താനൂർ : തൃക്കൈക്കാട്ട് മൂപ്പിൽ സ്വാമിയാർ താനൂർ പരിയാപുരത്തുള്ള മൂപ്പിൽ സ്വാമിയാർ മഠത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ട് സംരക്ഷിയ്ക്കുന്ന നിലപാട് സ്വീകരിയ്ക്കാത്തത് തെറ്റായ നടപടി . ഒന്നിൽ കൂടുതൽ കീഴ് മഠങ്ങൾ ഉൾപ്പടെയുള്ള മഠങ്ങൾ ഉണ്ടെങ്കിൽ ഇളമുറ സ്വാമിയാരെ അവരോധനം നടത്തി മഠങ്ങളിലേയ്ക്ക് സന്യാസം നൽകി ചുമതലപ്പെടുത്തി മഠവും മറ്റും സംരക്ഷിയ്ക്കണമെന്ന കീഴ് വഴക്കങ്ങളെ പൂർണ്ണമായി ലംഘിച്ചുകൊണ്ടാണ് തൃക്കൈക്കാട്ട് മൂപ്പിൽ സ്വാമിയാർ, മഠം അന്യാധീനപ്പെടുത്തിയിരിക്കുന്നത് . ദീർഘ കാലമായി പരിയാപുരത്തെ മഠത്തിൽ സ്വാമിയാരുണ്ടായിരുന്നു . എന്നാൽ അദ്ദേഹത്തിന്റെ സമാധിയോടെ തൃക്കൈക്കാട്ട് മഠത്തിന് ആകെ ഒരു സ്വാമിയാർ മാത്രമായി . മുൻവിധിയോടെ ഇളമുറകൾക്ക് സന്യാസം നൽകുവാൻ ശ്രമിച്ചിട്ടുമില്ല . സ്വാമിയാരുടെ സമാധിയോടെ മൂപ്പിൽ സ്വാമിയാർ ചുമതല ഏറ്റെടുക്കുകയോ ഇളമുറ സ്വാമിയർക്ക് സന്യാസം നൽകി ചുമതലപെടുത്തുകയോ ചെയ്യുന്നതിന് പകരം മറ്റൊരു മഠത്തിൽ ചുമതലയുണ്ടെന്ന് പറയപ്പെടുന്ന സ്വാമിയാർക്ക് താനൂർ തൃക്കൈക്കാട്ട് മഠത്തിന്റെ ചുമതല നൽകിയത് കീഴ് വഴക്കങ്ങൾക്കും ഹിന്ദു റീജിയണൽ ചാരിറ്റബിൾ എൻഡോമെന്റ് നിയമങ്ങൾക്കും വിരുദ്ധമാണെന്ന് പറയുന്നു .
എച്ച് ആർ സി ഇ വകുപ്പ് അനുവദിച്ചിരിയ്ക്കുന്ന തൃക്കൈക്കാട്ട് സ്വാമിയാർ മഠം സ്‌കീം
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരായി വരുകയും മുഞ്ചിറ മഠത്തിന്റെ ചുമതലയുണ്ടെന്ന് പറയപ്പെട്ടിരുന്ന ശ്രീ മദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാരെയാണ് നിലവിൽ താനൂർ തൃക്കൈക്കാട്ട് മഠത്തിന്റെ ചുമതല നൽകിയിരിക്കുന്നത് . മുഞ്ചിറ മഠത്തിന്റെ സ്വാമിയാരായി ഹിന്ദു റീജിയണൽ ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ് വകുപ്പ് അംഗീകരിയ്ക്കാതേയിരിയ്ക്കുന്ന അദ്ദേഹത്തെ പ്രസ്തുത ഡിപ്പാർട്ട്മെന്റിന്റെ സ്കീമിന് കീഴിൽ പ്രവർത്തിക്കേണ്ട താനൂർ മഠത്തിൽ ചുമതലപ്പെടുത്തിയത് സർക്കാർ വകുപ്പിനേയും നിയമങ്ങളേയും വെല്ലുവിളിച്ചുകൊണ്ടാണ് . മുഞ്ചിറ മഠത്തിന്റെ ചുമതലയുണ്ടെന്ന തരത്തിൽ ഇടപെട്ട് കോടതി വ്യവഹാരം ഉൾപ്പടെയുള്ള നിയമക്കുരുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുഞ്ചിറ മഠത്തിന് സമീപകാലത്തെങ്ങും പ്രവർത്തിയ്ക്കുവാൻ കഴിയാത്ത സ്ഥിതിയാണ് . മുഞ്ചിറ മഠത്തിന്റെ ദിനം പ്രതിയായുള്ള ആത്‌മീയ കാര്യങ്ങൾ നിർവ്വഹിക്കാതേയും മഠം പുനഃരുദ്ധാരണം ഉൾപ്പടെയുള്ള സംരക്ഷണ പ്രവർത്തനങ്ങളും നിർവഹിക്കുവാൻ കഴിയാതേ യും താനൂർ തൃക്കൈക്കാട്ട് മൂപ്പിൽ സ്വാമിയാർ മഠത്തിന്റെ അധിക ചുമതല നൽകി ജോലിഭാരം വർധിപ്പിച്ചതെന്തിനെന്ന് തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാരും ഭരണസമിതിയും വ്യക്തമാക്കണം . പകരം മുഞ്ചിറ മൂപ്പിൽ സ്വാമിയാർ മഠത്തിൽ സ്വാമിയാരെ അവരോധനം നടത്താതേ മഠം അനാഥമാക്കിയ നടപടിയ്ക്കും മറുപടി പറയേണ്ടതുണ്ട് .
മുഞ്ചിറ മഠം സ്ഥാനീയർ കൗൺസിലിനോട് ആലോചിക്കാതെയാണ് തീരുമാനമുണ്ടായതെന്ന് തന്ത്രിയുൾപ്പടെയുള്ളവർ പറയുന്നു . കുടുംബസ്വത്തെന്ന നിലയിലുള്ള തീരുമാനങ്ങളെടുക്കുന്നതിൽ നിന്നും തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ പിന്തിരിയണമെന്ന് പരക്കെ അഭിപ്രായമുണ്ട് . മുഞ്ചിറ മഠത്തിന്റെ ചുമതലയിൽ നിന്നും ശ്രീ മദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാരെ നീക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കേണ്ടതുണ്ട് . സ്വാമിയാരെ നീക്കിയ നടപടികളിൽ വ്യക്തത വരുത്തുന്നതിനായി മുഞ്ചിറ മഠം സ്ഥാനീയർ കൗൺസിലിനേയും തൃക്കൈക്കാട്ട് മഠം ഭരണ സമിതിയേയും സമീപിക്കുമെന്നും തീരുമാനമുണ്ടാകാത്ത പക്ഷം ഹിന്ദു റീജിയണൽ ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ് വകുപ്പിലും കോടതിയിലും പരാതി നല്കുന്നതിനെക്കുറിച്ച് നിർവാഹക സഭ ആലോചിയ്ക്കുമെന്ന് ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം ചെയർമാൻ മധുക്കാര് മുക്ക് മന എം.കെ മഹേശ്വരൻ നമ്പൂതിരി അറിയിച്ചു.
0 Comments