[ap_toggle title=”മോഹിനീ ഏകാദശി; പ്രതിസന്ധികളെ തരണം ചെയ്യാൻ ….” status=”open”]മോഹിനീ ഏകാദശി; പ്രതിസന്ധികളെ തരണം ചെയ്യാൻ ….[/ap_toggle][ap_tagline_box tag_box_style=”ap-top-border-box”] മോഹിനീ ഏകാദശി; പ്രതിസന്ധികളെ തരണം ചെയ്യാൻ ….[/ap_tagline_box]ചാന്ദ്ര വൈശാഖമാസത്തിലെ വെളുത്തപക്ഷ ഏകാദശി . ഇത് മോഹിനീ ഏകാദശി എന്നറിയപ്പെടുന്നു. ഒരിക്കൽ ശ്രീരാമൻ വസിഷ്ഠമഹർഷിയോട് ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാർഗമെന്തെന്ന് ചോദിക്കുകയുണ്ടായി . അതിനു മറുപടിയായി വർഷത്തിലൊരിക്കൽ വരുന്ന മോഹിനീ ഏകാദശി ഭക്തിപൂർവം ആചരിച്ചാൽ മതി എന്ന് അദ്ദേഹം പറയുന്നതായി രാമായണത്തിൽ പ്രതിപാദിക്കുന്നുണ്ട്.
”ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി”
ഈ ശ്രീരാമ മന്ത്രം ഭക്തിയോടെ മൂന്നു തവണ ജപിക്കുന്നതിലൂടെ വിഷ്ണുസഹസ്രനാമജപപുണ്യം സാധാരണക്കാർക്ക് ലഭ്യമാകും.
ഈ ഏകാദശി ദിനത്തിലാണ് മഹാവിഷ്ണു മോഹിനിരൂപം ധരിച്ചത്. അതിനാൽ ഇന്നേ ദിവസം മോഹിനി ഏകാദശിയായി അറിയപ്പെടുന്നു. അസുരന്മാരെ മോഹിപ്പിച്ച് മോഹിനി രൂപം ധരിച്ച് വിഷ്ണുഭഗവാൻ അമൃതകലശത്തെ തട്ടിയെടുത്ത അസുരന്മാരിൽ നിന്ന് തന്ത്രപൂർവ്വം അത് തിരികെ വാങ്ങി ദേവന്മാർക്ക് നൽകി. മോഹിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തരുടെ എല്ലാ ദുഃഖങ്ങളെയും അകറ്റി അവർക്ക് മാനസികമായ സന്തോഷവും സമാധാനവും നൽകി അവരെ ഭഗവാൻ അനുഗ്രഹിക്കുന്നു.
0 Comments