ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം ശ്രീകൃഷ്ണക്ഷേത്രവും ലക്ഷ്മീപുരത്തു കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. അവ താണ്ടി കുറച്ചു ചെന്നാൽ NSSൻറെ ക്ഷേത്രമായ വേട്ടടി-വഴനാകുളങ്ങര ക്ഷേത്രത്തിലെത്താം. ചങ്ങനാശ്ശേരി കവലയിൽനിന്ന് പോയാലും പുഴവാത് വഴി ഒരു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാൽ ഇവിടെത്താം. പെരുന്ന തെക്കും ചങ്ങനാശ്ശേരി കവല പുഴവാതിന് വടക്കുമാണ്.
Special Report
പടിഞ്ഞാറ് ദർശനമായ ക്ഷേത്രത്തിൽ രണ്ടു ശ്രീകോവിലുകളുണ്ട്. ഒന്നിൽ ഭദ്രകാളിയാണ് പ്രതിഷ്ഠ. ഇതാണ് വേട്ടടി. മറ്റേ ശ്രീകോവിലിൽ രണ്ടു പ്രതിഷ്ഠകളുണ്ട്. ശിവാവതാരമായ കിരാതമൂർത്തിയും ത്വരിത എന്ന ദേവിയും. വഴനാകുളങ്ങര ക്ഷേത്രം ഇതാണ്. മുമ്പ് ഈ ക്ഷേത്രം അടുത്തെവിടെയോ മറ്റൊരു സ്ഥാനത്തായിരുന്നു. അത് അവിടെനിന്ന് എന്തോ കാരണത്താൽ ഇളക്കി വേട്ടടി സങ്കേതത്തിനുളളിൽ പ്രതിഷ്ഠിക്കുകയാണത്രേ ഉണ്ടായത്.
വേട്ടടി-വഴനാകുളങ്ങര ക്ഷേത്ര മതിൽക്കെട്ടിനുളളിൽ ചില ഉപദേവതകളുമുണ്ട്. ധർമ്മശാസ്താവിൻറെ അവതാരമായ വേട്ടയ്ക്കൊരുമകൻ (വേട്ടേക്കരേൻ), ക്ഷേത്രപാലകൻ, യക്ഷി, ഭൈരവൻ, നാഗങ്ങൾ എന്നിത്രയുമാണവ. ക്ഷേത്രത്തിൻറെ ചുറ്റുമതിലിനു പുറത്ത്, കിഴക്കുവശത്ത് നടുക്കായി ആലും ആൽത്തറയുമുണ്ട്. തെക്കുപടിഞ്ഞാറ് ക്ഷേത്രക്കുളമാണ്. ഇവിടെ സങ്കേതത്തിൻറെ തന്നെ പുരയിടത്തിൽ തെക്കുകിഴക്കായി ഒരു മതിൽക്കെട്ടിനുളളിൽ എട്ടുവീട്ടിൽ പിളളമാരുടെ ( ettuveetil pillamar ) ആത്മാക്കളെ ആവാഹിച്ച് കുടിയിരുത്തിയിരിക്കുന്നു.
തയ്യാറാക്കിയത് ; എ എൻ നാരായണൻ കുട്ടി , കോട്ടയം
0 Comments