തിരുവനന്തപുരം: റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് സ്വര്‍ണം പവന് 280 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണ വില സര്‍വ്വകാല റെക്കോഡായ 3 6,600 രൂപയിലെത്തി. ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,575 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില.ഗ്രാമിന് 4,540 രൂപയും പവന് 36,320 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വില. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആഗോള നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില ഉയരാന്‍ കാരണം ആയി. കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചതോടെ ആഗോള വിപണികളില്‍ സ്വര്‍ണ വില എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments