കായിക സമ്പദ്ഘടന എന്ന പുതിയ ആശയത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും കേരളത്തിന്റെ പുതിയ കായിക നയം വിഭാവനം ചെയ്യാനും ‘എല്ലാവർക്കും കായികം’ (Sports for All) എന്ന മുദ്രാവാക്യവുമായി അന്താരാഷ്ട്ര കായിക സമ്മേളനം തിരുവനന്തപുരത്ത്. കായിക രംഗത്തേയ്ക്ക് വിദേശ നിക്ഷേപം ഉൾപ്പടെ ആകർഷിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കായിക സമ്മേളനത്തിന്റെ ലക്‌ഷ്യം.
കായിക വകുപ്പ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ, സ്പോർട്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 23 മുതൽ 26 വരെ നടക്കുന്ന സമ്മേളനത്തിൽ 25-ൽ അധികം രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികൾ പങ്കെടുക്കും. 2000-ത്തിൽ അധികം ഇൻവസ്റ്റർമാർ, 300 ഓളം വിദഗ്ദർ, 10,000 ത്തോളം പ്രതിനിധികൾ, എന്നിവരുൾപ്പടെ 50,000-അയത്തിൽ അധികം ആളുകൾ സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യത്തിന്റെ കായിക ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുളള പരിപാടി നടത്തുന്നത്. 50 ഓളം സ്പോർട്സ് തീമുകളിലായാണ് പരിപാടികൾ നടക്കുക.
ലോകത്തിലെ മികച്ച കായിക താരങ്ങൾ, പരിശീലകർ, സാങ്കേതിക വിദഗ്ധർ കൂടാതെ കായികരംഗത്തുള്ള നിക്ഷേപകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ അക്കാദമിക് സെഷനുകൾ, കോൺഫറസുകൾ, ഇൻവെസ്റ്റർ മീറ്റ്, ബിസിനസ് കോൺക്ലേവ്, സ്പോർട്സ് എക്സിബിഷൻ, ഡമോൺസ്ട്രേഷൻ തീം പ്രസന്റേഷൻ, മൈക്രോ സമ്മിറ്റുകൾ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടക്കും.
@International Sports Conference:.
0 Comments