കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഈ ലോക് ഡൗൺ കാലത്ത് മലയാളികൾ എറ്റവുമധികം ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചത് പച്ചക്കറികൾക്കു വേണ്ടിയാണ്.അത് കൊണ്ട് തന്നെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷി വകുപ്പ് വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പദ്ധതികൾക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് തങ്ങളുടെ ഗ്രാമത്തെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാർ. കാങ്കോൽ ,ആലക്കാട്ടെ നവയുഗ ക്ലബ് പ്രവർത്തകരാണ് ഈ ഒരേക്കറോളം വരുന്ന തരിശുനിലം കൃഷിയോഗ്യമാക്കുന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത് 400മൂടം കപ്പയും വഴുതിന, വെണ്ട, പയർ, കക്കിരി, മുതലായ മറ്റു പച്ചക്കറി കൃഷിയും തയ്യാറക്കിയത്.
ക്ലബ് പ്രവർത്തകരായ മിഥുൻ പി, ശ്രീജിത്ത് പി, കേശവൻ ഇ, ശ്രീനാഥ് എൻ എം, അർജുൻ കെ ,ചന്ദ്രൻ എം രാഹുൽ കെ കെ,തുടങ്ങിയവരാണ് ഈ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
വന്യജീവികള്‍ വിളകള്‍ നശിപ്പിക്കുന്നത് തടയാന്‍ വലിയൊരു ചുറ്റുവേലിയും ഇവര്‍ നിർമ്മിച്ചിട്ടുണ്ട്
.
0 Comments