കോഴിക്കോട് :കോവിഡ് 19 പശ്ചാത്തലത്തില്‍ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് ക്ഷീര വികസന വകുപ്പ് വിവിധ സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കാലിത്തീറ്റ സബ്സിഡി പദ്ധതി പ്രകാരം സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം, ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങളിലൂടെ സബ്സിഡി നിരക്കില്‍ പച്ചപ്പൂല്ല്/ ഫീഡ് കംപോണന്റ് വിതരണം തുടങ്ങിയവയാണ് പദ്ധതികള്‍. 2020 ഏപ്രില്‍ മാസത്തില്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ പ്രതിദിനം ശരാശരി 10 ലിറ്റര്‍ വരെ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍ക്ക് രണ്ട് ബാഗ് കാലിത്തീറ്റയും 11 മുതല്‍ 20 ലിറ്റര്‍ വരെ പാല്‍ അളന്നവര്‍ക്ക് മൂന്ന് ബാഗ് കാലിത്തീറ്റയും 20 ലിറ്ററിനു മുകളില്‍ പാല്‍ അളന്നവര്‍ക്ക് അഞ്ച് ബാഗ് കാലിത്തീറ്റയും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. അര്‍ഹരായ ക്ഷീരകര്‍ഷകര്‍ ബ്ലോക്ക് തലത്തിലുളള ക്ഷീര വികസന ഓഫീസിലോ അതത് പ്രദേശത്തെ ക്ഷീര സഹകരണ സംഘത്തിലോ ഒരാഴ്ചയ്ക്കകം ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments