രക്ഷാബന്ധൻ : ചരിത്രം, പ്രാധാന്യം, ഉദ്ദേശ്യം
ചരിത്രം
ലക്ഷ്മീദേവി, ബലിരാജാവിന്റെ കൈയിൽ ‘രാഖി’ കെട്ടി, ബലിയെ ദേവിയുടെ സഹോദരനായി കണ്ട്, ഭഗവാൻ നാരായണനെ (സാക്ഷാൽ മഹാവിഷ്ണുവിനെ) മോചിപ്പിച്ചു, എന്നാണ് ഐതിഹ്യം. ആ ദിവസമായിരുന്നു ‘ശ്രാവണമാസ പൂർണിമ’.
’ഈ രക്ഷാ/രാഖി കൈയിൽ കെട്ടി എപ്രകാരമാണോ ബലശാലിയും ദാനശീലനുമായ ബലിരാജാവിനെ ബന്ധനത്തിൽ അകപ്പെടുത്തിയത്, അതേപോലെ തന്നെ ഞാൻ നിന്നെയും ബന്ധിക്കുകയാണ്. ഈ രാഖി (ബന്ധം) പൊട്ടി പോകരുത്.’ ‘ഭവിഷ്യപുരാണം’ അനുസരിച്ച് രക്ഷാബന്ധനം രാജാക്കന്മാരുടെ ഇടയിലാണ് കൂടുതലായി അനുഷ്ഠിച്ചിരുന്നത്. അതിപ്രാചീന കാലം മുതൽ തന്നെ രാഖി കൈയിൽ കെട്ടുന്നത് കണ്ടുവരുന്നു. സഹോദരന്റെ കൈയിൽ സഹോദരി കെട്ടിക്കൊടുക്കുന്നതാണ് ‘രാഖി’. ഇതിനു പിന്നിൽ സഹോദരന് അഭിവൃദ്ധി ഉണ്ടാകണമെന്ന ആഗ്രഹവും സഹോദരിയെ സംരക്ഷിക്കേണ്ടത് അവന്റെ കടമയാണെന്നുള്ള കാര്യം അവനെ ഓർമ്മപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യവുമുണ്ട ്്.
പ്രാർഥന : സഹോദരന്റെ നന്മയ്ക്കായി സഹോദരിയും, സഹോദരിയുടെ രക്ഷയ്ക്കായി സഹോദരനും പ്രാർഥിക്കുക. ഇന്നത്തെ കാലത്തിന്റെ ആവശ്യമായതിനാൽ ഇരുവരും രാഷ്ട്രം, ധർമം ഇവയുടെ സംരക്ഷണത്തിനായി ശക്തി ലഭിക്കുന്നതിനുവേണ്ടിയും പ്രാർഥിക്കുക.
രക്ഷാബന്ധനത്തിന്റെ മഹത്ത്വവും ഉദ്ദേശ്യവും
1. സഹോദരൻ, സഹോദരിയെ എല്ലാ ജന്മങ്ങളിലും സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്നു. ഇതിന്റെ പ്രതീകമായി തന്റെ കൈയിൽ രാഖി കെട്ടുവാൻ സഹോദരൻ സഹോദരിയെ അനുവദിക്കുന്നു. സഹോദരി തന്റെ സഹോദരന്റെ ആഗ്രഹത്തിനനുസൃതമായി പ്രവർത്തിക്കുകയും സഹോദരനെ തന്റെ വാഗ്ദാനം നിർവഹിക്കാൻ പ്രാപ്തനാക്കുകയും ചെയ്യുന്നു. പുരാതനകാലം മുതൽക്കേ ഈ ആചാരം സഹോദരി-സഹോദര ബന്ധത്തെ നിലനിർത്തുമായിരുന്നു. പവിത്രമായ സഹോദരി-സഹോദര ബന്ധത്തിന്റെ പ്രതീകമാണ് രാഖി.
2. രാഖി കെട്ടുന്നതിലൂടെ സഹോദരിയുടെ സംരക്ഷണം സഹോദരൻ വാഗ്ദാനം ചെയ്യുകയും സഹോദരന്റെ രക്ഷയ്ക്കായി സഹോദരി പ്രാർഥിക്കുകയും ചെയ്യുന്നു.
3. അധ്യാത്മികമായ വശം – ഈ ദിവസം ഗണപതി ഭഗവാന്റെയും സരസ്വതീദേവിയുടെയും തത്ത്വം ഭൂമിയിൽ കൂടുതലായി എത്തുന്നു.
4. രാഖി കൈയിൽ അണിയിക്കുന്ന സമയം സഹോദരിയിൽ ദേവീതത്ത്വം പ്രകടമാകുകയും അത് സഹോദരന്റെ മണിബന്ധത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അങ്ങനെ സഹോദരന് 5 മണിക്കൂറോളം ഇതിന്റെ 2 % ഗുണം ലഭിക്കുന്നു.
5. സഹോദരിയിൽ ഭക്തിഭാവം, ഈശ്വരപ്രാപ്തിയുടെ തീവ്രമായ ആഗ്രഹം, ഗുരുകടാക്ഷം എന്നിവ എത്ര കൂടുതലാണോ, അത്രയും തന്നെ സഹോദരി സഹോദരന് വേണ്ടി ചെയ്യുന്ന പ്രാർഥനയുടെ ഗുണം അവന് ലഭിക്കുകയും സഹോദരന്റെ ആത്മീയ ഉയർച്ചയ്ക്ക് ഗുണകരമാകുകയും ചെയ്യും.
കൊടുക്കൽ-വാങ്ങൽ കണക്ക് : സഹോദരീ-സഹോദരന്മാർ തമ്മിലുള്ള കൊടുക്കൽ-വാങ്ങൽ കണക്ക് രാഖി കെട്ടുന്നതിലൂടെ കുറയുന്നു.
രാഖി എങ്ങനെയുള്ളതായിരിക്കണം?
രാഖിയിലൂടെ ദൈവീക ഗുണം ലഭിക്കുന്നു. അതിനാൽ ആകർഷകവും പല നിറങ്ങളിലുള്ളതുമായ രാഖികൾ ഉപയോഗിക്കാതെ സാത്ത്വികമായ രാഖി ഉപയോഗിക്കുക. രാഖി സാത്ത്വികമല്ലെങ്കിൽ രജ-തമോ ഗുണങ്ങളുടെ പരിണാമം വ്യക്തിയിലുണ്ടാകുകയും അയാളുടെ മനോഭാവം രജ-തമ പൂരിതമാകുകയും ചെയ്യുന്നു.
രാഖിയിലൂടെ ദേവതകളെ അപകീർത്തിപ്പെടുത്തുന്നത് ഒഴിവാക്കുക !
ഇക്കാലത്ത് ‘ഒാം’, ദേവതകളുടെ ചിത്രങ്ങൾ തുടങ്ങിയവ രാഖികളിൽ ഉപയോഗിക്കുന്നു. ഉപയോഗത്തിനുശേഷം നമ്മൾ രാഖി കളയുകയാണ് ചെയ്യുന്നത്. ഇത് ദേവീ-ദേവന്മാരുടെയും ധാർമിക ചിഹ്നങ്ങളുടെയും അവഹേളനമാണ്. ഇതൊരു പാപമാണ്. ആയതിനാൽ ഉപയോഗശേഷം രാഖികൾ വെള്ളത്തിൽ നിമജ്ജനം ചെയ്യുക.
ആഘോഷങ്ങളുടെ വാണിജ്യവൽക്കരിക്കലും അവയുടെ അടിസ്ഥാനപരമായ അധ്യാത്മ ശാസ്ത്രത്തെക്കുറിച്ചുള്ള അറിവില്ലാഴികയും ആഘോഷങ്ങളുടെ ഉദ്ദേശ്യശുദ്ധിയെത്തന്നെ ബാധിക്കുന്നു. കാർട്ടൂൺ കഥാപാത്രങ്ങൾ ഉള്ള രാഖികൾ ഇതിന്റെ ഒരു ഉദാഹരണമാണ്. അധ്യാത്മശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടിലൂടെ ഇത്തരത്തിലുള്ള രാഖികൾ ഉണ്ടാക്കുകയും വാങ്ങുകയും ചെയ്യുന്നത് തെറ്റാണ്.
നന്ദകുമാർ കൈമൾ
0 Comments