ശ്രീ ശങ്കര പരമ്പരയിലെ ലോകം കണ്ട മാതൃകയായ ഇടനീർ മഠം കേശവാനന്ദ ഭാരതി സ്വാമികളുടെ സമാധിയിൽ മുഞ്ചിറ മഠം സ്ഥാനീയർ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി .സ്വാമികൾ ആത്മീയതയിലൂന്നിയ ഭൗതിക സേവനം മുഖമുദ്രയാക്കിയെന്ന് യോഗത്തിൽ വിലയിരുത്തി . ശങ്കര സിദ്ധാന്തം മുറുകെ പിടിയ്ക്കുമ്പോഴും ഭരണഘടനയിലും നിയമകാര്യങ്ങളിലും വളരെയേറെ പരിജ്ഞാനമുള്ളയാളായിരുന്നു സ്വാമികൾ .അറിവുകൾ മാനവ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് അതിർവരമ്പുകൾ ഉണ്ടായില്ല .ഭാരതത്തിൽ പ്രത്യകിച്ച് മലയാളമണ്ണിലെ ശങ്കരമഠങ്ങൾ പിന്തുടരേണ്ട പാതയിലെ വഴികാട്ടിയെയാണ് നഷ്ടമായിരിക്കുന്നത് .ശങ്കര ഭക്തർക്കും അദ്വൈത മതക്കാർക്കും തീരാനഷ്ടമാണ് സ്വാമികളുടെ സമാധി യെന്ന് സ്ഥാനീയർ കൗൺസിൽ ചെയർമാൻ കിഴക്കേ ചെറുമുക്ക് നാരായണൻ നമ്പൂതിരി അനുശോചന യോഗത്തിൽ പറഞ്ഞു .മഹേശ്വരൻ നമ്പൂതിരി (സ്ഥാനീയർ കൗൺസിൽ സെക്രട്ടറി ) ,രാജേഷ് ആർ. നായർ (അഡ്മിനിസ്ട്രേഷൻ സെക്രട്ടറി) ,പന്തൽ വൈദികൻ ശങ്കരൻ നമ്പൂതിരി (സ്ഥാനീയർ കൗൺസിൽ അംഗം ) ,ചെറുവള്ളി നാരായണൻ നമ്പൂതിരി (സ്ഥാനീയർ കൗൺസിൽ അംഗം ), എ സി ശ്രീകുമാർ (സ്ഥാനീയർ കൗൺസിൽ അംഗം ) തുടങ്ങിയവർ സന്നിഹിതരായിരുന്നു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments