ഡിസി കണക്ട് പദ്ധതി – ജില്ലാകളക്ടർക്ക് പരാതികൾ നേരിട്ട് നൽകാൻ ഇനി ഓണ്‍ലൈന്‍ സംവിധാനം

by | Jan 19, 2024 | Latest | 0 comments

ജില്ലാകളക്ടർക്ക് പരാതികൾ നേരിട്ട് നൽകുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി കേരള സംസ്ഥാന ഐ.ടി മിഷന്‍. കടലാസ് രഹിതമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് സേവനം വേഗത്തിൽ ലഭ്യമാകുന്ന ഡിസി കണക്ട് പദ്ധതിക്ക് തുടക്കമായി. ഡിസി കണക്ട് പദ്ധതിയിലൂടെ, പൊതുജനങ്ങൾക്ക് edistrict.kerala.gov.in എന്ന സൈറ്റിൽ അക്ഷയ കേന്ദ്രങ്ങളിലൂടെയോ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്തോ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.(DC Connect Scheme – Now online system to submit complaints directly to the District Collector)

വിവിധങ്ങളായ 80 വിഷയങ്ങൾ പരാതി ഇനത്തിൽ തെരഞ്ഞെടുക്കാനും സാധിക്കും. പരാതിയുടെ പൂർണ്ണ വിവരങ്ങളും, ഉള്ളടക്കം ചെയ്യാനുള്ള രേഖകളും പോർട്ടലിൽ അപ്ലോഡ് ചെയ്യാം. ഉപഭോക്താക്കൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പരാതി സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കുന്ന പരാതിക്ക് 35 രൂപ ഈടാക്കും. പരാതികൾ കളക്ടറേറ്റിലെ പബ്ലിക് ഗ്രീവൻസ് സെല്ലിലെ ക്ലാർക്കിനാണ് ആദ്യം എത്തുന്നത്. ക്ലാർക്ക് ജൂനിയർ സൂപ്രണ്ടിനും, ജൂനിയർ സൂപ്രണ്ട് കളക്ടർക്കും നൽകി പരിശോധിച്ച ശേഷം പരാതികൾ അതാത് വകുപ്പുകൾക്ക് അയച്ചു നൽകും. പരാതികളുടെ നില അപേക്ഷകർക്ക് വിലയിരുത്താൻ സാധിക്കും. പരാതി സമർപ്പിച്ചതിനു ശേഷം 28 ദിവസത്തിനകം ഉപഭോക്താവിന് മറുപടി ലഭിക്കും. പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ, പൊതുജന പരിഹാര സെൽ അധികാരി പരിശോധന വിധേയമാക്കി, ജില്ലാ കളക്ടർക്ക് കുറിപ്പോടുകൂടി കൈമാറും. ലഭിച്ച പരാതികൾ അനുബന്ധ വകുപ്പുകൾക്ക് കൈമാറി പരിഹാര പ്രക്രിയ നടപ്പിലാക്കാനുള്ള നിർദ്ദേശം ജില്ലാ കലക്ടർ നൽകും. ഉപഭോക്താവിന് ലഭിച്ചിരിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ, ആദ്യം അയച്ച പരാതി രജിസ്റ്റർ നമ്പർ ഉപയോഗിച്ച്, പരാതി പുനർ സമർപ്പിക്കാം. പുനർ സമർപ്പിക്കപ്പെടുന്ന പരാതികളിൽ കലക്ടർ നേരിട്ട് ഹിയറിങ് നടപടികൾ സ്വീകരിച്ചു ഉപഭോക്താവിന് മറുപടി നൽകും.

ലഭിച്ച പരാതികൾ പരിശോധനയ്ക്ക് വിധേയമാക്കി, അന്വേഷണ നടപടികൾക്ക് ശേഷം, ആക്ഷൻ ടേക്കൺ റിപ്പോർട്ട് (ATR) തയ്യാറാക്കി ഉപഭോക്താവിന് മറുപടി നൽകണം. വകുപ്പ് തല തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കാത്ത വിഷയങ്ങളിൽ, കാരണം സഹിതം ജില്ലാ കലക്ടറെ അറിയിക്കണം. മറ്റൊരു വകുപ്പാണ് പ്രശ്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് എങ്കിൽ, ആ വകുപ്പിലെ വിവരങ്ങളും, ഫയൽ നമ്പർ, തീരുമാനം കൈക്കൊള്ളേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ എന്നിവ മറുപടിയിൽ ഉൾപ്പെടുത്തണം. ഉപഭോക്താവിന് നൽകുന്ന മറുപടിയിൽ, പ്രശ്‌നപരിഹാരം തൃപ്തികരമല്ലെങ്കിൽ, പരാതി പുനർ സമർപ്പിക്കാൻ സാധിക്കുന്നതാണ് എന്ന വിവരം കൃത്യമായി രേഖപ്പെടുത്തണം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!