കഴക്കൂട്ടം: സെക്രട്ടറിയായിരുന്ന ഹരിപ്രസാദ് പാർട്ടി മംഗലപുരം ഏര്യാ സെന്റർ അംഗമായതിനെ തുടർന്നാണ് സിപിഐഎം മേനംകുളം ലോക്കൽകമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി പ്രേംജിത്തിനെ നിശ്ചയിച്ചത്. ഡിവൈഎഫ്ഐയിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായ പ്രേംജിത്ത് സംഘടനയുടെ മേഖലാകമ്മറ്റി സെക്രട്ടറി, ഏര്യാ എക്സിക്യൂട്ടീവംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ മേനേജിംഗ് കമ്മറ്റിയംഗമായി നിലവിൽ പ്രവർത്തിച്ച് വരുന്നു. .
0 Comments