടത്തി.. 1965 ൽ സി. എന്റെ നേതൃത്വത്തിൽ നടന്ന സെമിനാറുകളും കൂടി ചേർന്ന് പുതിയ നാടകക്കളരിയുടെ വാതായനം മലർക്കെ തുറന്നു. സി. എന്നിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നവരംഗം എന്ന പേരിൽ നാടക വതരണവും, നാടകാഭ്യാസനവും പ്രായോഗികമായി പരിശീലിച്ച് തുടങ്ങി .. 1967ൽ കലി എന്ന നാടകം സി.എൻ.രചിച്ചു. കലി പ്രതിരൂപാത്മകമായ രചനയാണെങ്കിലും, ആലോചനാമൃതമായ ജീവിത പ്രശ്നം നിഗൂഡതയിൽ പൊതിഞ്ഞ് ആവിഷ്ക്കരിച്ചു .ഒരിക്കലും നടക്കാത്ത കഥ… എന്നാൽ എല്ലായിടത്തും നടക്കുന്ന കഥ… ഒരിക്കലും കാണാത്ത കഥാപാത്രങ്ങൾ… എന്നാൽ എല്ലാ മനുഷ്യരിലും ഈ കഥാപാത്രമുണ്ട്.

1967 ൽ തന്നെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടന്ന നാടകക്കളരിയിൽ സി.എൻ. തനത് നാടകവേദി എന്ന പ്രബന്ധം തന്നെ അവതരിപ്പിച്ചു. ” ഒരു നവീന നാടകവേദിയെ പറ്റി ചിന്തിച്ച് തുടങ്ങാൻ സമയമായി.. തിറയുടേയും, തെയ്യത്തിന്റേയും, കഥകളിയുടേയും, നാട്യശാസ്ത്ര സങ്കേതങ്ങളുടേയും ഉറവകളിൽ നിന്ന് ഒൗഷധ വീര്യവും, ഓജസ്സും ഉൾക്കൊണ്ട് മലയാള നാടകവേദി ദീനപ്പായിൽ നിന്ന് എഴുന്നേറ്റ് വരും.” ഇതായിരുന്നു ആ പ്രബന്ധത്തിന്റെ ഉള്ളടക്കം . കൂത്താട്ട് കുളത്ത് വച്ച് നടന്ന നാടകക്കളരിയിൽ ജി.അരവിന്ദൻ കലി സംവിധാനം ചെയ്ത് രംഗത്തവതരിപ്പിച്ചു. ധനുവച്ചപുരത്ത് നടന്ന നാടകക്കളരിയിൽ പുളിമാനയുടെ സമത്വവാദി അവതരിപ്പിച്ചു.

എഫ്.എ.സി.റ്റി. ജനറൽ മാനേജർ എം.കെ.കെ.നായർ ഐ.എ.എസിന്റെ നേതൃത്വത്തിൽ അടുത്ത നാടകക്കളരി നടന്നു. പത്ത് ദിവസം നീണ്ട് നിന്ന നാടകക്കളരി പുതിയ ഒരനുഭവമായിരുന്നു. എം.കെ.കെ. നായരുമായുള്ള ചങ്ങാത്തത്താൽ എറണാകുളത്ത് വാര്യർ റോഡിലേക്ക് സി. എന്നും കുടുംബവും മാറി താമസിച്ചു … കോട്ടയത്തുള്ള സാഹിത്യ പ്രവർത്തക സഹകരണ സംഘവുമായി സഹകരിച്ച് മുന്നോട്ട് നീങ്ങി.1966ൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത അർച്ചന എന്ന സിനിമയക്ക് സി.എൻ കഥയും, തിരക്കഥയും രചിച്ച് നൽകിയിരുന്നു. തിളയ്ക്കുന്ന മണ്ണ്, പിച്ചിപ്പൂ , പുളിയിലിക്കര നേര്യത്, സിന്ദൂരപ്പൊട്ട് എന്നീ ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.1970 കളിൽ അയ്യപ്പസേവാസംഘം സെക്രട്ടറിയായി ചുമതലയേറ്റു. അയ്യപ്പൻ എന്ന മാസികയുടെ പത്രാധിപരായും കർത്തവ്യം അനുഷ്ടിച്ചു.

1971 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കാമുകി എന്ന ചലച്ചിത്രത്തിന് കഥയും, തിരക്കഥയും നിർവഹിച്ചു.1975 ൽ സി.എൻ കൗമുദി വാരികയിൽ എഴുതിയ രാജ്യ ശുൽക്കം എന്ന നാടകം സാകേതം എന്ന പേരിൽ പ്രസിദ്ധീകരിച്ചു… രാമായണ കഥയെ ആധാരമാക്കി എഴുതിയ രണ്ടാമത്തെ നാടകമാണ് സാകേതം. കിരീട ഭാരം ഭരതനും, കാനനവാസം ശ്രീരാമനും പകുത്ത് നൽകുന്ന ദശരഥന്റെ അന്ത്യസമയങ്ങളിലെ മനഃസംഘർഷത്തിന്റെ തീവ്രത ഈ നാടകത്തിൽ തെളിഞ്ഞ് നിൽക്കുന്നു. മനുഷ്യമനസ്സിന്റെ ചാഞ്ചല്യം, അതിലിൽ നിന്നുടലെടുക്കുന്ന പരിണതഫലങ്ങൾ കൊണ്ടെത്തിക്കുന്ന ധർമ്മസങ്കടങ്ങൾ … അതാണ് സാകേതം.1976 ൽ രാമായണ കഥയെ അടിസ്ഥാനമാക്കി എഴുതിയ നാടകമാണ് ലങ്കാലക്ഷ്മി. രാവണനെ കേന്ദ്ര കഥാപാത്രമാക്കിയ ഈ നാടകം മൂന്ന് ലോകത്തിലും ഉള്ള സമസ്ത ഐശ്വര്യങ്ങളും തനിക്കധീതമാക്കാൻ ശ്രമിച്ച രജോഗുണ പ്രഭാവനാ യ ശ്രീരാമൻ സ്ത്രീജിതനതല്ല .. ശ്രീജിതനാണെന്ന് സീതാപഹരണത്തെ ന്യായീകരിച്ച് കൊണ്ട് രാവണൻ പ്രഖ്യാപിക്കുന്നു.

1974ൽ പാലക്കാട്ട് വെച്ച് ഈ നാടകം അരങ്ങേരി ..തിരുവനന്തപുരം കലാവേദിയാണ് ഈ മൂന്ന് നാടകങ്ങളും വേദിയിൽ അവതരിപ്പിച്ചത്. കാഞ്ചനസീതയിലെ ശ്രീരാമൻ, സാകേതത്തിലെ ദശരഥൻ, ലങ്കാല ക്ഷമിയിലെ രാവണൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ശ്രീ. ടി.ആർ. സുകുമാരൻ നായരാണ് .. ലങ്കാലക്ഷ്മിയിലെ ഹനുമാന്റെ വേഷം സി.എൻ. ചില വേദികളിൽ ചെയ്തിട്ടുണ്ട്. കാഞ്ചനസീത ജവഹർലാൽ നെഹ്റു വിന്റെ ക്ഷണപ്രകാരം ഡൽഹി താൽക്കത്തോറ സ്‌റ്റേഡിയത്തിൽ അവതരിപ്പിച്ചപ്പോൾ പ്രധാന നടിയുടെ അഭാവത്തിൽ ഊർമ്മിളയുടെ വേഷം സി .എന്നിന്റെ ഭാര്യ കനകലതയാണ് നെഹ്റുവിന് മുന്നിൽ അവതരിപ്പിച്ചത്..

. 1976 ൽ തന്നെ പ്രഷർ സംബന്ധമായ അസുഖത്താൽ ആശുപത്രിയിലും എറണാകുളത്തെ വീട്ടിലുമായി അസുഖബാധിതനായി ഏറെ നാൾ കിടന്നു… ഒടുവിൽ ഒരു ഡിസം 17 ന് സി.എൻ.ജീവിത, സാഹിത്യ മണ്ഡലത്തിൽ നിന്ന് തന്റെ 48 വർഷക്കാലത്തെകർമ്മകാണ്ഠം അഴിച്ച് വെച്ചു … എറണാകുളത്ത് നിന്ന് സി.എന്നിന്റെ ഭൗതിക ശരീരം താൻ ജനിച്ച് വളർന്ന ചവറയിലെ കോലത്ത് വടക്കതിൽ കൊണ്ട് വന്ന് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

സാഹിത്യ ലോകത്ത് തന്റേതായ ഒരു കസേര വലിച്ചിട്ടിരിക്കുവാൻ ചവറയിൽ ജനിച്ച സി.എൻ ശ്രീകണ്ഠൻ നായർക്ക് കഴിഞ്ഞിട്ടുണ്ട് … സി.എൻ തന്റെ നാടക രചനയെ പറ്റി ഇങ്ങനെയാണ് വിവക്ഷിച്ചിരിക്കുന്നത് …… “വാക്കുകൾക്ക് വേണ്ടിയുള്ള വിങ്ങലും , ശില്പം ഉരുത്തിരിയുന്നത് പോലുള്ള ഉത്കണ്ഠയും രചനയുടെ നാടക നിമിഷങ്ങളിൽ പോലും അടിവാരത്തിലെ ഇരുട്ട് പോലെ തങ്ങി നിൽക്കുന്ന അസംതൃപ്തിയും ഇടയ്ക്കിടെ ഓജസ്സുള്ള വാക്യങ്ങൾ ഓർക്കാപ്പുറത്ത് ഒഴുകി വീഴുമ്പോൾ ഉണ്ടാകുന്ന അൽഭുതത്തേയും ആനന്ദവായ്പ്പിനേയും. />അതിശയിച്ച് നിന്നിരുന്നു. ഇരുളിൽ തപ്പി തടയുമ്പോഴുള്ള അനുഭവമാണ് എനിക്ക് നാടകം എഴുതുമ്പോൾ ഉണ്ടാവാറ് .

കുടുംബം. ഭാര്യ. കനകലത  പാങ്ങോട്  മിലിട്ടറി ക്യാമ്പിലെ  സൈനിക  സ്കൂൾ  പ്രിൻസിപ്പാളായി  റിട്ടയർ  ചെയ്തു. കുണ്ടമൺകടവിൽ  15 വർഷത്തോളം  ബാല  ഭാരതി  എന്ന  സ്കൂൾ  നടത്തിയിരുന്നു . ഇപ്പോൾ  ഭരണിക്കാവിൽ  കുടുംബ വീട്ടിൽ  വിശ്രമ  ജീവിതം . മകൻ.സി.എൻ. ഉണ്ണികൃഷ്ണൻ .ഖത്തറിൽ  ബിസിനസ്സ്(ഭാര്യയും മകളുമായി  ഖത്തറിൽ) മകൾ: അംബിക (ഖത്തറിൽ ജെറ്റ് എയർവെയസ്  ജീവനക്കാരി.ഭർത്താവ് മക്കളുമായി ഖത്തറിൽ)

വാൽക്കഷണം-. ഇന്ന് ചവറയിൽ പാലക്കടയിൽ നിന്ന് കിഴക്കോട്ട്കൃഷ്ണൻ നടയ്ക്കും തെക്കായി ചക്കച്ചി നഴി കത്ത് അമ്പലത്തിനും തെക്കായി സി.എൻ.ജനിച്ച മണ്ണും, ഭൗതികദേഹം അടക്കം ചെയ്യപ്പെട്ട മണ്ണും , കോലത്ത് വടക്കതിൽ വീടും ഉണ്ട്… അവകാശികൾ വസ്തുവകകൾ വിറ്റപ്പോൾ മറ്റൊരു കുടുംബം കോലത്ത് വടക്കതിൽ താമസിക്കുന്നു. ഇപ്പോഴുള്ളവർക്കോ ഭാവി തലമുറക്കോ, ചവറയിലെ ഭൂരിപക്ഷം ആളുകൾക്കോ ഇങ്ങനെയൊരാൾ ഇവിടെയാണ് ജനിച്ചത് എന്ന് അറിയുമോ ..? അതും ചവറയിലെ കോലത്ത് വടക്കതിലെ സി.എൻ ശ്രീകണ്ഠൻ നായരെ എത്ര പേർക്കറിയാം …..?  :

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!