കേവലം അറുപത്തൊന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കേരളത്തില്‍ 15000 ഹെക്ടര്‍ അഥവാ 37000 ഏക്കര്‍ ഭൂമിയുടെ ഉടമയും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴി ഒരു പ്രഭാതത്തില്‍ അവഗണനയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിലേയ്ക്ക് വലിച്ചെറിയപെട്ട് 106 വയസില്‍ മരണപ്പെട്ടു . തിരുവനന്തപുരമെന്ന തലസ്ഥാന നഗരിയുടെ മര്‍മ്മസ്ഥാനത്ത് ആയിരത്തോളം ഏക്കര്‍ ഭൂമിയുടെ ഉടമകളായിരുന്ന കുടുംബത്തിലെ അവസാന നാടുവാഴി.
പെരുമ്പാവൂര്‍ നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന , നിബിഡ വനവും കേരളത്തിലെ ഏറ്റവും വലിയ കാവുമായ ‘ഇരിങ്ങോള്‍ കാവ്’ എന്ന ക്ഷേത്രത്തിന്‍റെ ഐതിഹ്യവും ചരിത്രവുമായി ബന്ധപ്പെടുത്തിയാകും പുതിയ തലമുറ ‘നാഗഞ്ചേരി മന’ യെകുറിച്ച് കേട്ടിരിക്കുന്നത് . എന്നാല്‍ കേരളത്തെ, പ്രത്യകിച്ച് തിരുവിതാംകൂറിനെ സംബന്ധിച്ച് അതിലേറെ ചരിത്രപരമായ പ്രാധാന്യം അടയാളപ്പെടുത്തിയിട്ടുള്ള ‘നാഗഞ്ചേരി മന’ യേയും കാരണവരായ . വാസുദേവന്‍ നമ്പൂതിരിയേയും കുടുംബത്തേയും വിശദമായി പുതുതലമുറ അറിയേണ്ടതാണ് .
പെരുമ്പാവൂര്‍ കൂടാതെ തൊടുപുഴയില്‍ പന്നിയൂര്‍, കരിമണ്ണൂര്‍, തട്ടക്കുഴ, ചീനിക്കുഴി, ഉടുമ്പന്നൂര്‍, പുറപ്പുഴ എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കര്‍ ഭൂമിയും, തിരുവനന്തപുരത്ത് വഴുതക്കാട് ശ്രീ മഹാഗണപതിക്ഷേത്രത്തെ കേന്ദ്രീകരിച്ച് തൈക്കാട്, ഐരാണിമുട്ടം , വട്ടത്തുവിളാകം , വഞ്ചിയൂര്‍ , വിളവന്‍കോട് , നെയ്യാറ്റിന്‍കര , ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി , തോവാള , അഗസ്തീശ്വരം എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കര്‍ ഭൂമിയടക്കം കൊച്ചിയിലും തിരുവിതാംകൂറിലുമായി 37000 ഏക്കര്‍ ഭൂമിയുടെയും അനുബന്ധമായി പെരുമ്പാവൂര്‍ ഇരിങ്ങോള്‍ക്കാവ്, കൊമ്പനാട് ശ്രീധര്‍മ്മശാസ്താക്ഷേത്രം , ഐമുറി ശിവക്ഷേത്രം, എന്നീ ക്ഷേത്രങ്ങളും , ആലുവയില്‍ വിടാക്കുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചന്ദ്രപ്പിള്ളിക്കാവ് , ഇരവിച്ചിറ ശിവക്ഷേത്രം, നീലംകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തൊടുപുഴയില്‍, കരിമണ്ണൂര്‍ നരസിംഹസ്വാമിക്ഷേത്രം, പന്നിയൂര്‍ വരാഹസ്വാമിക്ഷേത്രം, തിരുവനന്തപുരത്ത്, വഴുതക്കാട് മഹാഗണപതിക്ഷേത്രം തുടങ്ങി നിരവധിയായ ക്ഷേത്രങ്ങളുടെയും ഇവ ഉള്‍പ്പെടുന്ന പതിനെട്ടോളം ദേശങ്ങളുടെയും ഉടമസ്ഥരും നാടുവാഴികളും , മഹാദാനശാലികളുമായിരുന്ന നാഗഞ്ചേരി മനയിലെ അവസാന നാടുവാഴി വാസുദേവന്‍ നമ്പൂതിരിയും കുടുംബവും പെരുമ്പാവൂര്‍ അല്ലപ്രയിലെ തന്റെ നാലു സെന്റിലെ ദാരിദ്ര്യക്കൂരയിലേയ്ക്ക് എടുത്തെറിയപ്പെട്ടത് ഗൂഡ്ഡലക്ഷ്യത്തോടെ ഭരണവർഗ്ഗം കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന്റെ അനീതിയാണ് .
തിരുവിതാംകൂര്‍ മഹാരാജാവിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് വിട്ടുകൊടുത്ത , തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ഹജൂര്‍ക്കച്ചേരിയായിരുന്ന പഴയ സെക്രട്ടറിയേറ്റ് കെട്ടിടം, കനകക്കുന്ന് കൊട്ടാരം, റിസര്‍വ്വ് ബാങ്ക് തുടങ്ങിയവ സ്ഥിതിചെയ്യുന്നതുമായ ഭൂമി ഉള്‍പ്പെടെ തിരുവനന്തപുരം നഗരഹൃദയത്തില്‍ ഉണ്ടായിരുന്ന ആയിരത്തോളം ഏക്കര്‍ ഭൂമി നാഗഞ്ചേരി മനക്കാര്‍ വിട്ടുനല്‍കിയതിനു റവന്യൂ രേഖകള്‍ തെളിവാണ് .തിരുവിതാംകൂർ രാജ ഭരണ സംവിധാനത്തിലെ ഏറ്റവും ഉന്നത സഭകളിലൊന്നായ ‘എട്ടരയോഗ’ത്തിലെ വഴുതക്കാട്ട് പോറ്റിയുടെ സ്ഥാനവും നാഗഞ്ചേരി നമ്പൂതിരിക്കുണ്ടായിരുന്നത്രേ. മുറജപത്തിനും മറ്റും പല്ലക്ക് അയച്ചുകൊടുത്ത് ക്ഷണിച്ചു വരുത്തിയിരുന്ന അപൂർവ്വം വിശിഷ്ട വ്യക്തികളിൽപ്പെട്ടയാളായിരുന്നു നാഗഞ്ചേരി നമ്പൂതിരി .
നാഗഞ്ചേരി മനയിലെ ആശ്രിതനായിരുന്ന തെലുങ്ക്ദേശക്കാരന്‍ ടി. മാധവറാവുവിന് നാഗഞ്ചേരി നമ്പൂതിരിയുടെ അഭ്യര്‍ഥനപ്രകാരം തിരുവിതാംകൂര്‍ മഹാരാജാവ് ജോലി നല്‍കുകയും, പിന്നീട് ദിവാന്‍ജിയായി തീര്‍ന്ന . ടി. മാധവറാവുവും നാഗഞ്ചേരിമന കുഞ്ചുനമ്പൂതിരിയും ചേര്‍ന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ ശിലാസ്ഥാപനം നടത്തിയിട്ടുള്ളത് .
നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന .നീലകണ്ഠന്‍ നമ്പൂതിരിയുടെ മകനാണ് വാസുദേവന്‍ നമ്പൂതിരി. നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നാല് സഹോദരങ്ങള്‍ക്കും ആണ്‍ മക്കള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന്‍ ഭൂസ്വത്തുക്കള്‍ നോക്കിനടത്തുന്നതിനും അന്യാധീനപ്പെട്ടു പോകാതിരിക്കുന്നതിനും വേണ്ടി നാലുപേരും അവരുടെ ഭാര്യമാരും ചേര്‍ന്ന് സ്വത്തുമുഴുവന്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ പേരിലേയ്ക്ക് എഴുതി വയ്ക്കുകയായിരുന്നു. സമ്പത്തിന്‍റെയും അധികാരത്തിന്റെയും നടുവില്‍ ജനിച്ചുവെങ്കിലും ഭൂപരിഷ്കരണ നിയമങ്ങളെ തുടർന്ന് തന്റെ ഉടമസ്ഥതയില്‍ വന്നുചേര്‍ന്ന ഭൂമികളും മറ്റു സ്വത്തുക്കളും വൈരാഗ്യബുദ്ധിയോടെ ഏകപക്ഷീയമായി നിർമ്മിച്ച നിയമവ്യവസ്ഥയുടെ ഭാഗമായി അനർഘരുടെ അധീനതയിൽ പോകുന്നതും , തന്റെ നാല്‍പ്പത്തഞ്ചാം വയസ്സില്‍ താനും കുടുംബവും നിത്യദാരിദ്ര്യത്തിലേക്ക് അകപ്പെടുന്നതും .നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടിവന്നു .വാസുദേവൻ നമ്പൂതിരിയോട് ഭരണകൂടം ക്രൂരതയാണ് കാണിച്ചത് . ജനാധിപത്യ സർക്കാരുകളിൽ നിന്നും യാതൊരു സംരക്ഷണമോ ആനുകൂല്യങ്ങളോ മനയ്‌ക്കോ വാസുദേവൻ നമ്പൂതിരിക്കോ കുടുംബത്തിനോ നൽകിയിട്ടില്ല .
അവഗണനകള്‍ക്കും നിവൃത്തികേടുകള്‍ക്കും നടുവില്‍ തന്റെ ഇളയ മകൻ .ഗണപതി നമ്പൂതിരിയുടെ പരിലാളനമേറ്റുവാങ്ങി ജീവിതസായാഹ്നം തള്ളിനീക്കി. വാസുദേവൻ നമ്പൂതിരിപ്പാടിന് നാലു മക്കൾ. രണ്ട് പെണ്ണും രണ്ട് ആണും.ആദ്യ മകൾ പദ്മജയെ കാസർഗോഡ് നീലേശ്വരം നീലമനയിൽ ശംഭു നമ്പൂതിരി വേളി കഴിച്ചിരിക്കുന്നു. രണ്ടാമത്തെ മകൾ വനജയെ വേളി കഴിച്ചിരിക്കുന്നത് കാസർഗോഡ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വാരിക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയാണ് ..മൂന്നാമത്തെ മകൻ സോമനാഥൻ എന്നു വിളിക്കുന്ന നീലകണ്ഠൻ നമ്പൂതിരി തിരുവനന്തപുരത്ത് കരമനയിൽ താമസിക്കുന്നു.വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ഭാര്യ സാവിത്രി അന്തർജ്ജനത്തിന്റെയും വിയോഗശേഷം വീട്ടിൽ നാലാമത്തെ മകനായ ഗണപതി നമ്പൂതിരി മാത്രം.
0 Comments