നായർ സമുദായ പരിഷ്‌കർത്തവും എൻ ഡി പി ചെയർമാനുമായിരുന്ന കിടങ്ങൂർ ഗോപാല കൃഷ്ണ പിള്ളയുടെ പൂർണ്ണ കായ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് മാനവ ഐക്യ വേദി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു .അത് സംബന്ധിച്ച അപേക്ഷ മുഖ്യ മന്ത്രിക്കു നൽകിയതിന് പിന്നാലെ അടിയന്തിര നടപടിക്കായി ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട് .
വിപ്ലവകരമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് നായർ വംശത്തെ സാമൂഹ്യമായി പുരോഗതി യിലേയ്ക്ക് എത്തിക്കുവാൻ പരിശ്രമിച്ച ഏക നേതാവായിരുന്നു കിടങ്ങൂർ .അക്കാലത്ത് അദ്ദേഹത്തിന് ലഭിച്ച നായർ സർവീസ് സൊസൈറ്റി കമ്പനി സെക്രട്ടറി സ്ഥാനം പോലും അദ്ദേഹം നായർ വംശ പുരോഗതിക്കായി പ്രയോജനപ്പെടുത്തുകയാണുണ്ടായത് .പൊതു സമൂഹത്തിൽ നായർ വംശത്തിന്റെ അന്തസ്സ് ഉയര്ത്തിപിടിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ജാതി വർഗീയതയൊ സമൂഹത്തിൽ അന്തഛിദ്രം സൃഷ്ടിക്കുന്ന സ്വാർത്ഥതയ്ക്കായുള്ള ജാതി പ്രാന്തോ അദ്ദേഹം വച്ച് പുലർത്തിയിരുന്നില്ല .നായർ വംശത്തെ ആധുനിക വത്കരിക്കപ്പെടുന്നതിനും ജനാധിപത്യ രാഷ്ട്രീയ ബോധത്തിനും സ്വയംഭരണ ബോധത്തിനും രാഷ്ട്രീയ സാമൂഹ്യ തുല്യതയ്ക്കു പട പൊരുതുന്നുന്നതിനും അദ്ദേഹം പഠിപ്പിച്ചു.കാലാഹരണപെട്ട ജാതി സിദ്ധാന്തങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അത് . നായർ വംശത്തിനു ശരിയായ പാരമ്പര്യാനുസൃതമായ ദിശാബോധം നൽകിയ ഏക വ്യക്തി കിടങ്ങൂർ ഗോപാല കൃഷണപിള്ള ആയിരുന്നു .
നായർ വംശത്തിന്റെ സമ്പത്തുകൾ കൊണ്ട് പ്രവർത്തനമാരംഭിച്ച കമ്പനിയുടെ തലപ്പത്ത് ഇരിക്കുമ്പോഴും ഉന്നത ചില്ലുകൊട്ടാരത്തിൽ ഇരിക്കുവാനല്ല ശ്രമിച്ചിട്ടുള്ളത് ,പാവപെട്ട ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി പ്രവർത്തിക്കുന്നതിനായിരുന്നു താത്പര്യം . അദ്ദേഹത്തെ ഒരു കോമാളിയായി കാണുവാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ശക്തനായ നേതാവാകുവാനായിരുന്നു ജീവിച്ചിട്ടുള്ളത് .അത്തരമൊരു സാമൂഹ്യ പരിഷ്‌കർത്താവിന്റെ സാനിദ്ധ്യവും ജീവിത സന്ദേശവും ജനങ്ങൾക്കിടയിലുണ്ടാകാൻ അദ്ദേഹത്തിന്റെ പേരിൽ സാംസ്‌കാരിക മന്ദിരവും പ്രതിമയും അനുവദിക്കുവാൻ സർക്കാർ നടപടിയെടുക്കണം
0 Comments