ക്ഷീര കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശക്ക് വായ്പ

by | Jun 18, 2020 | Lifestyle | 0 comments

കോഴിക്കോട്  : ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് മാടുകളുടെ പരിപാലനത്തിന് നാല് ശതമാനം പലിശക്ക് വായ്പ നല്‍കാന്‍ പദ്ധതി തയ്യാറായി. ഒരു പശുവിന് 22,000 രൂപയും കിടാവിന് 6000 രൂപയും ലഭിക്കും. രണ്ട് പശുക്കളും ഒരു കിടാവും ഉളള കര്‍ഷകര്‍ക്ക് 50000 രൂപയുടെ വായ്പക്ക് അര്‍ഹതയുണ്ടാകും. ഒരു വര്‍ഷം കൊണ്ട് വായ്പ  തിരിച്ചടക്കണം.  ഓരോ മാസവും കര്‍ഷകന് അടക്കുവാന്‍ കഴിയുന്ന തുക അടക്കാം. കിടാരി, പോത്തുകുട്ടി വളര്‍ത്തുന്നവര്‍ക്കും 18000 രൂപ വീതം ലഭിക്കും. 1,60,000 രൂപ വരെ ലഭിക്കുന്നതിന് തന്‍വര്‍ഷത്തെ നികുതി ശീട്ട്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ മതിയാകും. മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുന്നതിന് ഈട് നല്‍കേണ്ടിവരും. വായ്പ എടുക്കുന്ന  കര്‍ഷകര്‍ക്ക് 50,000 രൂപയുടെ അപകട മരണ ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ഉണ്ടായിരിക്കും.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ക്ഷീര വികസന വകുപ്പ് മുഖേന ജില്ലയില്‍ 35,000 പേര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.  കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വിതരണം സംബന്ധിച്ച യോഗത്തില്‍ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ശിവദാസ്, ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിശദീകരണം നല്‍കി. പദ്ധതി ആനൂകൂല്യം ലഭിക്കുന്നതിന് അടുത്തുളള ക്ഷീര സഹകരണ സംഘവുമായോ ബ്ലോക്ക് തല ക്ഷീര വികസന ഓഫീസുമായോ ബന്ധപ്പെട്ട് അപേക്ഷ നല്‍കാം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!