പ്രാർഥന _(മഹത്ത്വവും ഉദാഹരണങ്ങളും)

by | Jun 16, 2020 | Spirituality | 0 comments

[ap_tagline_box tag_box_style=”ap-top-border-box”]പ്രാർഥന _(മഹത്ത്വവും ഉദാഹരണങ്ങളും)[/ap_tagline_box] _

’പ്രഭാതത്തിൽ പ്രാർഥനാരൂപത്തിലുള്ള താക്കോൽ കൊണ്ട് ദിവസത്തിന്റെ വാതിൽ തുറക്കുകയും രാത്രിയിൽ പ്രാർഥനയാകുന്ന സാക്ഷ കൊണ്ട് വാതിൽ അടയ്ക്കുകയും ചെയ്യുക’ എന്ന് ഒരു ചൊല്ലുണ്ട്. തിരക്കാർന്ന ദൈനംദിന ജീവിതത്തിൽ മനഃശാന്തി നമുക്ക് കൈമോശം വന്നു പോകുന്നു. ഈ മനഃശാന്തി പ്രാർഥനയിലൂടെ ലഭിക്കുന്നു. അസംഭവ്യമായവ സാധ്യമാകും എന്ന് തോന്നുന്നു; കാരണം പ്രാർഥനയിലൂടെ ദൃഢവിശ്വാസത്തിന്റെ ബലവും ഈശ്വരാനുഗ്രഹവും നമുക്ക് ലഭിക്കുന്നു. പ്രാർഥനയുടെ മഹത്ത്വം ശാസ്ത്രജ്ഞന്മാർപോലും അംഗീകരിച്ചിരിക്കുന്നു. ’പ്രാർഥനകൊണ്ട് ആരോഗ്യ വർധനവ് ഉണ്ടാകുന്നു’ എന്ന് ജപ്പാനിലെ ശാസ്ത്രജ്ഞനായ ഡോ. മാസാരോ ഇമോട്ടോ പറയുന്നു. സാധന (ഈശ്വരപ്രാപ്തിക്കുവേണ്ടി നിത്യേന ചെയ്യുന്ന കാര്യങ്ങൾ) ചെയ്യുന്നവർക്ക് ഈശ്വരനുമായി തുടർച്ചയായി അനുസന്ധാനം നിലനിർത്താൻ പ്രാർഥന ഒരു അമൂല്യമായ ഘടകമാണ്.

’[ap_tagline_box tag_box_style=”ap-top-border-box”]പ്രാർഥന’ – ഉൽപത്തിയും അർഥവും[/ap_tagline_box]
’പ്രാർഥന’ എന്ന വാക്ക് ’പ്ര’ (അതായത് തീവ്ര ആഗ്രഹത്തോടെ) എന്നും ’അർഥം’ (അതായത് യാചിക്കുക) എന്നും ഉള്ള വാക്കുകൾ ചേർന്ന് ഉണ്ടായതാണ്.

അർഥം : ഭഗവാന്റെ മുന്പിൽ താഴ്മയോടെ ഇഷ്ടപ്പെടുന്ന വസ്തു ഉള്ളുതുറന്ന് ചോദിക്കുന്നതിനെ ’പ്രാർഥന’ എന്നു പറയുന്നു. പ്രാർഥനയിൽ ആദരവ്, സ്നേഹം, യാചന, വിശ്വാസം, ഭക്തിഭാവം ഇവ അടങ്ങിയിരിക്കുന്നു. പ്രാർഥിക്കുന്പോൾ ഭക്തന്റെ കഴിവില്ലായ്മയും ശരണാഗതിയും വ്യക്ത മാകുകയും ഭക്തൻ തന്റെ കർതൃത്വം ഈശ്വരനിൽ അർപ്പിക്കുകയും ചെയ്യുന്നു.

[ap_tagline_box tag_box_style=”ap-top-border-box”]പ്രാർഥനയുടെ മഹത്ത്വം[/ap_tagline_box]

1. ദേവതയോട് ഇഷ്ടവും ആദരവും : ’ഈശ്വരനോടും ദേവതയോടും കൂടുതൽ അടുക്കുവാനും അവരെക്കുറിച്ച് മനസ്സിൽ സ്നേഹവും ആദരവും ഉണ്ടാകുവാനും’ പ്രാർഥിക്കുക. ’ഈശ്വരൻ, ദേവത, ഗുരു എന്നിവർ നമ്മളെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചെടുക്കും’, എന്ന കാര്യം നമുക്ക് പ്രാർഥനയിലൂടെ ബോധ്യമാകുന്നു
2. പ്രവർത്തി സഫലമാകുക : ഒരു കാര്യം ഭഗവാനോട് പ്രാർഥിച്ച് ചെയ്യുന്പോൾ ഭഗവാന്റെ അനുഗ്രഹം ആ കാര്യത്തിന് ലഭിക്കുന്നു. അതോടൊപ്പം തന്നെ പ്രാർഥനയാൽ ആത്മശക്തിയും ആത്മവിശ്വാസവും വർധിക്കുന്നു. അതിനാൽ ചെയ്യുന്ന കാര്യം നല്ല രീതിയിൽ നടക്കുകയും, അത് സഫലമാകുകയും ചെയ്യുന്നു.
3. മനഃശാന്തി ലഭിക്കുക : പ്രാർഥിച്ചിട്ട് ഒരു പ്രവർത്തി ചെയ്യുന്പോൾ മനസ്സിന് ശാന്തി ലഭിക്കുന്നു. മനസ്സ് ശാന്തവും സ്ഥിരതയോടുകൂടിയതും ആയിരിക്കുന്പോൾ നാം കൈകാര്യം ചെയ്യുന്ന ഏതൊരു കാര്യവും നന്നായിരിക്കും.
4. ഈശ്വരനുമായി അനുസന്ധാനം സാധ്യമാകുന്നു : സാധന ചെയ്യുന്പോൾ ഈശ്വരനുമായി അനുസന്ധാനത്തിൽ ആയരിക്കേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെയുള്ള പ്രാർഥനയിലൂടെ ഇത് സാധ്യമാകുന്നു.
5. ഈശ്വരവിശ്വാസവും ഭക്തിഭാവവും വർധിക്കുന്നു : പ്രാർഥിക്കുന്പോൾ ഈശ്വര കൃപയാൽ നമുക്ക് അനുഭൂതികൾ ഉണ്ടാകുന്നു. അതിനാൽ, ഈശ്വരനിൽ ദൃഢ വിശ്വാസവും ഭക്തിഭാവവും വർധിക്കാൻ സഹായകം ആകുന്നു.
6. സമൂഹ പ്രാർഥനയുടെ മഹത്ത്വം : ’കുട്ടികളെ കൊണ്ട് ഒരുമിച്ച് ഈശ്വരവന്ദനവും കീർത്തനങ്ങളും ചൊല്ലിക്കുന്പോൾ ഒരേ സ്വരത്തിലുണ്ടാകുന്ന അതിവിശിഷ്ടമായ ധ്വനികൾ അന്തരീക്ഷത്തിൽ പവിത്ര തരംഗങ്ങൾ നിർമിക്കുന്നു. ഈ സമയത്ത് മനസ്സ് ധ്വനിയിൽ ഏകാഗ്ര മാകുന്നതിനാൽ ഓർമശക്തിയും ശവ്രണശക്തിയും വികസിക്കുന്നു. അതിനാലാണ് വിദ്യാലയ ങ്ങളിൽ സമൂഹ ഈശ്വര പ്രാർഥനയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്നത്.’

[ap_tagline_box tag_box_style=”ap-top-border-box”]പ്രാർഥനയുടെ ഗുണം[/ap_tagline_box]

1. ’പ്രാർഥനയിലൂടെ വ്യക്തിക്ക് ഭൌതികവും ആത്മീയവുമായ ഗുണങ്ങൾ ലഭിക്കുന്നു, എന്ന് ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു.’

2. പ്രാർഥന പ്രവർത്തി, വിചാരം, മനോവൃത്തി എന്നീ മൂന്ന് നിലകളിലും ഗുണകരം
അ. പ്രവർത്തി : പ്രാർഥിക്കുന്പോൾ പ്രവർത്തി ഭക്തിപൂർണമാകുന്നു. അത് തെറ്റില്ലാതാകുകയും ഈശ്വരസേവയായി മാറുകയും ചെയ്യുന്നു.
ആ. വിചാരം : മനസ്സ് പ്രവർത്തിക്കുന്നിടത്തോളം കാലം മനസ്സിൽ വിചാരങ്ങൾ വന്നു കൊണ്ടേയിരിക്കും. വിചാരങ്ങൾ മനോലയം ഉണ്ടാകുന്നതിന് തടസ്സമാകുന്നു. നിരർത്ഥകമായ വിചാരങ്ങൾ കാരണം മനഃശക്തി ചിലവഴിക്കപ്പെടുന്നു. ഇതിൽ നിന്ന് രക്ഷപ്പെടുന്നതിന് പ്രാർഥന പ്രയോജനകരമാണ്. പ്രാർഥനയാൽ വിചാരങ്ങൾ കുറയുകയും ചിന്തിക്കുന്നത് കൂടുകയും ചെയ്യുന്നു.
ഇ. മനോവൃത്തി : വീണ്ടും വീണ്ടും പ്രാർഥിക്കുന്പോൾ മനസ്സിൽ പ്രാർഥനയുടെ സംസ്കാരം ഉണ്ടാകുന്നു, കൂടാതെ പ്രാർഥനയെ ക്കുറിച്ചുള്ള വിചാരങ്ങളും ഉണ്ടാകാൻ തുടങ്ങുന്നു. അതിനാൽ വ്യക്തിയുടെ സ്വഭാവം അന്തർമുഖമാകാൻ തുടങ്ങുന്നു.

3. മാനസിക പിരിമുറുക്കം കുറയുന്നു
അ. ’പ്രാർഥനയിലൂടെ ഈശ്വര സ്മരണയുണ്ടാകുന്നു. ഈശ്വരസ്മരണ കാരണം മാനസിക പിരിമുറുക്കം കുറയുന്നു. അതു കൂടാതെ നാമജപം ഓർമ വരുകയും ചെയ്യുന്നു.
ആ. പ്രാർഥനയാൽ ചെയ്യുന്ന പ്രവൃത്തിയുടെ കർതൃത്വം ഈശ്വരനിൽ സമർപ്പിക്കപ്പെടുന്നതിനാൽ മാനസിക പിരിമുറുക്കം ഉണ്ടാകുന്നില്ല.’

4. അഹം കുറയുക : ’അഹം’ കാരണം മനുഷ്യ ജീവിതത്തിൽ ദുഃഖമുണ്ടാകുന്നു. പ്രാർഥനയിലൂടെ മനുഷ്യൻ സർവശക്തിമാനായ ഈശ്വരനിൽ ശരണം പ്രാപിക്കുന്നു. അവൻ ഭഗവാനോട് യാചിക്കുന്നു. അതിനാൽ പ്രാർഥന അവന്റെ അഹം കുറയാൻ സഹായിക്കുന്നു.

5. ’ഈശ്വരചരണങ്ങളിൽ ആത്മനിവേദനം ചെയ്ത് നിരന്തരമായി പ്രാർഥന, കൃതജ്ഞത ഇവ അർപ്പിക്കുന്പോൾ മനോലയവും ബുദ്ധിലയവും വേഗത്തിലാകുന്നു.’

6. ഈശ്വരൻ അല്ലെങ്കിൽ ഗുരു നമ്മളോട് ക്ഷമിക്കുന്നു : നമ്മുടെ കൈയിൽനിന്ന് എന്തെങ്കിലും തെറ്റു പറ്റിയാൽ പ്രാർഥിച്ച് ഈശ്വരന്റെ അല്ലെങ്കിൽ ഗുരുവിന്റെ പാദങ്ങളിൽ കുറ്റബോധത്തോടെ ക്ഷമ യാചിച്ചുകൊണ്ട് ശരണം തേടിയാൽ, അവർ ആ തെറ്റ് ക്ഷമിക്കും.

പ്രാർഥനയുടെ വിധം – സകാമവും നിഷ്കാമവുമായ പ്രാർഥന

[ap_tagline_box tag_box_style=”ap-top-border-box”]അ. സകാമമായ പ്രാർഥന[/ap_tagline_box]
1. അർഥം : ’കാര്യസാധ്യതയ്ക്കും ഭൌതീകസുഖത്തിനും വേണ്ടി ചെയ്യുന്ന പ്രാർഥന.’
2. ഉദാഹരണങ്ങൾ :
അ. ’ഈശ്വരാ, എന്റെ സാന്പത്തിക പ്രശ്നങ്ങൾ മാറ്റി തരണേ’,
ആ. ഈശ്വരാ, എന്റെ അസഹ്യമായ വയറുവേദന മാറ്റിത്തന്നാലും.’

[ap_tagline_box tag_box_style=”ap-top-border-box”]ആ. നിഷ്കാമമായ പ്രാർഥന[/ap_tagline_box]
1. അർഥം : ഭൌതീകമായ നേട്ടങ്ങളൊന്നും ആഗ്രഹിക്കാതെ ചെയ്യുന്ന പ്രാർഥനയാണ് നിഷ്കാമമായ പ്രാർഥന. ഇത് ഭഗവാന്റെ ചരണങ്ങളിൽ ആത്മസമർപ്പണം ആയിരിക്കും. ഇത്തരം പ്രാർഥനയാൽ അഹങ്കാരവും വാസനയും കുറയുകയും ആധ്യാത്മിക ഉന്നതി ഉണ്ടാകുകയും ചെയ്യുന്നു. ആധ്യാത്മിക ഉന്നതിക്കുവേണ്ടിയും ഗുരുകാര്യവുമായി ബന്ധപ്പെട്ട് ചെയ്യുന്ന പ്രാർഥനയും നിഷ്കാമം തന്നെയാണ്.
ആ. ഉദാഹരണങ്ങൾ : ’ഭഗവാനേ, ഭഗവാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നെ കൊണ്ട് ഈശ്വരസേവ ചെയ്യിച്ചാലും.’
സകാമ ഉപാസകൻ മായയിൽ കുടുങ്ങുന്നു, എന്നാൽ നിഷ്കാമ ഉപാസകൻ മായ ത്യജിച്ച് ഈശ്വരപ്രാപ്തിയുടെ മാർഗത്തിൽ മുന്പോട്ട് പോകുന്നു. അതിനാൽ ഈശ്വരപ്രാപ്തിക്കു വേണ്ടി സാധന ചെയ്യുന്നവർ നിഷ്കാമ പ്രാർഥന തന്നെ ചെയ്യുക.

പ്രാർഥനയുടെ ചില ഉദാഹരണങ്ങൾ

A. ദേവീദേവന്മാരോട് അവരുടെ സവിശേഷതകളും കാര്യവുമനുസരിച്ച് ചെയ്യാവുന്ന പ്രാർഥന

1. സപ്തദേവതമാരോടുള്ള പ്രാർഥന : താഴെ കൊടുത്തിരിക്കുന്ന ഏഴു ദേവതകൾ പ്രധാന ഉപാസ്യദൈവങ്ങളാണ്.

A. ശ്രീ ഗണപതി : ഹേ ബുദ്ധിദാതാവേ, എനിക്ക് എല്ലായ്പ്പോഴും സദ്ബുദ്ധി നൽകിയാലും. വിഘ്നഹർത്താവേ, അങ്ങയുടെ പാശം കൊണ്ട് എനിക്കു ചുറ്റും സംരക്ഷണ കവചം നിർമിച്ചാലും; എന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറ്റി തന്നാലും.
B. ശ്രീരാമൻ : ഹേ ശ്രീരാമ, അങ്ങയുടെ മാതൃകാപരമായ ജീവിതം പോലെ എന്റെയും ജീവിതം മാതൃകാപരമാക്കുവാൻ എന്നെ സഹായിച്ചാലും.
C. ഹനുമാൻ : ഹേ വായുപുത്രാ, എനിക്ക് അങ്ങയുടെ ധൈര്യവും, ജാഗ്രതയും, ദാസ്യഭാവവും പോലെയുള്ള ഗുണങ്ങൾ നൽകി അനുഗ്രഹിച്ചാലും.
D. ശിവൻ : ഹേ മഹാദേവാ, അങ്ങയെ പോലെ എന്നിലും വിരക്തി വളർത്തിയാലും.
E. ശ്രീ ദുർഗാദേവി : ഹേ പരാശക്തി, അമ്മയെപ്പോലെ എന്നെ സംരക്ഷിച്ചാലും. അവിടുത്തെ കൃപാദൃഷ്ടി എന്നിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ.
F. ദത്താത്രേയൻ : ഹേ ദത്താത്രേയ ഭഗവാനെ, അങ്ങ് എപ്രകാരമാണോ 24 ഗുരുക്കന്മാരെ സ്വീകരിക്കുകയും അവരിൽ അടങ്ങിയിരിക്കുന്ന സദ്ഗുണങ്ങൾ ഗ്രഹിക്കുകുയം ചെയ്തത്, അതുപോലുള്ള സദ്ഗുണങ്ങൾ പഠിക്കാനുള്ള മനോഭാവം എന്നിലും വളർത്തിയാലും.
G. ശ്രീകൃഷ്ണൻ : ഹേ ശ്രീകൃഷ്ണ, അങ്ങ് പൂർണാവതാരവും സർവഗുണ സന്പന്നനുമാണ്. അങ്ങയെപോലെ എന്നെയും സർവഗുണസന്പന്നനാകാൻ സഹായിച്ചാലും.

B. സ്ഥാനവുമായി ബന്ധപ്പെട്ട ദേവതകളോട് ചെയ്യാവുന്ന പ്രാർഥന
1. വാസ്തുദേവത : വാസ്തുവിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽനിന്നും എന്നെ രക്ഷിച്ചാലും.
2. സ്ഥാനദേവത : അങ്ങയുടെ അധീനതയിലുള്ള ഈ സ്ഥലത്തെ അനിഷ്ട ശക്തികളിൽനിന്നും സംരക്ഷിച്ചാലും.
3. ഗ്രാമദേവതയും ക്ഷേത്രപാലദേവതയും : അങ്ങയുടെ അധീനതയിലുള്ള ഈ പ്രദേശത്തെ എല്ലാ രോഗങ്ങളിൽനിന്നും അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടിൽനിന്നും രക്ഷിച്ചാലും.

C. ധർമാചരണവുമായി ബന്ധപ്പെട്ട പ്രാർഥന
1. നിത്യ പൂജ, ധാർമിക വിധികൾ എന്നിവയുടെ സമയത്ത് ചെയ്യാവുന്ന പ്രാർഥന
A. ഹേ പ്രഭൂ, ഈ പൂജാകർമങ്ങളിൽക്കൂടി എന്നിൽ അങ്ങയോടുള്ള ഭക്തി വർധിപ്പിച്ചാലും.
2. ശുഭദിനങ്ങളിലും വിശേഷങ്ങൾക്കും ദേവീദേവന്മാരോട് ചെയ്യാവുന്ന പ്രാർഥന
ഒാ. ഹേ ഭഗവാനേ, അങ്ങയുടെ ഗുണവിശേഷങ്ങളുടെയും ലീലകളുടെയും നിരന്തര സ്മരണ നൽകി ഈ ഉത്സവം ഭക്തിയോടെ ആഘോഷിക്കുവാൻ എന്നെ സഹായിച്ചാലും.

D. ദിനചര്യയുമായി ബന്ധപ്പെട്ട പ്രാർഥന
1. കുളിക്കുന്നതിനു മുന്പ് : ഹേ ജലദേവതേ, ഈ പവിത്രമായ ജലത്താൽ എന്റെ ശരീരത്തെ ശുദ്ധവും മനസ്സ് നിർമലവുമാക്കി തന്നാലും.
2. ഭക്ഷണം പാകം ചെയ്യുന്നതിനു മുന്പ്
A. ഹേ അന്നപൂർണേശ്വരി ദേവി, അമ്മയുടെ കൃപയാൽ ഞാൻ പാകം ചെയ്യുന്ന ഭക്ഷണം സാത്ത്വികമാക്കി തന്നാലും.
3. ആഹാരം കഴിക്കുന്നതിനു മുന്പ്
A. ഹേ അന്നപൂർണേശ്വരി ദേവി,ഈ ആഹാരം അമ്മയ്ക്ക് നിവേദിച്ച് അത് ’പ്രസാദ’മായി എനിക്ക് ഗ്രഹിക്കാൻ കഴിയണെ. ഈ പ്രസാദത്തിലൂടെ എനിക്ക് ശക്തിയും ചൈതന്യവും നൽകണെ.
4. ഉറങ്ങുന്നതിനു മുന്പ് : ഹേ ഉപാസ്യദേവത, ഹേ നിദ്രാദേവീ, അവിടുത്തെ കൃപയാകുന്ന സംരക്ഷണ കവചം എനിക്കു ചുറ്റും നിർമിച്ച് ഉറക്കത്തിലും എന്റെ നാമജപം അഖണ്ഡമായി നടത്താൻ എന്നെ സഹായിച്ചാലും.
5. യാത്രയ്ക്കു പുറപ്പെടുന്നതിനു മുന്പ് ചെയ്യാവുന്ന പ്രാർഥന
A. സാധാരണയായി യാത്രയ്ക്കായി ഇറങ്ങുന്പോൾ : ഭഗവാനെ, എന്റെ യാത്ര ഒരു തടസ്സവുമില്ലാതെ പൂർത്തീകരിക്കണെ. അങ്ങയുടെ കൃപയാകുന്ന സംരക്ഷണ കവചം യാത്രയിൽ എനിക്കു ചുറ്റും നിരന്തരം ഉണ്ടായിരിക്കണേ.
6. പഠിക്കുന്നതിനു മുന്പും ഇടയ്ക്കിടെ ചെയ്യേണ്ടതുമായ പ്രാർഥനകൾ
A. ഹേ ശ്രീ ഗണേശ, ശ്രീ സരസ്വതിദേവി, എന്റെ മനസ്സിനെ ഏകാഗ്രമാക്കാൻ സഹായിച്ചാലും. പഠിക്കാൻ പോകുന്ന കാര്യങ്ങൾ എനിക്ക് നന്നായി മനസ്സിലാക്കി തരണേ. യഥാസമയം പഠിച്ച കാര്യങ്ങൾ എന്റെ ഓർമയിൽ വരണേ.

ശ്രീ. നന്ദകുമാർ കൈമൾ, ഹിന്ദു ജനജാഗൃതി സമിതി

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!