സ്തംസ്ഥാനത്ത് യാതൊരു സംവരണവും മൂന്ന് തലമുറകളായി ഭരണഘടനാ വിരുദ്ധമായി അനുവദിക്കാതെയിരിക്കുന്ന സമുദായങ്ങളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കുകയുണ്ടായി .എൻ എസ് എസ് നൽകിയ കോടതി അലക്ഷ്യ ഹർജ്ജിയെ തുടർന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത് .നൂറ്റി അറുപത്തിനാല് സമുദായങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . പട്ടികയെ കുറിച്ച് മുൻപും ആക്ഷേപങ്ങളുണ്ടായിരുന്നു . പട്ടികയിൽ ഉദ്യോഗസ്ഥർ വരേ ഇടപെടുന്നതായും പട്ടികജാതി വർഗ്ഗ ജാതികളും സാമൂഹ്യ പിന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നവരും സംവരണേതരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി അവഗണിത സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ കരട് പട്ടിക പ്രസിദ്ധീകരിച്ച സമയത്ത് തന്നെ സാമ്പത്തിക പിന്നോക്ക കമ്മീഷൻ രജിസ്റ്റർക്ക് പരാതി നൽകിയിരുന്നു .എന്നാൽ യാതൊരു തുടർ നടപടിയും സ്വീകരിച്ചിട്ടുള്ളതായി അറിവില്ല
.പത്ത് ശതമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം .അത് നൂറ്റി അറുപത്തിനാല് സമുദായങ്ങളും കൂടി പങ്കിട്ടെടുക്കേണ്ട അവസ്ഥയാണ് . പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നവരിൽ ജനസംഘ്യ ഏറ്റവും കൂടുതലുള്ള നായർ വിഭാഗത്തെയാണ് ദുരവസ്ഥ ഏറ്റവും കൂടുതലായി ബാധിയ്ക്കുക .ഫലത്തിൽ ഒന്നും കിട്ടില്ലെന്ന് മാത്രമല്ല .വേലിയിലിരുന്ന പാമ്പിനെ അസ്ഥാനത്ത് വച്ച അവസ്ഥയിലുമായി .മിണ്ടാതെയിരുന്ന സർക്കാരിനെ അങ്ങോട്ട് ചെന്ന് പ്രകോപിച്ചതിന്റെ ഫലം സമുദായം മുഴുവനും മാത്രമല്ല പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നവരും കൂടി അനുഭവിയ്ക്കുവാൻ കിടക്കുന്നതേയുള്ളു.
പട്ടിക തയ്യാറാക്കുന്ന അവസരത്തിലോ കരട് പ്രസിദ്ധീകരിച്ച സമയത്തോ ഇടപെടാതിരിക്കുകയും അറിഞ്ഞ ഭാവം നടിയ്ക്കാതെയിരിക്കുകയും ചെയ്തിട്ടുള്ളവർ പട്ടിക പ്രസിദ്ധീകരിക്കുവാൻ തിടുക്കം കൂട്ടിയതും “മുന്നോക്ക നായർ ” സംവരണം എന്ന പേരിൽ തങ്ങൾ നേടിയതായി കള്ള പ്രചാരണം നടത്തിയതും സമുദായത്തിനുള്ളിൽ വന്നിട്ടുള്ള അപമാനങ്ങൾക്ക് ഒരു ആശ്വാസമെന്ന നിലയിലാണ് .എന്നാൽ കൂനിന്മേൽ കുരുവായി മാറിയിരിക്കുകയാണ് പട്ടിക .നിയമപരമായി സാധ്യതയുള്ള പട്ടികയിൽ തിരുത്തലുകളോ ഭേദഗതികളോ നടത്തുവാൻ ഇനി കഴിയുമോയെന്ന് സംശയമാണ് . കൃത്യമായി കാര്യങ്ങൾ പഠിക്കാതെയും ഭരണഘടനാ വിരുദ്ധമായും ഉന്നയിക്കുന്ന ആവശ്യങ്ങൾ ഫലത്തിൽ മുൻപും സമുദായത്തിന് ദോഷമായി മാറിയിട്ടുണ്ട് . ഭരണഘടനാ വിരുദ്ധമായി സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സമുദായ സംഘടനയ്ക്ക് മുൻപും പരാജയം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് . സമുദായത്തിന്റെ പേരിൽ വ്യക്തികളും സംഘടനകളും ചെയ്തുകൂട്ടുന്നവയുടെ ഫലങ്ങൾ ഗതിയില്ലാതെ അലയുന്ന നായന്മാരെ കൂടുതൽ ഗതികേടിലേയ്ക്ക് തള്ളിവിടുകയാണ് .
0 Comments